വാഷ് ബേസിൻ തിരഞ്ഞെടുക്കാനുള്ള മാർഗ്ഗരേഖ

ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത ഒരു അലങ്കാര ഐറ്റവും അത്യാവശ്യ ഐറ്റവുമായി വാഷ് ബേസിനുകൾ മാറിയിട്ടുണ്ട് .വാഷ് ബേസിൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ ഏറെയുണ്ട്. കുറച്ചു സ്ഥലവും കുറച്ചു പരിപാലനവും വേണ്ടി വരുന്നവ തെരഞ്ഞെടുക്കുന്നതാണ് പുതിയ ട്രെൻഡ്, വൃത്തിയാക്കാനുള്ള എളുപ്പത്തിനാണ് മുൻഗണന കൊടുക്കുന്നുണ്ട്.

പ്ലംബിംഗ് വർക്കുകൾക്ക് വേണ്ടി വരച്ച ലേ ഔട്ടിൽ വാഷ്ബേസിന് കൃത്യമായ ഒരു സ്ഥലം കണ്ടെത്തുകയും അതിനാവശ്യമായ കണക്ഷനുകൾ നൽകുകയും വേണം.

  • ടേബിൾ ടോപ് വാഷ് ബേസിനുകളാണ് ഇപ്പോൾ ട്രെൻഡ്. ഭംഗിയുള്ള കൗണ്ടർടോപ് നൽകി അവിടെ ക്യൂരിയോസ് വച്ച് മനോഹരമാക്കാം എന്നതാണ് ഇതിന്റെ ഗുണം.

മാത്രമല്ല, കൗണ്ടർടോപ്പിനു താഴെ സ്റ്റോറേജ് നൽകി ഹാൻഡ് വാഷും ടവലുകളും സൂക്ഷിക്കാം

ഉപയോഗിക്കുമ്പോൾ വെള്ളം കൂടുതലായി പുറത്തേക്ക് വരുന്നില്ല എന്ന കാരണം കൊണ്ട് തന്നെ കൗണ്ടർ ടോപ്പ് വാഷ് ബേസിനുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്.

  • വാഷ്ബേസിനിൽ സെൻസർ ടാപ്പ് ഉപയോഗിച്ചാൽ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ സാധിക്കും.

സെൻസർ ടാപ്പിന് ചെറിയ തോതിൽ വൈദ്യുതി വേണ്ടതിനാൽ വാഷ് ബേസിനടിയിൽ പ്ലഗ് പോയിന്റ് നൽകുന്നത് നല്ലതാണ്.

അല്ലെങ്കിൽ സെൻസർ ടാപ്പ് എപ്പോഴും ബാറ്ററിയിൽ പ്രവർത്തിപ്പിക്കേണ്ടി വരും.

  • വാഷ് ബേസിനുകളിൽ പലപ്പോഴും ഹൈ ഫ്ലോ മികസറുകൾ ഉപയോഗിക്കുന്നതായി കാണാറുണ്ട്.

ഉയർന്ന മർദത്തിൽ പ്രവർത്തിക്കുമ്പോൾ ഈ ഉപകരണങ്ങൾ ആവശ്യത്തിലധികം വെള്ളം പാഴാക്കികളയുന്നതായാണ് കാണപ്പെടുന്നത്. ഇവയിലും ഫോറസ്ട്രിക്ടർ ഘടിപ്പിക്കാം.

  • ഡൈനിങ് ഏരിയയിൽ നിന്നും കൈ കഴുകാനായി സെറ്റ് ചെയ്യുന്ന വാഷ്ബേസിൻ ഒരു കോർണർ സൈഡിലേക്ക് കുറച്ച് മറഞ്ഞു നിൽക്കുന്ന രീതിയിൽ നൽകിയാൽ അത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മറ്റുള്ളവരെ യാതൊരു രീതിയിലും ബാധിക്കില്ല.
  • സെറാമിക് ബേസിനുകൾ, സിൽവർ, ഗോൾഡ് എന്നിങ്ങനെ പല നിറത്തിലുള്ള പ്ലേറ്റഡ് ബേസിനുകൾ, മാർബിൾ, ഗ്രാനൈറ്റ് പോലെയുള്ള പ്രകൃതിദത്ത കല്ലുകൾ കൊണ്ടുള്ള സ്റ്റോൺ ബേസിനുകൾ, ഗ്ലാസ് ബേസിനുകൾ എന്നിവയാണുള്ളത്.
  • വെള്ളം വീണാലും കേടാകാത്ത മെറ്റീരിയൽ കൊണ്ടു വേണം വാഷ്ബേസിന്റെ കൗണ്ടർ വാതിൽ പണിയാൻ .

വാഷ്ബേസിന്റെ പൈപ്പുകളിൽ ചോർച്ചയുണ്ടായാൽ കാബിന്റെ ഉള്ളിൽ വച്ചിരിക്കുന്ന സാധനങ്ങൾ നനയാത്ത വിധത്തിൽ പൈപ്പ് പോകാൻ ഒരു അറയുണ്ടാക്കിയാൽ നന്നായിരിക്കും.

  • വാഷ് ബേസിൻ ഉറപ്പിക്കുന്നതിന് ആവശ്യമായ ഗ്രാനൈറ്റ് സ്ലാബ് തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞത് 1 മീറ്റർ നീളം 60 സെന്റീമീറ്റർ വീതി എന്നിവയെങ്കിലും നൽകാനായി ശ്രദ്ധിക്കുക.

പ്രകൃതിദത്ത കല്ലുകൾ കൊണ്ടുള്ള ബേസിനുകൾ ആന്റിക്, ക്ലാസിക് ശൈലിയിലുള്ള ബാമുകളിലേക്ക് യോജിക്കും.

  • വാഷ്ബേസിനോട് ചേർന്ന് തന്നെ ടൂത്ത് ബ്രഷ് സ്റ്റാൻഡ്, ഒരു ടവൽ ഹോൾഡർ എന്നിവ കൂടി നൽകുന്നതാണ് കൂടുതൽ സൗകര്യം

വീട് നിർമാണം: മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ തരം ജനലുകളും അവയുടെ ചിലവും അറിയാം