കുട്ടിയുടെ പഠനസ്ഥലം ഒരുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ശാന്തത നിറഞ്ഞ വൃത്തിയുള്ള അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനാണ് നാമെല്ലാവരും ഇഷ്ടപ്പെടുന്നത് . മനസിനും ശരീരത്തിനും ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ ഈ അന്തരീക്ഷത്തിന് സാധിക്കാറുണ്ട്.കുട്ടികൾക്ക് പഠനാന്തരീക്ഷമൊരുക്കുമ്പോളും ഈ വൃത്തിയും ശാന്തതയും ഒക്കെ നാം പരിഗണിക്കേണ്ടതായുണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ മുന്‍പില്ലാത്തവിധം മാതാപിതാക്കള്‍ ശ്രദ്ധചലുത്തുന്ന കാലമാണല്ലോ ഇത്‌. സ്വാഭാവികമായും അതിനായി പണം ചിലവിടുവാനും യാതൊരു മടിയും കാണിക്കാറില്ല. ടി.വി, അഥിതികള്‍, മറ്റു കുടുമ്പാംഗങ്ങള്‍ എന്നിവരുടെ ഇടപെടല്‍ ഇല്ലാതെ കുട്ടികള്‍ക്ക്‌ സ്വസ്ഥമായി പഠിക്കുവാന്‍ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശ്യത്തില്‍ ഇന്നിപ്പോ മധ്യവര്‍ഗ്ഗത്തില്‍ പെട്ട കുടുമ്പങ്ങള്‍ പോലും വീടുപണിയുമ്പോള്‍ കുട്ടികളുടെ പഠനമുറി ഒരുക്കുവാന്‍ തുടങ്ങിയിരിക്കുന്നു.കുട്ടിയുടെ പഠനമുറി അല്ലെങ്കിൽ പഠനസ്ഥലം എങ്ങനെ സജ്ജീകരിക്കാം എന്നൊന്ന് നോക്കാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വേണ്ടത്ര സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കുട്ടികൾക്ക് പഠനസ്ഥലമൊരുക്കുന്നതാണ് ഉത്തമം.
  • മുറിയില്‍ അവരുടെ പാഠ പുസ്തകങ്ങളും മറ്റും വെക്കുവാന്‍ സ്റ്റന്റുകള്‍, സ്റ്റഡിടേബിള്‍/ വര്‍ക്കിങ്ങ്‌ ടേബിള്‍ (പ്രൊജക്റ്റുകള്‍ തയ്യാറക്കുവാനുള്ള സൗകര്യം) എന്നിവ ക്രമീകരിക്കണം.
  • ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുന്ന ശല്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്തെ പഠനസ്ഥലമായി തിരഞ്ഞടുക്കാം.
  • പഠനസ്ഥലത്തിന്റെ സ്ഥിരത ഒരു അനിവാര്യ ഘടകം തന്നെയാണ്.അതുകൊണ്ട് എല്ലാ ദിവസവും ഒരേ സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.കൺസിസ്റ്റൻസി ഉണ്ടാവുന്നതിനും പുതിയ സ്ഥലത്തോട് ഇണങ്ങുന്നതിനുള്ള സമയ നഷ്ടവും ഇത് വഴി കുറക്കാം.
  • രാത്രി സമയങ്ങളിൽ മങ്ങിയ വെളിച്ചത്തിൽ പഠിക്കുന്നതിനു കുട്ടിയെ നിരുത്സാഹപ്പെടുത്താം. അതിനായി അവർക്ക് സാധരണ ട്യൂബിലൈറ്റോ അതുപോലെ ഉള്ള മറ്റു ലൈറ്റുകളോ അറേഞ്ച് ചെയ്തു കൊടുക്കുക ടേബിൾ ലാമ്പുകൾ ഉപയോഗിച്ചു പഠിക്കുന്നതും അത്ര നല്ലതല്ല
  • കുട്ടിയുടെ ഇരുപ്പിന്‌ എതിർവശത്ത് നിന്നും വെളിച്ചം ലഭിക്കുന്ന രീതിയിൽ വേണം ഇരിപ്പിടം ക്രമീകരിക്കാൻ.പിന്നിൽ നിന്നും വെളിച്ചം വരികയാണെങ്കിൽ നിഴൽ ഉണ്ടാവുകയും അത് പഠനത്തെ പ്രത്യേകിച്ച് എഴുത്തിനെ തടസപ്പെടുത്തും.
  • കുട്ടികൾക്ക് നിവർന്നിരുന്നു പഠിക്കാൻ സാധിക്കും വിധത്തിലുള്ള ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുക.
  • പഠന മുറി ഒരുക്കുമ്പോൾ ലൈറ്റ് ഷേഡിൽ ഉള്ള പെയിന്റിംഗ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് ഒരു പോസിറ്റീവ് അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
  • ഒരു കുപ്പി കുടിവെള്ളം പഠനസ്ഥലത്ത് കരുതുന്നത് നല്ലതാണ്. ഒപ്പം കുട്ടി ധാരാളം വെള്ളം പഠന സമയത്തു കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക
  • ബേക്കറി സാധനങ്ങൾ പഠന മുറിക്ക് പുറത്തു കരുതുന്നതാണ് നല്ലത്.
  • മേക്ക്അപ് വസ്തുക്കളും പഠനമുറിക്ക് പുറത്ത് തന്നെ ഇരിക്കട്ടെ. ഒരു പക്ഷെ മേക്ക്അപ് വസ്തുക്കൾ അടുത്തുണ്ടെങ്കിൽ പഠനത്തേക്കാൾ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കാനുള്ള പ്രവണത കൂടുതൽ ആയിരിക്കും.
  • പഠനമുറിയിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൂത്രവാക്യങ്ങളും ചിത്രങ്ങളും ഒക്കെ ഭിത്തിയിൽ ഒട്ടിച്ച് കരുതാം. പോസിറ്റീവ് അഫർമേഷനുകൾ എഴുതി ഒട്ടിക്കുന്നതും കുട്ടിയുടെ ലക്ഷ്യം എഴുതി ഒട്ടിക്കുന്നതുമൊക്കെ നല്ലതാണ്. ഇത് കുട്ടിയിൽ കൂടുതൽ ഉൽസാഹവും ആത്മവിശ്വാസവും ഉണ്ടാക്കുന്നു.
  • പഠനമുറിയിൽ ഒരു ഡിക്ഷണറി കരുതാൻ ഇപ്പോഴും ശ്രദ്ധിക്കണം.കുട്ടി പഠിക്കുന്നതിനിടയിൽ അറിയാത്തതായി തോന്നുന്ന വാക്കുകളുടെ അർത്ഥങ്ങൾ അപ്പോൾ തന്നെ കണ്ടെത്തിക്കൊള്ളും. പിന്നീട് എന്ന രീതിയിൽ മാറ്റി വെച്ചാൽ അർഥം കുട്ടി കണ്ടെത്തണമെന്ന് വലിയ നിർബന്ധം ഒന്നുമില്ല.
  • മ്യൂസിക് പ്ലയർ മൊബൈൽ ഫോൺ തുടങ്ങിയവ പഠനമുറിയിൽ നിന്നും അകറ്റിവെക്കുക. പാട്ടു കേട്ട് പഠിക്കുന്ന ശീലം അത്ര നല്ലത്അല്ല.

പഠനസ്ഥലം ആകർഷണീയമാണെങ്കിൽ കുട്ടിക്ക് പഠനവും ആകർഷണീയമായി തോന്നും.!