സോയിൽ ഇന്റർലോക്ക് കട്ട – കൂടുതൽ അറിയാം

വീട് നിർമ്മാണത്തിലെ പുത്തൻ ട്രെൻഡ് ആയ സോയിൽ ഇന്റർലോക്ക് കട്ട കൾ ഉപയോഗിക്കുമ്പോൾ ഉയർന്നുവരാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

നമ്മുടെ വീട് പണി തുടങ്ങുന്നതിനു മുന്നേ ചെയ്യേണ്ടത് നമ്മുടെ വീടിനു എന്ത് മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് അതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ, വില, മറ്റെല്ലാകാര്യങ്ങളും അറിയുന്നത് എന്ത് കൊണ്ടും നല്ലതാണ്.


പലപ്പോഴും നമ്മളൊക്കെ ചെയ്യുന്നത് വീടിന്റെ പണി നടക്കുന്ന അന്ന് ആണ് മെറ്റീരിയലും മറ്റും അറിയുന്നതും അനേഷിക്കുന്നതും. അങ്ങനെ വരുമ്പോൾ ആ മെറ്റീരിയൽ മൂലം ഉണ്ടാകുന്ന ദോഷങ്ങളും നാം അനുഭവിക്കേണ്ടിവരുന്നു.

സോയിൽ ഇന്റർലോക്ക് കട്ട – ചോദ്യങ്ങളും ഉത്തരങ്ങളും

  • സോയിൽ ഇന്റർലോക്ക് കട്ട വെള്ളം തട്ടിയാൽ കുഴപ്പമുണ്ടോ? അലിഞ്ഞു പോകുമോ?

ഒരിക്കലുമില്ല, വെള്ളം തട്ടിയാൽ എന്നല്ല ഒരാഴ്ച വെള്ളത്തിൽ ഇട്ടു വച്ചാൽ പോലും ഒന്നും ആവില്ല

കാരണം ചെങ്കല്‍ ക്വാറികളിലെ മണ്ണ് പൊടിച്ച് തരിച്ച് വൃത്തിയാക്കിയതിനുശേഷം അതിലേക്ക് 20 ശതമാനം സിമന്റും വാട്ടര്‍പ്രൂഫ് കെമിക്കലും ചേര്‍ത്ത് അത്യാധുനിക ജപ്പാന്‍ ടെക്‌നോളജിയില്‍ 150 ടണ്‍ പ്രസ്സിങ്ങിലൂടെയാണ് സോയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ നിര്‍മിച്ചെടുക്കുന്നത്. ഇവയെ നിശ്ചിത താപത്തിലൂടെ കടത്തിവിട്ട് 7 ദിവസം വെള്ളം നനച്ച് കൂടുതല്‍ കരുത്തുറ്റതാക്കുന്നു. അതുകൊണ്ട് വെള്ളം തട്ടിയാല്‍ ബ്രിക്കുകള്‍ അലിഞ്ഞോ പൊടിഞ്ഞോ നാശമാകില്ല.

  • ഈ കട്ടയിൽ പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ വരില്ലെ?

സാധാരണ കല്ലിനു വരുന്ന പ്രോബ്ലംസ് ഇതിനും വരും, പൂപ്പൽ ഒക്കെ ഇതിനും വരാം. വൃത്തിയായി സൂക്ഷിച്ചാൽ മറ്റ് കട്ടകളെക്കാൾ കൂടുതൽ കാലം പൂപ്പൽ പോലെയുള്ള ഫംഗസ് ഏൽക്കാതെ നിലനിൽക്കും കട്ടകൾ

  • സോയിൽ ഇൻറ്ർ ലോക്ക് കട്ടയിൽ തേപ്പിന്റെ ആവശ്യം ഉണ്ടോ?

ഉണ്ട്, തേക്കുന്നത് നല്ലതാണു , വളരെ കനം കുറഞ്ഞ തേപ്പേ ഇതിനു ആവശ്യമുള്ളു. പിന്നെ തേക്കാതെ മണ്ണിന്റെ കട്ടയുടെ ഭംഗി നില നിർത്തുന്നവരും ഉണ്ട് , അങ്ങനെ ചെയ്യുമ്പോൾ കെമിക്കൽസ് ചെയ്ത , പെയിന്റ് അടിച്ചു വേണം ഉപയോഗിക്കാൻ .

  • സോയിൽ ഇൻറ്ർ ലോക്ക് കട്ട ഉപയോഗിച്ച ഭിത്തികളിൽ പ്ലംബിംഗ് വെയറിങ്ങും ഒക്കെ ചെയ്യുന്നതിന് കുഴപ്പമുണ്ടോ? ചാലു കീറുന്നത് ഉറപ്പിനെ ഭാധിക്കുമോ??

ഒരിക്കലുമില്ല, സാധാരണ കല്ല് പോലെ തന്നെ ഉപയോഗിക്കാം കൺസീൽഡ് ആയി എന്ത് വേണമെകിലും ചെയ്യാൻ കഴിയും

  • ഈ കട്ട യുടെ സൈസ് എങ്ങനെയാണ് ?

വലിപ്പത്തില്‍ ഏറ്റക്കുറച്ചിലുകളില്ലാതെ 5 x 6 x 12 ഇഞ്ച് എന്ന യൂണിവേഴ്‌സല്‍ സൈസിലാണ്
ബ്രിക്കുകള്‍ നിര്‍മിക്കുന്നത്.

  • സോയിൽ ഇൻറ്ർ ലോക്ക് കട്ടകൾക്ക് എത്രയാണ് വില ?

ഒരു ബ്രിക്ക് നു 24 രൂപ. സ്ഥലം മാറുന്നതിനനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം

ജിപ്സം പ്ലാസ്റ്ററിങ്: ചില ചോദ്യോത്തരങ്ങൾ