ഇന്‍റീരിയര്‍ ഭംഗിയാക്കാൻ ഉപയോഗപ്പെടുത്താം സിൽക്ക് പ്ലാസ്റ്റർ. അറിഞ്ഞിരിക്കാം ഉപയോഗരീതി.

പലപ്പോഴും വസ്ത്രങ്ങളിലും മറ്റും സിൽക്ക് മെറ്റീരിയൽ ഉപയോഗപ്പെടുത്തുമ്പോൾ അവ കാഴ്ചയിലും ക്വാളിറ്റിയുടെ കാര്യത്തിലും ഒരു പ്രത്യേക റിച്ച് ലുക്ക് ആണ് കൊണ്ടു വരുന്നത്.

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് ഇന്റീരിയർ, സിൽക്ക് എന്നിവ തമ്മിൽ എന്താണ് ബന്ധമെന്നായിരിക്കും. എന്നാൽ അത്ര വലുതല്ലാത്ത ഒരു ചെറിയ ബന്ധമാണ് ഇവിടെയുള്ളത്.

പേരുപോലെതന്നെ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ഇന്റീരിയർ വർക്കുകളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലാണ് സിൽക്ക് പ്ലാസ്റ്ററിങ്.

ഇന്റീരിയർ ഭംഗിയാക്കാൻ വാൾ പേപ്പറുകളും ത്രീഡി പെയിന്റിങ്ങും ഉപയോഗിച്ച് മടുത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് സിൽക്ക് പ്ലാസ്റ്ററിംഗ്.

സാധാരണയായി വീടു പണി പൂർത്തിയാക്കിയായിൽ സ്റ്റോൺ ക്ലാഡിങ് വർക്കുകൾ, ത്രീഡി വർക്കുകൾ എന്നിവ ചെയ്ത വീട് ഭംഗിയാക്കുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായി ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് സിൽക്ക് പ്ലാസ്റ്റർ വർക്കുകളാണ്.

സിൽക്ക് പ്ലാസ്റ്ററിനെ പറ്റി വിശദമായി മനസ്സിലാക്കാം.

എന്താണ് സിൽക്ക് പ്ലാസ്റ്റർ?

പേരു പോലെ തന്നെ പട്ടി നോട് ഉപമിക്കാവുന്ന അത്രയും ഭംഗിയാണ് സിൽക്ക് പ്ലാസ്റ്റർ വർക്ക് ചെയ്യുന്നതു വഴി ചുമരുകൾക്ക് ലഭിക്കുന്നത്. ലിക്വിഡ് വാൾപേപ്പർ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.പലപ്പോഴും വാൾപേപ്പറുകൾ ഒട്ടിച്ച് ചുമരുകൾക്ക്‌ കേടുപാട് സംഭവിക്കുമ്പോൾ നല്ല ക്വാളിറ്റിയിൽ ചെയ്തെടുക്കാവുന്ന ഒരു വർക്കായി സിൽക്ക് പ്ലാസ്റ്ററിനെ കണക്കാക്കാം.

സിൽക്ക് പ്ലാസ്റ്ററിങ് ചെയ്യുന്നതിനു വേണ്ടി പ്രത്യേക വർക്കുകൾ ഒന്നും ആവശ്യമായി വരുന്നില്ല. കോൺക്രീറ്റ് പണി പൂർത്തിയായി അതിനുമുകളിൽ പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്ത് സിൽക്ക് പ്ലാസ്റ്റർ അപ്ലൈ ചെയ്യാവുന്നതാണ്.

ഉപയോഗ രീതി

പരുത്തി,സിൽക്ക്, മിനറൽസ്, പശ എന്നിവ നിശ്ചിത അളവിൽ മിക്സ് ചെയ്ത് എടുത്താണ് സിൽക്ക് പ്ലാസ്റ്റർ നിർമ്മിക്കുന്നത്. വാളിൽ സിൽക്ക് പ്ലാസ്റ്റർ ചെയ്യുന്നതിനായി ഒരു കിലോ പാസ്റ്റർ ഒരു വലിയ പാത്രത്തിലേക്ക് ഇട്ടശേഷം 5 മുതൽ 6 ലിറ്റർ വരെ വെള്ളം ഒഴിച്ചു നൽകുകയാണ് വേണ്ടത്. തുടർന്ന് ഇത് നല്ല രീതിയിൽ സെറ്റ് ആക്കുന്നതിനു വേണ്ടി ഒരു മണിക്കൂർ മാറ്റി വയ്ക്കണം. പെയിന്റ് ചെയ്യുന്ന ബ്രഷ് ഉപയോഗിച്ച് ഉണ്ടാക്കിവെച്ച പ്ലാസ്റ്റർ മിശ്രിതം ആവശ്യമുള്ള ചുമരുകളിൽ അപ്ലൈ ചെയ്തു നൽകാം.

1 mm തൊട്ട് 3 mm തിക്ക്നെസിൽ ഇവ വാളുകളിൽ അപ്ലൈ ചെയ്തു നൽകാം. ആവശ്യമാണെങ്കിൽ കൂടുതൽ കട്ടിയിൽ സിൽക്ക് പ്ലാസ്റ്ററിങ് ചെയ്തെടുക്കാം. എന്നാൽ അവയ്ക്ക് കൂടുതൽ മെറ്റീരിയൽ കോസ്റ്റ് ആവശ്യമായിവരും. ആർക്കു വേണമെങ്കിലും വീട്ടിൽ ആവശ്യമുള്ള ഭാഗത്ത് സിൽക്ക് പ്ലാസ്റ്ററിങ് ചെയ്തു നൽകാമെങ്കിലും ചിലവ് കുറയ്ക്കുന്നതിനും കൂടുതൽ ഫിനിഷിംഗ് ലഭിക്കുന്നതിനും വേണ്ടി എക്സ്പീരിയൻസ് ഉള്ള ആളുകളെ വിളിച്ച് വർക്ക് ചെയ്യിപ്പിക്കുന്നതാണ് നല്ലത്.

പ്ലാസ്റ്ററിങ് വർക്ക് പൂർത്തിയായി 24 മണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രമാണ് പൂർണമായും ഈർപ്പം വലിച്ചെടുക്കുകയുള്ളൂ. ഒരു സിൽക്കിൽ തൊടുമ്പോൾ ഉണ്ടാകുന്ന അതെ മിനുസം സിൽക്ക് പ്ലാസ്റ്ററിങ്ങിലും അനുഭവപ്പെടും. അതായത് ഒരു കാർപെറ്റിന് മുകളിൽ തൊടുമ്പോൾ ഉണ്ടാകുന്ന ഫീൽ എന്താണോ അതേ സുഖം തന്നെ സിൽക്ക് പ്ലാസ്റ്ററിങ് തൊടുമ്പോഴും അനുഭവപ്പെടും. വിപണിയിൽ വ്യത്യസ്ത കളറുകളിൽ സിൽക്ക് പ്ലാസ്റ്ററിങ് മെറ്റീരിയൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. അഞ്ചുവർഷം വരെയാണ് ഇത്തരം പ്രോഡക്റ്റുകൾ ക്ക് കമ്പനികൾ വാറണ്ടി നൽകുന്നത്.

ഒരു കിലോഗ്രാം മെറ്റീരിയലിന് ഏകദേശം 2200 രൂപയുടെ അടുത്താണ് വില വരുന്നത്. 30 തൊട്ട് 40 വരെ സ്ക്വയർ ഫീറ്റ് ഏരിയയിൽ ഒരു കിലോഗ്രാം മെറ്റീരിയൽ ഉപയോഗപ്പെടുത്താൻ സാധിക്കും. വാൾ പ്ലാസ്റ്ററിങ് ചെയ്യുന്നതിനുള്ള ലേബർ കോസ്റ്റ് 55 രൂപ മുതൽ 65 രൂപ വരെയാണ് നൽകേണ്ടി വരിക. സ്റ്റോൺ ക്ലാഡിങ് വർക്കുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ചിലവ് കുറവാണ് എന്ന് തോന്നുമെങ്കിലും പെയിന്റിങ് വർക്കുകളെക്കാൾ വളരെ കൂടുതലാണ് ഇവയ്ക്ക് വരുന്ന ചിലവ്.

ഗുണങ്ങൾ

  • കാഴ്ചയിൽ വളരെ ഭംഗി നൽകുന്ന ഒരു മെറ്റീരിയൽ ആണ്
  • സീലിംഗ് വർക്കുകൾ, ഷെൽഫുകൾ, വാളുകൾ എന്നിവയിൽ ആവശ്യാനുസരണം ഉപയോഗപ്പെടുത്താം.
  • മരം, മെറ്റൽ എന്നിവയിലും അപ്ലൈ ചെയ്തു കൂടുതൽ ഭംഗിയാക്കാൻ സാധിക്കും.

ദോഷങ്ങൾ

  • ഒരിക്കൽ സിൽക്ക് പ്ലാസ്റ്ററിംഗ് ചെയ്തു കഴിഞ്ഞാൽ പിന്നീട് അവ റിമൂവ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
  • ചൂട് കൂടുതലായി തട്ടുന്ന സ്ഥലങ്ങളിൽ സിൽക്ക് പ്ലാസ്റ്ററിംഗ് ഉപയോഗിക്കുകയാണെങ്കിൽ അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്.
  • എക്സ്റ്റീരിയർ വർക്കുകൾക്ക് അനുയോജ്യമല്ല.
  • വെള്ളം തട്ടുന്ന ഭാഗങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളതല്ല.