ഫോൾസ് സീലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

കുറച്ചു വർഷങ്ങളായി നമ്മുടെ നാട്ടിൽ ഇതിൽ ഒരുപാട് എല്ലാ വീട്ടിലും തന്നെ കാണുന്നതാണ് ഫോൾസ് സീലിങ്ങിന് പ്രയോഗം യോഗം ഒരു മുറിയുടെ ആകെയുള്ള മനോഹാരിത കൂട്ടാൻ മാത്രമല്ല പലപ്പോഴും അതിനപ്പുറം ഗുണങ്ങളും വെക്കുന്നത് അത് പല കാലങ്ങളിലായി നാമെല്ലാവരും മനസ്സിലാക്കിയതാണ് എന്നാൽ സീലിംഗ് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില നുറുങ്ങ് അറിവുകളാണ് ഈ ലേഖനത്തിൽ പങ്കുവയ്ക്കുന്നത്.

ഫോൾസ് സീലിങ് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഫോൾസ് സീലിങ് ചെയ്യുമ്പോൾ ആ   റൂംമിൻറെ യദാർത്ഥ ഉയരം   കുറയുന്നു എന്നുള്ളത് നമുക്കറിയാം. എന്നാൽ കാഴ്ചയിൽ ഈ കുറവ് പരിഹരിക്കാൻ നമുക്ക് പല കാര്യങ്ങളും ചെയ്യാം. അതിൽ പ്രധാനം കോർണർ സിലിങ്ങിൽ കോവ് ലൈറ്റുകൾ ഫിക്സ് ചെയ്യുക എന്നതാണ്.
  • ഫോൾസ് സീലിങ് ചെയ്യുമ്പോൾ  ശ്രദ്ധിക്കേണ്ട  ഒരു പ്രധാന കാര്യമാണ്  സീലിങ്ങിന് എവിടെയെങ്കിലും ഗ്യാപ്പ് ഉണ്ടോ എന്ന്  പരിശോധിക്കുക എന്നുള്ളത്. കാരണം ഇങ്ങനെ ഗ്യാപ്പ് ഉണ്ടായാൽ അവിടെ ഈർപ്പം  ഉണ്ടാകുവാനുള്ള സാധ്യത കൂടുകയും, തന്മൂലം അവിടെ കീടങ്ങൾ പെറ്റുപെരുകാൻ സാധ്യത കൂടുതൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഫാൾസ് സീലിംഗ് നിർമിച്ച മെറ്റീരിയലിന്റെ നാശത്തിനു കാരണമാകുന്നു.
  • ഫോൾസ് സീലിങ്ങിന് പ്രധാനമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്  അതിന് ഉപയോഗിക്കുന്ന മെറ്റീരിയൽസ്. 
  • മെറ്റീരിയൽസ് നല്ല ഗുണമേന്മയുള്ള  ബ്രാൻഡഡ് മെറ്റീരിയൽസ് തന്നെ  ഉപയോഗിക്കണം. അല്ലാത്തപക്ഷം  പിന്നീട് ഫോൾസ് സീലിങ്ങിന് കേടുപാടുകൾ ഉണ്ടാകുകയും,  സീലിങ്ങിന് സ്വയം താങ്ങി  നിൽക്കാനുള്ള കപ്പാസിറ്റി കുറഞ്ഞു പോവുകയും ചെയ്യും. ഇത് പിന്നീട് സീലിംഗ്  അടർന്നു വീഴുന്നതിൽ വരെ കലാശിക്കാം. 
  • ഫോൾസ് സീലിംഗ് ചെയ്യുമ്പോൾ എക്സ്പീരിയൻസ്ഡ് ആയ ലേബറിനെ കൊണ്ട് തന്നെ വേണം ചെയ്യിക്കുവാൻ. എന്നാലേ നിങ്ങൾ ഉദേശിക്കുന്ന ഭംഗിയിലും ഫിനിഷിങിലും ചെയ്ത് എടുക്കുവാൻ പറ്റുകയുള്ളൂ.

ചില പരിമിതികൾ

  • ലൈറ്റുകൾക്കും ഫാനിനും വേണ്ടി ഹോൾസ് അടിക്കുമ്പോൾ സീലിങ് മെറ്റീരിയലിൽ joint crack ഉണ്ടാവാനുള്ള  സാധ്യതയും കൂടുതലാണ്. 
  • ഫോൾസ് സീലിംഗിന്റെ പ്രധാനമായ മറ്റൊരു പോരായ്മ ഇത് റിമൂവ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്നുള്ളതാണ്. വളരെ സമയവും അധ്വാനവും ആവശ്യമാണ് ഇതിനു.

ചിലവ്

ഫോൾസ് സീലിങ് ചെയ്യാൻ സ്ക്വയർഫീറ്റിന് ഏകദേശം 40 രൂപയ്ക്ക് മുകളിലാണ് ചിലവ് വരുന്നത്.