3D ഫ്ലോറിങ് വീടിന്‍റെ തറയില്‍ തീർക്കുന്ന വിസ്മയങ്ങൾ – എപ്പോക്സിയെ പറ്റി അറിയേണ്ടതെല്ലാം.

വീടിന്റെ ചുമരുകൾക്ക് കൂടുതൽ ഭംഗി നൽകുന്നതിനായി വാൾപേപ്പറുകൾ ഉപയോഗപ്പെടുത്തുന്നവരാ യിരിക്കും മിക്ക ആളുകളും. ഇത്തരത്തിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന ഫ്ലോറുകൾ ഇപ്പോൾ മിക്ക വീടുകളിലും അതിശയം നിറയ്ക്കുന്ന കാഴ്ചകളാണ്.

സാധാരണ ടൈലുകളും, മാർബിളും ഉപയോഗിച്ച് ഫ്ലോറിങ് ചെയ്യുന്നതിനേക്കാൾ ഒരു ആഡംബര ലുക്ക് നൽകുന്നതിന് എപ്പോക്സി 3D പെയിന്റ് ഫ്ലോറുകൾക്കുള്ള സ്ഥാനം ഒരുപടി മുൻപിൽ തന്നെയാണ്.

പുറം രാജ്യങ്ങളിൽ കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്ന എപ്പോക്സി പെയിന്റ് ഇന്ന് നമ്മുടെ നാട്ടിലും വളരെ സുലഭമായി ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ഒർജിനലിനെ വെല്ലുന്ന ഡിസൈനുകളിൽ വരുന്ന ത്രീഡി ഫ്ലോർ മനസ്സിൽ ഉള്ളവരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചയാണ്.

വ്യത്യസ്ത നിറങ്ങളിലും, പാറ്റേണിലും ഉപയോഗപ്പെടുത്താവുന്ന ത്രീഡി ഫ്ളോറിങ് വീടിന്റെ ഓരോ ഭാഗങ്ങളിലേക്കും അനുയോജ്യമായ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കും.

കുട്ടികൾക്കുള്ള ബെഡ്റൂ മുകളിൽ കുറച്ച് കളർഫുൾ ആയും, അതേസമയം ബാത്റൂമുകളിൽ ഒരു സ്വിമ്മിംഗ് പൂൾ എന്ന രീതിയിലും ഉപയോഗപ്പെടുത്താവുന്ന 3D ഫ്ലോർ പെയിന്റ്കൾക്ക്‌ പുറകിലെ രഹസ്യം അന്വേഷിക്കുന്നവരാ യിരിക്കും നമ്മളിൽ പലരും.

എപ്പോക്സി പെയിന്റ് ഉപയോഗപ്പെടുത്തി ഫ്ലോറിങ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം.

എന്താണ് എപ്പോക്സി ഫ്ലോറിങ്?

എപ്പോക്സി എന്നത് റസിൻ എന്ന പശയും, ഹാർഡ്‌നെറും ഒരു കെമിക്കൽ റിയാക്ഷൻ വഴി മിക്സ് ചെയ്ത് ഉണ്ടാക്കുന്ന പ്രോഡക്റ്റ് ആണ്. എപ്പോക്സിയെ അത്ര സങ്കീർണമായ ഒരു വസ്തുവായി കാണേണ്ടതില്ല.

മറിച്ച് പലപ്പോഴും നമ്മൾ വീടുകളിൽ ഉപയോഗപ്പെടുത്തുന്ന പശ ഏതെങ്കിലും ഒരു പ്രതലത്തിൽ വീണ് കട്ടിയാകുന്ന അവസ്ഥയോട് ഉപമിക്കാൻ സാധിക്കുന്നതാണ്.

എപ്പോക്സി യുടെ കനം 2 mm ന് താഴെ മാത്രമാണ് ഉള്ളത് എങ്കിൽ എപ്പോക്സി പെയിന്റിംഗ് എന്നാണ് അവ അറിയപ്പെടുന്നത്.

2 mm ന് മുകളിൽ ആയാണ് എപ്പോക്സി ചെയ്യുന്നത് എങ്കിൽ അത് എപ്പോക്സി കോട്ടിംഗ് അല്ലെങ്കിൽ ഫ്ലോറിങ് എന്നും അറിയപ്പെടുന്നു. ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന മെറ്റീരിയൽ വളരെയധികം സ്ട്രോങ്ങ് ആയതുകൊണ്ട് തന്നെ ഭിത്തികൾ, ചുമരുകൾ പോലുള്ള ഭാഗങ്ങളിലുണ്ടാകുന്ന ക്രാക്ക്ക്കൾ ഒട്ടിക്കുന്ന തിനായി പശ രൂപത്തിലും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഒരുതവണ ക്രാക്കുകൾ അടയ്ക്കുന്നത് വഴി പിന്നീട് ക്രാക്കുകൾ വരാതിരിക്കാൻ ഇത്തരം പശകൾ വളരെയധികം ഉപകാരപ്രദമാണ്. എപ്പോക്സി ഗ്രൗട്ടിങ് എന്നാണ് ഈ പ്രോസസ്സ് അറിയപ്പെടുന്നത്.

ഉപയോഗിക്കുന്ന സ്ഥലങ്ങൾ

എപ്പോക്സി വാട്ടർ പ്രൂഫ്, ഹീറ്റ് റസിസ്റ്റന്റ്, കെമിക്കൽ പ്രൂഫ്, തുരുമ്പ് റസിസ്റ്റൻസ് എന്നിവയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നു.

ഇത്തരം ക്വാളിറ്റികൾ ഉള്ളതു കൊണ്ട് തന്നെ ഓട്ടോമൊബൈൽ ഇൻഡസ്ട്രി, മെഷീൻ ഇൻഡസ്ട്രി, ഗ്യാസ് സിലിണ്ടർ നിർമ്മാണം എന്നിവിടങ്ങളിലെല്ലാം പ്രൊട്ടക്ടീവ് രീതിയിലും ഉപയോഗപ്പെടുത്തുന്നുണ്ട്.


പൗഡർ രൂപത്തിൽ ബേസ് കോട്ട് നൽകിക്കൊണ്ടാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.

വളരെയധികം കനം കൂടിയ ഒരു ലയർ എന്ന രീതിയിൽ പ്രവർത്തിക്കുന്ന ഈ പശ മെഷീൻ ഇൻഡസ്ട്രിയൽ വളരെയധികം ഉപകാരപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു.

കാരണം ഇവയുടെ മുകളിൽ ഭാരമുള്ള വസ്തുക്കൾ വീണാലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നില്ല.

വീടുകളിൽ എപ്പോക്സി നൽകുമ്പോൾ

തുടക്കകാലത്ത് ഇൻഡസ്ട്രി ഏരിയകളിൽ ആണ് പ്രധാനമായും എപ്പോക്സി പെയിന്റ് ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാൽ ഇന്ന് പല വീടുകളിലും എപ്പോക്സി പെയിന്റ് 3D രൂപത്തിൽ നിലത്ത് നൽകി വർണ്ണശബളമാക്കുന്നുണ്ട്. വ്യത്യസ്ത മെറ്റീരിയലുകളിൽ എപ്പോക്സി മെറ്റീരിയൽ ഉപയോഗപ്പെടുത്തി കൂടുതൽ ഭംഗിയാക്കാൻ സാധിക്കും.

ടൈൽസ്, ഗ്രാനൈറ്റ്, ത്രീഡി പെയിന്റിംഗ് മെറ്റീരിയലുകളോടൊപ്പം എപ്പോക്സി നൽകുന്നതോടെ കൂടുതൽ ഭംഗി ലഭിക്കുന്നു.

3D ഡിസൈനും എപ്പോക്സി യും

ത്രീഡി ഡിസൈനുകൾ എപ്പോക്സിയിൽ ചെയ്തെടുക്കാനായി ഡിസൈൻ നൽകേണ്ട തറയുടെ മുകളിൽ പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബറിൽ തീർത്ത 3D പേപ്പർ വർക്കുകളും അതിനു മുകളിൽ വളരെ നേർത്ത രീതിയിൽ എപ്പോക്സി പെയിന്റ് ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നു.

അതായത് ഒരു കണ്ണാടി രൂപത്തിൽ ആയിരിക്കണം എപ്പോക്സി ഒഴിച്ചു നൽകേണ്ടത്.

അതിനുശേഷം കൂടുതൽ ഭംഗി വരുത്തുന്നതിനായി വാക്സ് പോളിഷ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്ത പ്രതലങ്ങളിൽ ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയൽ ആയി എപ്പോക്സി യെ കണക്കാക്കുന്നു.

അതുകൊണ്ടുതന്നെ പഴക്കം ചെന്ന വീടുകളുടെ തറ കളിലും, പുതിയ ടൈലുകൾ ഗ്രാനൈറ്റ് എന്നിവയുടെ മുകളിലും എപ്പോക്സി പെയിന്റിങ് ചെയ്തെടുക്കാവുന്നതാണ്.

പഴയ തറകളിൽ ആദ്യം ഒരു പ്രൈമർ കോട്ട് നൽകി വീണ്ടും രണ്ടോമൂന്നോ മെയിൻ കോട്ട് കൂടി നല്കുകയാണ് വേണ്ടത്. ഇഷ്ടമുള്ള നിറങ്ങളിലും, ഡിസൈനിലും ഉള്ള ത്രീഡി ഫ്ലോറുകൾ നമ്മുടെ കണ്ണുകളിൽ വിസ്മയം തീർക്കും.

ഗുണങ്ങൾ

നേരത്തെ പറഞ്ഞതുപോലെ വാട്ടർ പ്രൂഫ്, ഹീറ്റ് റസിസ്റ്റന്റ് എന്നിവ ആയതുകൊണ്ടുതന്നെ വ്യത്യസ്ത മേഖലകളിൽ ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ് എപ്പോക്സി പെയിന്റ്. ത്രീഡി ഡിസൈനുകൾ ഉപയോഗപ്പെടുത്തി വീടിന്റെ ഏത് ഭാഗങ്ങൾ വേണമെങ്കിലും ഭംഗിയാക്കി എടുക്കാം. വളരെയധികം സ്ട്രോങ്ങ് ആയ മെറ്റീരിയൽ ആയതുകൊണ്ടുതന്നെ ക്രാക്ക്, ഡാമേജ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. കിച്ചണിൽ ഉപയോഗിക്കുമ്പോൾ കറകൾ ഉണ്ടാകുമെന്ന പേടിവേണ്ട. എപ്പോക്സിക്ക്‌ ഇൻഡസ്ട്രി മേഖലയിൽ അഞ്ച് വർഷം, വീടുകളിൽ 10 വർഷം വരെ ലൈഫ് ടൈം പ്രതീക്ഷിക്കാം.

ദോഷങ്ങൾ

  • കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള ഒരു മെറ്റീരിയലാണ് എപ്പോക്സി എങ്കിലും വെറും കാലിൽ എപ്പോക്സിക്ക്‌ മുകളിലൂടെ നടക്കുന്നത് അത്ര നല്ല കാര്യമല്ല.
  • എപ്പോക്സി നിർമ്മിക്കാനുപയോഗിക്കുന്ന ‘എപ്പി ക്ളോറോ ഹൈഡ്രിൻ ‘എന്ന രാസവസ്തു വളരെയധികം ഹാനികരമായ ഒന്നാണ്.
  • ഇത്രയധികം രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന തു കൊണ്ടുതന്നെ തറയിൽ കിടക്കുമ്പോൾ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്.
  • എപ്പോക്സി ചെയ്ത രണ്ടുമൂന്ന് ആഴ്ചകൾ വീടിനകത്ത് ഒരു കെമിക്കൽ സ്മെൽ അനുഭവപ്പെടുന്നതാണ്. ഇവയിൽ നിന്നുമുണ്ടാകുന്ന ഗന്ധം ശ്വസിക്കുന്നത് ശരീരത്തിന് നല്ലതല്ല.

നിരവധി ബ്രാൻഡുകൾ എപ്പോക്സി പെയിന്റ് കെമിക്കൽ അളവ് കുറച്ച് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വീടിന്റെ ഫ്ലോറുകൾക്ക് എപ്പോക്സി നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കെമിക്കൽ കണ്ടന്റ് കുറവുള്ള ബ്രാൻഡ് നോക്കി വേണം തിരഞ്ഞെടുക്കാൻ.

തറകൾക്ക് കൂടുതൽ ഭംഗി നൽകുമെങ്കിലും ശരീരത്തിന് അത്ര നല്ലതല്ല എപ്പോക്സി പെയിന്റ് എന്ന കാര്യം ഓർത്തിരിക്കുക.