104 വർഷമായി ജനിച്ച വീട്ടിൽ, എൽസിആൽറോക്ക്.

104 വർഷമായി ജനിച്ച വീട്ടിൽ എൽസിആൽറോക്ക്. ജനിച്ചു വളർന്ന വീടിനോട് നമുക്കെല്ലാവർക്കും പ്രത്യേക താല്പര്യം ഉണ്ടായിരിക്കും.

എന്നാൽ കുറച്ചു കാലത്തെ ജീവിതത്തിനു ശേഷം ഒന്നുകിൽ വീട് മാറി താമസിക്കേണ്ട അവസ്ഥയോ, റിനോവേറ്റ് ചെയ്യേണ്ട അവസ്ഥയോ ഉണ്ടാവുകയാണ് പതിവ്.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജനിച്ചു വളർന്ന വീട്ടിൽ 14 വർഷമായി താമസമാക്കിയ എൽസി ആൽറോക്കിനെ പറ്റി അധികമാർക്കും അറിയാൻ സാധ്യതയില്ല .

ജനിച്ച വീടിനോടുള്ള അടുപ്പം കാരണം വീട് മാറാതെ താമസിക്കുകയാണ് എൽസി.

എൽസി അൽ റോക്ക് 104 വർഷമായി താമസിക്കുന്ന ഈ വീട് സ്ഥിതിചെയ്യുന്നത് ബ്രിട്ടനിലെ ഹത് വെയിറ്റ് ബാർക്കാർ എന്ന പേരിലുള്ള സ്ട്രീറ്റിലാണ്.

വീടിന്റെ പ്രധാന സവിശേഷതകളെ പറ്റി മനസ്സിലാക്കാം.

104 വർഷമായി ജനിച്ച വീട്ടിൽ എൽസിആൽറോക്ക്,വീടിന്റെ പ്രത്യേകതകൾ.

ബാർക്കാർ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതേ വീട്ടിൽ എൽസി ജനിച്ചത് 1918 ജൂൺ 28 ആയിരുന്നു.

എൽസിയുടെ അച്ഛൻ ഒരു കൽക്കരി തൊഴിലാളി ആയിരുന്നു. അതിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ട് 1920ലാണ് വീട് വാങ്ങിയത്.

അന്ന് മുതൽ ഇന്ന് വരെ മറ്റൊരു വീട്ടിലേക്കും മാറി താമസിക്കാൻ എൽ സി തയ്യാറായിട്ടില്ല.

ബ്രിട്ടനിൽ ജോർജ് അഞ്ചാമൻ രാജാവായി ഇരിക്കുമ്പോഴാണ് എൽസിയുടെ അച്ഛൻ വീട് വാങ്ങിയതെന്ന് പറയപ്പെടുന്നു.

പിന്നീട് ബ്രിട്ടനിൽ ലോകമഹായുദ്ധം നടക്കുകയും, നാലോളം രാജാക്കന്മാർ, റാണിമാർ എന്നിവർ മാറി ഭരണം നടത്തുകയും ചെയ്തപ്പോഴും എൽസി ആൽറോക്ക് വീട് മാറി താമസിച്ചില്ല.

എൽസി ഉൾപ്പെടെ 5 മക്കൾ അടങ്ങുന്നതായിരുന്നു കുടുംബം. ഇതിൽ ഏറ്റവും ഇളയ പുത്രിയായിരുന്നു എൽസി.

പിന്നീട് അമ്മ മരിച്ചപ്പോൾ അച്ഛന്റെയും വീടിന്റെയും ബാധ്യത എൽ സി ഏറ്റെടുത്തു

. അതുകൊണ്ടു തന്നെ 1941 ൽ ബിൽ എന്ന വ്യക്തിയുടെ വിവാഹാലോചന വന്നപ്പോൾ എൽസി തന്റെ ഡിമാൻഡ് മുന്നോട്ട് വയ്ക്കുകയും അത് അനുസരിച്ച് വിവാഹത്തിന് ശേഷവും അതേ വീട്ടിൽ തന്നെ ബില്ലിനോടൊപ്പം ജീവിക്കുകയും ചെയ്തു.

വലിയ മാറ്റങ്ങൾ വീടിന് വരുത്തിയില്ല.

താമസിച്ചിരുന്നത് സ്വന്തം വീട്ടിൽ ആയിരുന്നുവെങ്കിലും 1949 ൽ അച്ഛന്റെ മരണ ശേഷം 24 പൗണ്ട് അതായത് ഇന്ത്യൻ രൂപ 24000 ചിലവഴിച്ച് എൽസിയും ഭർത്താവ് ബില്ലും ആ വീട് സ്വന്തമാക്കി.

എന്നാൽ ഇന്ന് ഈ വീടിന്റെ വില 71 ലക്ഷം രൂപയാണ്. വെറും രണ്ടു മുറികൾ മാത്രമായി ഉണ്ടായിരുന്ന വീട് അന്ന് സ്വന്തമാക്കാനായി ലോൺ വരെ എടുക്കേണ്ടി വന്നു എന്നാണ് എൽസി പറയുന്നത്.

വീടിന് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും കൊണ്ടു വരാൻ എൽസി ഇഷ്ടപ്പെടാത്തത് കൊണ്ട് പുതിയതായി ആകെ നിർമ്മിച്ചത് ഒരു ബാത്റൂം മാത്രമാണ്.

1966 കാലഘട്ടത്തിൽ ഭർത്താവ് ബിൽ മരണപ്പെട്ട ശേഷം എൽസി തന്റെ രണ്ട് മക്കളോടൊപ്പം അതേ വീട്ടിൽ താമസം തുടർന്നു. തുടർന്ന് അവരുടെ പേരക്കുട്ടികളും ഇതേ വീട്ടിൽ തന്നെയാണ് ജനിച്ചു വളർന്നത്.

എൽസിക്ക് ഇപ്പോൾ പ്രായം 104 വയസ്സാണ് എങ്കിലും വീട് മാറി താമസിക്കാൻ തയ്യാറാകാത്തത് കൊണ്ടും എൽസിയുടെ ജീവിതത്തിൽ സന്തോഷം നൽകുന്ന ഇടം ആയതു കൊണ്ടും മക്കളും മാറി താമസിക്കാൻ പ്രേരിപ്പിച്ചില്ല.

അത്തരത്തിൽ ചരിത്രത്തിന്റെ ഭാഗമാവുകയാണ് എൽസി ആൽറോക്കിന്റെ ജീവിതം.

104 വർഷമായി ജനിച്ച വീട്ടിൽ എൽസിആൽറോക്ക് ജീവിക്കുന്ന രീതി ഏവർക്കും മാതൃകാപരവും അതേസമയം അത്ഭുതമുളവാക്കുന്നതും ആണെന്ന കാര്യത്തിൽ സംശയമില്ല.