വീട്ടിലേക്ക് AC വാങ്ങാൻ പ്ലാൻ ഉണ്ടോ ? ഇവ അറിഞ്ഞിരിക്കാം

നിങ്ങള് ഒരു AC വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഓരോ ബ്രാൻഡുകളെ കുറിച്ചും ടെക്നോളജി യെ കുറിച്ചും കൂടുതൽ അറിഞ്ഞിരിക്കാം.

 • എസി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിന്റെ സൈസ് ആണ്, ഒരു സാധരണ ബെഡ്‌റൂം ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ 1 ടൺ എസി വാങ്ങിക്കാം. എല്ലാ ദിവസവും ഉപയോഗിക്കും എന്നുണ്ടെങ്കിൽ മാത്രം ഇൻവെർട്ടർ ടെക്നോളജി ഉള്ളത് വാങ്ങിക്കുക, കടക്കാർ സിംഗിൾ ഇൻവെർട്ടർ, ഡബിൾ ഇൻവെർട്ടർ AC ഒക്കെ വാങ്ങിക്കാൻ പറയും, പക്ഷേ സ്ഥിരമായ ഉപയോഗം ഉണ്ടെങ്കിൽ മാത്രമേ അതിനു കൊടുക്കുന്ന വില നമുക്ക് മുതലാവു..
 • വർഷത്തിൽ 2 മാസം അല്ലെങ്ങിൽ 3 മാസം മാത്രം ഉപയോഗിക്കാൻ 3 സ്റ്റാർ അല്ലെങ്ങിൽ 5 സ്റ്റാർ എസി മതിയാവും. ഐപൊഴതെ 3 സ്റ്റാർ ac മുമ്പത്തെ 5 സ്റ്റാർ അണെന്ന് ഓർക്കണം, പുതിയ എനർജി rating നിയമം വന്നപോ സ്റ്റാർ വ്യത്യാസം വന്നത് ആണ്.
 • അലുമിനിയം കോയിൽ ഉള്ള എസി കളെക്കാൽ നല്ലത് കോപ്പർ കോയില് ഉള്ളതാണ്. എൽജി ആണ് പൊതുവെ അലുമിനിയം കൊയിൽ കൊടുക്കുന്നത്. അത്പോലെ വില കുറഞ്ഞ ബ്രൻഡ്‌കളും.
 • 5 വർഷം അല്ലെങ്ങിൽ 7 വർഷം ഗ്യാരണ്ടി ഉള്ള എസി വാങ്ങിക്കുക, Onida 1 വർഷം മാത്രം ആണ് കൊടുകാർ, അത് വാങ്ങരുത്. Godrej, Voltas എല്ലാം 5 മുതൽ 7 വർഷം വരെ ഗ്യാരണ്ടി കൊടുക്കാറുണ്ട്
 • ഒരിക്കലും കടക്കാരൻ പറയുന്നത് കേൾക്കാൻ നിക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്നോളജിയും ബ്രാൻഡ് നിങ്ങള് പറയുക, സർവീസ് മോശം, കംപ്ലൈന്റ്റ് കൂടുതൽ എന്നൊക്കെ പറഞ്ഞ് അവർ പറ്റിക്കാൻ നോക്കും.

ബ്രാൻഡുകൾ

Level 1: Best Quality Brands (വളരെ വില കൂടിയത്)

 1. Mitsubishi (Japan)
 2. Hitachi (Japan)
 3. Daikin (Japan)

Level 2 : Better Quality Brands (വില അല്പം കൂടുതൽ)

 1. Carrier ( USA)
 2. O General (Japan)
 3. Blue Star (India)

Level 3 : Good quality brands ( സാധരണ വില )

 1. Voltas (India)
 2. Panasonic (Japan)
 3. LG (S Korea)
 4. Whirlpool (USA)
 5. Samsung (S Korea)
 6. Toshiba (Japan)
 7. Godrej (India)

Level 4 : Decent quality brands ( സാധരണ വില)

 1. Haier (China)
 2. Onida (India)
 3. Lloyd (India)
 4. IFB (India)
 5. Hyundai (S Korea)
 6. Sansui (Japan)
 7. Gree (China)

Level 5 : Average quality brands ( വില കുറഞ്ഞവ)

 1. Micromax (India)
 2. Mitashi (India)
 3. TCL (China)
 4. Koryo (India)
 5. MarQ (India)
 6. Midea (China)
 7. Livpure (India)
 8. iBell (China)

Videocon company ഇപ്പൊൾ ഇല്ലാത്തത് കൊണ്ട് അവരുടെ എസി എല്ലാം തന്നെ ഓൾഡ് stock ആവും, അത്പോലെ Electrolux um ഇപ്പൊൾ ഇന്ത്യയിൽ വിൽപന്ന ഇല്ല.

ഇന്ത്യയിൽ ഇല്ലാത്ത ലോകത്തെ ചില നല്ല ബ്രാൻഡുകൾ വേറെ ഉണ്ട്.
Bosch, Siemens, Honeywell, Trane