ലളിതം മനോഹരം സെറീന വില്യംസിന്റെ വീട്. സെലിബ്രിറ്റികളുടെ വീടുകളെ പറ്റിയുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സാധാരണക്കാരായ ആളുകൾക്കിടയിൽ ഇടം പിടിക്കുന്നത്. ഇത്തരത്തിൽ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച ഒരു വീടാണ് ടെന്നീസ് താരം സെറീന വില്യംസിന്റെ യുഎസിലുള്ള വീട്.

മെഡിറ്ററേനിയൻ സ്പാനിഷ് രീതികൾ ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

ലളിതം മനോഹരം സെറീന വില്യംസിന്റെ വീട്, കൂടുതൽ വിശേഷങ്ങൾ.

യുഎസ് ഓപ്പണിനു ശേഷം താൻ ടെന്നീസിൽ നിന്നും വിരമിക്കുകയാണ് എന്ന പ്രഖ്യാപനമാണ് അടുത്തിടെ സെറീന വില്യംസ് തന്റെ ആരാധകരുമായി പങ്കു വച്ചത്. അതോടൊപ്പം തന്നെ സെറീന താമസിക്കുന്ന വീടും വാർത്തകളിൽ ഇടം പിടിച്ചു.

ടെന്നീസ് രംഗത്ത് മാത്രമല്ല ഫാഷൻ ലോകത്തും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒരു വ്യക്തിയാണ് സെറീന. തന്റെ വീടിന്റെ ഫോട്ടോകളും ചിത്രങ്ങളും സെറീന തന്നെയാണ് സോഷ്യൽ മാധ്യമങ്ങൾ വഴി പങ്കു വയ്ക്കാറുള്ളത്.

അത്തരത്തിൽ പങ്കു വച്ച ചിത്രങ്ങളെല്ലാം വീടിന്റെ ഭംഗി എടുത്ത് കാണിക്കുന്നു. വീടിന്റെ പുറത്ത് നിർമ്മിച്ച നൽകിയിട്ടുള്ള വിശാലമായ പൂൾ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റും.

അതേസമയം വീടിന്റെ ഇന്റീരിയറിൽ എടുത്തു പറയേണ്ട പ്രത്യേകത ലാളിത്യം തന്നെയാണ്. ഒരുപാട് അലങ്കാരങ്ങൾ നൽകാതെ വളരെ മിനിമലിസ്റ്റിക് ആശയം പിന്തുടർന്നു കൊണ്ടാണ് ഇന്റീരിയർ മുഴുവനായും അലങ്കരിച്ചിട്ടുള്ളത്.

അതുകൊണ്ടു തന്നെ വീടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കും എന്ന കാര്യം വ്യക്തമാണ്.

സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതിനായി ജനാലകളിൽ സ്ലൈഡിങ് ടൈപ്പ് ഗ്ലാസ് രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. ചുമരുകൾക്ക് വൈറ്റ് നിറത്തിലുള്ള പെയിന്റും, ഫ്ലോറിങ്ങിൽ വുഡൻ മെറ്റീരിയലും ഉപയോഗപ്പെടുത്തിയിട്ടുണ്ട് .

വിശാലമായ ബാത്റൂം വൃത്തിയുടെയും ആഡംബരത്തിന്റെയും കാര്യത്തിൽ ഒരുപടി മുന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നു. വാഷ് ഏരിയ സെറ്റ് ചെയ്ത ഭാഗത്തും വൈറ്റ് നിറത്തിലുള്ള ടൈലുകൾ കൗണ്ടർ ടോപ്പ് എന്നിവ തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

അതോടൊപ്പം തന്നെ ഒരു ഡ്രസ്സിംഗ് ഏരിയയും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. മേയ്ക്കപ്പിന് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്നതിനായി വാർഡ്രോബുകൾക്കും ഇവിടെ ഇടം കണ്ടെത്തി.

എടുത്തു പറയേണ്ട മറ്റ് സവിശേഷതകൾ.

ഫാഷൻ ലോകം വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് സെറീന എന്നത് വീട് ഡിസൈൻ ചെയ്തതിൽ നിന്നും വ്യക്തമാണ്.

തന്റെ ചെരിപ്പുകളും ബാഗുകളും സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം ഒരു പ്രത്യേക റൂം തയ്യാറാക്കി നൽകിയിരിക്കുന്നു.

ചെരുപ്പുകൾ അടുക്കി വയ്ക്കുന്നതിന് പ്രത്യേക ഷെൽഫുകൾ വാർഡ്രോബുകൾ എന്നിവയും, ബാഗുകൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക അലമാരകളും നൽകിയിട്ടുണ്ട്.

വാർഡ്രോബുകൾക്ക് വൈറ്റ് നിറമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇവിടെയും ഫ്ളോറിങ്ങിൽ വുഡൻ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.വുഡ് വൈറ്റ് കോമ്പിനേഷനിൽ ചെയ്ത ഇന്റീരിയർ ഈയൊരു റൂമിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

വീടിനകത്ത് നൽകിയിട്ടുള്ള വിശാലമായ അകത്തളങ്ങൾ, ഗ്ലാസ് വുഡ് കോമ്പിനേഷനിൽ ചെയ്തെടുത്ത സ്റ്റെയർകെയ്സ് എന്നിവയെല്ലാം കാഴ്ചയിൽ ഭംഗി നൽകുന്നുണ്ട്.

തടിയും ഗ്ലാസും ചേർന്ന ഹാൻഡ് റെയിലാണ് സ്റ്റെയർകേസിൽ ശ്രദ്ധ പിടിച്ച് പറ്റുന്ന മറ്റൊരു കാര്യം.

ലിവിങ് ഏരിയയിൽ നൽകിയിട്ടുള്ള ലൈബ്രറി ഷെൽഫ്,കിച്ചണിൽ സജ്ജീകരിച്ച് നൽകിയിട്ടുള്ള വാർഡ്രോബുകൾ, സ്വന്തം ചിത്രം പതിച്ച വലിയ ലിവിങ് ഏരിയ എന്നിങ്ങനെ സെറീനയുടെ വീടിന്റെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.

ലളിതം മനോഹരം സെറീന വില്യംസിന്റെ വീട്, കാഴ്ചയിൽ സമ്മാനിക്കുന്നത് ഒരു വ്യത്യസ്തത തന്നെയാണ്.