ചിലവ് ചുരുക്കി ഫ്ളോറിങ്‌ മാറ്റാം.ഏതൊരു വീടിനെ സംബന്ധിച്ചും ഫ്ലോറിങ് എന്ന് പറയുന്നത് ഡിസൈനിങ് പാർട്ടിലെ ക്രൂഷ്യൽ എലമെന്റ് എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്.

ഒരുപാട് നാളത്തെ ഉപയോഗത്തിന് ശേഷം ഫ്ളോറിങ് മെറ്റീരിയൽ കേടായി പോകുമ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരും.

പ്രത്യേകിച്ച് റെന്റഡ് ആയി താമസിക്കുന്ന വീടുകളിൽ ടൈലുകൾ പൊട്ടിപ്പോവുകയോ കറപിടിക്കുകയോ ചെയ്താൽ അത് നന്നാക്കാനായി അധിക ചിലവ് നൽകേണ്ടി വരാറുണ്ട്.

ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കുന്നതിനായി ഫ്ലോറിങ്ങിൽ പരീക്ഷിക്കാവുന്ന ചില വ്യത്യസ്ത ആശയങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ചിലവ് ചുരുക്കി ഫ്ളോറിങ്‌ മാറ്റാം, ഉപയോഗിക്കാവുന്ന മെറ്റീരിയലുകൾ.

ലാമിനേറ്റഡ് വുഡൻ മെറ്റീരിയൽ ഉപയോഗിച്ച് ഫ്ളോറിങ് ചെയ്യുന്നത് കാഴ്ചയിൽ ഭംഗിയും അതേസമയം ടൈലിന്റെ കേടുപാട് ഇല്ലാതാക്കുന്നതിനും സഹായിക്കും.

മറ്റു മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു സിന്തറ്റിക് മെറ്റീരിയൽ എന്ന രീതിയിൽ ഇവ വളരെയധികം കനം കുറഞ്ഞതും, സ്ക്രാച് റെസിസ്റ്റന്റും, എളുപ്പത്തിൽ ഇൻസ്റ്റോൾ ചെയ്യാൻ സാധിക്കുന്നതുമായ ഒരു മെറ്റീരിയൽ ആണ്.

വ്യത്യസ്ത നിറത്തിലും കളറുകളിലും ഇവ വിപണിയിൽ ലഭിക്കുന്നുണ്ട്. പ്രധാനമായും റോസ് വുഡ് പോലുള്ള മരങ്ങളിൽ നിന്നാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

കൂടുതലായി ഈർപ്പം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ ലാമിനേറ്റഡ് ഫ്ളോറിങ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ഏകദേശം 120 രൂപ സ്ക്വയർ ഫീറ്റ് കണക്കിലാണ് ഇവ വിപണിയിൽ എത്തുന്നത്.

വ്യത്യസ്ത നിറങ്ങളിലും പാറ്റേണിലും ഉപയോഗപ്പെടുത്താവുന്ന മറ്റൊരു മെറ്റീരിയൽ ആണ് വിനൈൽ ഫ്ളോറിങ്. മെറ്റീരിയൽ നേരിട്ട് ഫ്ളോറിൽ ഇൻസ്റ്റാൾ ചെയ്ത് നൽകുന്ന രീതിയിലാണ് ഇവ വർക്ക് ചെയ്യുന്നത്.

നിലത്ത് ചവിട്ടുമ്പോൾ ഒരു ഫോം കുഷ്യൻ എഫക്ട് നൽകാൻ ഇത്തരം മെറ്റീരിയലുകൾക്ക് സാധിക്കുന്നു. മാത്രമല്ല ഇവ നോൺ സ്ലിപ്പ് രീതിയിൽ ഉള്ളതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ഒരു മെറ്റീരിയലാണ്.

ഒരു അഡ്ഹസീവ് ഉപയോഗിച്ച് വളരെ എളുപ്പം ആർക്കു വേണമെങ്കിലും ഇവ ഫ്ലോറിൽ അപ്ലൈ ചെയ്ത് നൽകാനായി സാധിക്കും. പുറകുവശത്തെ പീൽ എടുത്തുമാറ്റി ഒട്ടിക്കാവുന്ന രീതിയിലുള്ള വിനൈൽ ഫ്ലോറിംഗ് മെറ്റീരിയലുകളും വിപണിയിൽ സുലഭമാണ്.

പ്ലാസ്റ്റിക് മിക്സ് ചെയ്ത് നിർമ്മിക്കുന്ന ഒരു ഉൽപ്പന്നമായതുകൊണ്ടു തന്നെ ഇവ ബയോ ഡിഗ്രേഡബിൾ അല്ല എന്നതാണ് എടുത്തു പറയേണ്ട ഒരു ദോഷവശം.

ഏകദേശം 10 മുതൽ 20 വർഷം വരെയാണ് ഇവയ്ക്ക് കാലാവധിയായി പറയുന്നത്. ക്വാളിറ്റി മാറുന്നതിനനുസരിച്ച് ലക്ഷ്വറി ടൈപ്പ് വിനൈൽ ഫ്ളോറിങ് മെറ്റീരിയലുകളും വിപണിയിൽ സുലഭമാണ് ഏകദേശം 75 രൂപ നിരക്കിലാണ് ഇവ വില വരുന്നത്.

ഫോം ടൈലുകൾ, കാർപെറ്റ് ടൈലുകൾ, സ്റ്റെൻസിൽ ആർട്ട് എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ.

കുട്ടികളുള്ള വീടുകളിൽ അവരുടെ ബെഡ്റൂം, ലിവിങ് ഏരിയ, മുതിർന്നവർ ഉപയോഗിക്കുന്ന ജിം പോലുള്ള ഇടങ്ങളിൽ ടൈലുകൾക്ക് കേടു പറ്റാതിരിക്കാനായി ഉപയോഗിക്കാവുന്നതാണ് ഫോം ടൈപ്പ് ടൈലുകൾ.

വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്ന ഇത്തരം മെറ്റീരിയലുകൾക്ക് ആറെണ്ണം ഉൾപ്പെടുന്ന 24 സ്ക്വയർ ഫീറ്റ് മാറ്റിന് 1500 രൂപ നിരക്കിലാണ് ഏകദേശം വില വരുന്നത്.

കാഴ്ചയിൽ ഭംഗിയും അതേസമയം നല്ല ഒരു ഫ്ലോറിങ് മെറ്റീരിയൽ എന്ന രീതിയിലും പരീക്ഷിച്ചു നോക്കാവുന്ന കാര്യമാണ് സ്റ്റെൻസിൽ ആർട്ട്.

ചിലവ് കുറച്ച് കൂടുതൽ ലുക്ക് ലഭിക്കുന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഇവ കോൺക്രീറ്റ് അല്ലെങ്കിൽ ഹാർഡവുഡ് ഫ്ളോറുകളിൽ ഉപയോഗപ്പെടുത്താവുന്നതാണ്.

ഏകദേശം 250 രൂപ നിരക്കിലാണ് ഒരു പീസിന് വില നൽകേണ്ടി വരുന്നത്. ടെമ്പററി സൊല്യൂഷൻ എന്ന രീതിയിലും ടൈലിന് പ്രൊട്ടക്ഷൻ എന്ന രീതിയിലും ഉപയോഗപ്പെടുത്താവുന്ന മെറ്റീരിയൽ ആണ് ഫ്ലോർ ഡെക്കൽസ്.

ഒരു നിശ്ചിതകാലത്തെ ഉപയോഗത്തിന് ശേഷം ഇവയുടെ എഡ്ജസ് ചെറുതായി സ്ക്രാച്ച് വീണു തുടങ്ങും. അത്തരം സാഹചര്യങ്ങളിൽ സ്റ്റിക്കർ അടർത്തി മാറ്റി പുതിയവ ഒട്ടിച്ചു നൽകാവുന്നതാണ്.

സ്ക്വയർഫീറ്റിന് ഏകദേശം 200രൂപ നിരക്കിലാണ് ഫ്ലോർ ഡക്കൽസിന് വിലയായി നൽകേണ്ടി വരുന്നത്.

ടൈലുകൾക്ക് കേടുപാട് സംഭവിക്കാതെ കൂടുതൽ കാലം സൂക്ഷിക്കാനും കാഴ്ചയിൽ ഭംഗി നൽകാനും ഫ്ളോറിങ്ങിൽ ഇത്തരം രീതികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

ചിലവ് ചുരുക്കി ഫ്ളോറിങ്‌ മാറ്റാം,ഇവയിൽ ഏതെങ്കിലും രീതികൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.