9.5 സെന്റിൽ നിർമ്മിച്ച മനോഹര ഭവനം.സ്ഥല പരിമിതി വീട് നിർമ്മാണത്തിൽ വലിയ പ്രശ്നമാണെന്ന് തോന്നുന്നവർക്ക് മാതൃകയാക്കാവുന്ന വീടാണ് ചങ്ങനാശ്ശേരിയിലെ ഷിബുവിന്റെയും കുടുംബത്തിന്റെയും വീട്.

വെറും ഒമ്പതര സെന്റ് സ്ഥലത്ത് 2600 ചതുരശ്ര അടിയിൽ നിർമിച്ച വീടിന് നിരവധി സവിശേഷതകളാണ് ഉള്ളത്.

വീതി കുറവായ , നീളം കൂടിയ പ്ലോട്ടിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീട് നിർമ്മിച്ചിട്ടുള്ളത്.

പുറമേ നിന്ന് കാണുമ്പോൾ ചെറിയ ഒരു വീടാണ് എന്ന് തോന്നുമെങ്കിലും വീടിനകത്തെ സൗകര്യങ്ങൾ ആരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് നൽകിയിട്ടുള്ളത്. വീടിന്റെ പ്രധാന പ്രത്യേകതകൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

9.5 സെന്റിൽ നിർമ്മിച്ച മനോഹര ഭവനം, പ്രത്യേകതകൾ.

പ്ലോട്ടിന്റെ ഘടന, നീളം കൂടിയ രീതിയിൽ ആയതുകൊണ്ട് തന്നെ അത് അനുസരിച്ചിട്ടുള്ള ഒരു ഡിസൈനാണ് ആർക്കിടെക്ട് വീടിനു വേണ്ടി തയ്യാറാക്കിയത്.

പഴയ വീടുകളിൽ നൽകിയിട്ടുള്ളതു പോലെ ഒരു വരാന്തയാണ് വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിട്ടുള്ളത്.

ഇതിനോട് ചേർന്ന് തന്നെ വീട്ടുടമയുടെ ഡോക്ടറായ ഭാര്യയ്ക്ക് രോഗികളെ കൺസൾട്ട് ചെയ്യുന്നതിനുള്ള ഒരു റൂമും തയ്യാറാക്കി നൽകി. പ്രധാന വാതിൽ കടന്ന് എത്തിച്ചേരുന്നത് ഡ്രോയിങ് റൂമിലാണ്.

വീട്ടിനകത്ത് കൂടുതൽ വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്നതിന് വേണ്ടി ഒരു കോർട്ടിയാർഡ് സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. സെമി ഓപ്പൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള വീടിന്റെ അകത്തളം വേർതിരിക്കുന്നതിനായി ഒരു പ്രത്യേക പാർട്ടീഷൻ നൽകിയിട്ടുണ്ട്.

ഡ്രോയിങ് റൂമിൽ തന്നെ പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള ഒരിടവും ഒരുക്കി നൽകി. ഡ്രോയിങ് റൂമിൽ നിന്നും പ്രവേശിക്കുന്നത് മറ്റൊരു വരാന്തയിലേക്കാണ്.

വരാന്തയുടെ ഇടത് ഭാഗത്തായി സ്റ്റെയർകെയ്സിനുള്ള സ്പേസ് കോർട്യാഡ് എന്നിവയ്ക്കുള്ള സ്ഥലം കണ്ടെത്തി. വരാന്ത അവസാനിക്കുന്ന ഭാഗത്തായി ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

വരാന്തയുമായി കണക്ട് ചെയ്യുന്ന രീതിയിലാണ് ബെഡ്റൂം, ലിവിങ്, ഡൈനിങ് എന്നിവ നൽകിയത്. വീടിനകത്തെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന വരാന്ത അകത്തളത്തിന്റെ വിശാലത വർദ്ധിപ്പിക്കുന്നു.

നീളത്തിലുള്ള പ്ലോട്ട് ആയതുകൊണ്ട് തന്നെ വീട്ടിനകത്ത് യാതൊരുവിധ സ്ഥല പരിമിതികളും തോന്നാതിരിക്കാൻ വേണ്ടിയാണ് വീടിനകത്തും ഇടനാഴി ൽകിയിട്ടുള്ളത്.

വീടിന്റെ മറ്റ് പ്രധാന ആകർഷണതകൾ വീട്ടുകാർക്ക് സംസാരിച്ചിരുന്നതിനും കാപ്പി കുടിക്കുന്നതിനുമായി നൽകിയിട്ടുള്ള കോഫി ഏരിയയാണ്.

കോമൺ ലിവിങ്ങിൽ നിന്നും വ്യത്യസ്തമായി ഫാമിലി ലിവിങ് എന്ന കൺസെപ്റ്റിലാണ് കോഫി ഏരിയ നൽകിയിട്ടുള്ളത്. അതോടൊപ്പം തന്നെ ഒരു വാഷ് ഏരിയക്ക് കൂടി സ്ഥലം കണ്ടെത്തി.

മറ്റ് പ്രധാന ആകർഷണങ്ങൾ.

വീടിന്റെ ഏറ്റവും വലിയ ആകർഷണത കോർട്ടിയാഡിൽ നൽകിയിട്ടുള്ള ബുദ്ധ പ്രതിമയാണ്. പ്രതിമയുടെ എല്ലാ ഭംഗിയും എടുത്ത് കാണിക്കുന്നതിനായി ഒരു വാട്ടർ ഫൗണ്ടൻ കൂടി ഈ ഒരു ഭാഗത്ത് സെറ്റ് ചെയ്ത് നൽകി.

കിച്ചണിലേക്ക് പ്രവേശിക്കുന്നത് ഡൈനിങ് ഏരിയയിൽ നിന്ന് തന്നെയാണ്. മോഡേൺ രീതിയിലുള്ള എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് അടുക്കള ഡിസൈൻ ചെയ്ത് നൽകിയിട്ടുള്ളത്.

അടുക്കളയിലെ ക്യാബിനറ്റുകൾ നിർമ്മിക്കാനായി ലാമിനേറ്റ് ചെയ്ത മറൈൻ പ്ലൈവുഡ് മെറ്റീരിയൽ ഉപയോഗപ്പെടുത്തി. കിച്ചൻ കൗണ്ടർ ടോപ്പ് സെറ്റ് ചെയ്തിട്ടുള്ളത് വൈറ്റ് നിറത്തിലുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചാണ്.

അടുക്കള ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നതിനായി അതിനോട് ചേർന്ന് ഒരു വർക്ക് ഏരിയ കൂടി നൽകിയിട്ടുണ്ട്.

ഡൈനിങ് ഏരിയയുടെ ഒരു വശത്തായി അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയ ഒരു ബെഡ്റൂം , അവിടെ സിംഗിൾ കോട്ട് ബെഡ്, ഒരു സ്റ്റഡി ഏരിയ എന്നിവ നൽകിയിട്ടുണ്ട്.

മറ്റ് മൂന്ന് കിടപ്പുമുറികളും വീടിന്റെ അപ്പർ ലിവിങ്ങിലാണ് നൽകിയിട്ടുള്ളത്.

സ്റ്റെയർ കേസിന്റെ ഭാഗത്തേക്ക് കൂടുതൽ പ്രകാശം ലഭിക്കുന്നതിനായി മുകളിൽ ഒരു പർഗോള ഗ്ലാസ് ഉപയോഗിച്ച് നൽകിയിട്ടുണ്ട്. സ്റ്റെയർ ഏരിയയിൽ നിന്നും ഒരു ബാൽക്കണിയും നൽകി.

വീടിന്റെ ഫ്ളോറിങ്ങിൽ വുഡൻ, ലൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്.

എക്സ്റ്റീരിയറിൽ മുറ്റത്തോട് ചേർന്ന് ട്രസ്സ് വർക്ക് ഉപയോഗിച്ച് ഒരു കാർപോർച്ച് നൽകിയിട്ടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മുറ്റം നാച്ചുറൽ സ്റ്റോൺ പാകിയും ബാക്കി ഭാഗം മെറ്റൽ ഇട്ടുമാണ് നൽകിയിട്ടുള്ളത്.

ഇത്തരത്തിലുള്ള ഒരു മനോഹര ഭവനം ഡിസൈൻ ചെയ്തത് പ്ലാനറ്റ് ആർക്കിടെക്ചർ എന്ന സ്ഥാപനത്തിലെ അനൂപ് കുമാർ എന്ന ആർക്കിടെക്ടാണ്.

9.5 സെന്റിൽ നിർമ്മിച്ച മനോഹര ഭവനം, ഇവിടെ സ്ഥല പരിമിതി ഒരു പ്രശ്നമാകുന്നതേ ഇല്ല.

Owner: Shibu

Architect: Anoop Kumar, Planet architecture

Location : Changanasseri

Square feet: 2600