ജിപ്സം പ്ലാസ്റ്ററിങ് ഇന്ന് വളരെ പോപ്പുലറായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിംഗ് രീതിയാണ്.

സിമൻറും മണലും  ഒട്ടും  തന്നെ വേണ്ട എന്നുള്ളതാണ് ജിപ്സം പ്ലാസ്റ്ററിങ്കിൻറെ ഏറ്റവും പ്രധാനപ്പെട്ട ഗുണം.

 കൂടാതെ വെള്ളത്തിൻറെ ഉപയോഗം സിമൻറ് പ്ലാസ്റ്ററിംഗ് അപേക്ഷിച്ച് വളരെ കുറവ് മാത്രം മതി. 

 ജിപ്സം വെച്ച് പ്ലാസ്റ്റർ ചെയ്ത് കഴിഞ്ഞാൽ 30 മിനിറ്റുകൾക്കകം അത് സെറ്റായി മാറുന്നതാണ് പിന്നീട് ക്യൂറിങ്ങിന്   വേണ്ടി  വെള്ളം   തളിക്കേണ്ട ആവശ്യകത ജിപ്സം പ്ലാസ്റ്ററിങ് ഇല്ല. 

 ജിപ്സം  കലക്കി എടുക്കുന്ന സമയത്ത് ഉപയോഗിക്കുന്ന വെള്ളം മാത്രമേ ആകെ ഇതിന്  ആവശ്യമായിട്ട്  വരുന്നുള്ളൂ.  

എക്സ്പെർട്ട് ആയ  ലേബേഴ്സിനെ കൊണ്ടുമാത്രമേ   ജിപ്സം പ്ലാസ്റ്റർ ചെയ്യിക്കാൻ പാടുകയുള്ളൂ .

 മോയിസ്റ്റർ കണ്ടൻറ് വളരെ കുറച്ചു മാത്രം അബ്സോർബ് ചെയ്യുന്ന ജിപ്സം മെറ്റീരിയൽ ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്. 

ജിപ്സം വെച്ച്  പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ വളരെ സ്മൂത്ത് ഫിനിഷ് ആയിരിക്കും  കിട്ടുന്നത്.

 അതുകൊണ്ടുതന്നെ പുട്ടി വർക്ക് മറ്റും ഇതിന് വേണ്ടിവരുന്നില്ല.  

ഇക്കാരണം കൊണ്ട് തന്നെയാണ് സിമൻറ് പ്ലാസ്റ്ററിംങ്കിനേക്കാൾ ജിപ്സം പ്ലാസ്റ്ററിങ് കോസ്റ്റ് എഫക്റ്റീവ് ആണ് എന്ന് പറയാനുള്ള   കാരണം. 

കൂടാതെ സിമൻറ് പ്ലാസ്റ്റർ ചെയ്ത ഒരു വീടിനേക്കാൾ കൂടുതൽ   തണവും ജിപ്സം പ്ലാസ്റ്റർ  ചെയ്യുന്ന വീടുകൾക്ക് അനുഭവപ്പെടുന്നതാണ്

ഇനി പൊതുവെ ഉള്ള ചില സംശയങ്ങൾ നിവാരണം ചെയ്യാം

1. നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് പറ്റിയതാണോ ജിപ്സം പ്ലാസ്റ്ററിങ്??

Ans. തീർച്ചയായും. വീടുകളിലെ ഉൾവശം നമ്മുക് ധൈര്യമായിട്ട്  ചെയ്യാം. 

2. വെള്ളം തട്ടിയാൽ പൊളിഞ്ഞു പോരുമോ 

Ans . ഇല്ല. നിങ്ങൾക്ക് വേണമെങ്കിൽ വെള്ളം കൊണ്ടു ചുമരുകൾ കഴുകാം.

3. എങ്ങെനയാണ്  സാധാ സിമന്റ് പ്ലാസ്റ്ററിങ്ങിനെക്കാൾ gypsum പ്ലാസ്റ്ററിങ് ലാഭകരം ആകുന്നത് 

Ans . സാധാ plastering കഴിഞ്ഞാൽ പൂട്ടി and വൈറ്റ് സിമന്റ്‌  എന്നിവ ചെയ്യുവാൻ എക്സ്ട്രാ cash വേണം. 

എന്നാൽ gypsum പ്ലാസ്റ്ററിങ്  ചെയ്യുമ്പോ തന്നെ പൂട്ടി ഫിനിഷിങ്ങും വൈറ്റ്‌ കളറും  ലഭികുന്നുണ്ട്‌ , അതിലുപരി  ചുമരുകൾ ഒരു പരുതി വരെ ചൂട് കുറക്കുന്നുണ്ട് . 

4. കോർണറുകൾ എന്തെങ്കിലും തട്ടിയാൽ പെട്ടന്ന് പൊട്ടി പോകും എന്നു കേൾക്കുന്നു 

Ans . കോർണറുകൾ നല്ല sharp ആണു ചെയ്യുന്നതങ്കിൽ പൊട്ടി പോകാൻ സാദ്യത കൂടുതൽ ആണു. നമ്മൾ  edge ബോണ്ട് എന്ന material  യൂസ്‌ ചെയ്താൽ അങ്ങനെ ഒരു കംപ്ലൈന്റ് വരില്ല .

5. ആണി and സ്ക്രൂ ചെയ്യാൻ പറ്റുമോ? 

Ans. തീർച്ചയായും പറ്റും

6. exteriour ചെയ്യാൻ പറ്റുമോ 

Ans . അധികം പ്രോത്സാഹനം കിട്ടുന്നില്ല .

7. ACC block Bricks എന്നിവയുടെ മുകളിൽ ചെയ്യാൻ കഴിയുമോ ?

Ans . തീർച്ചയായും പറ്റും. ACC & Bricks, ചെങ്കല്ല്, കോൺക്രീറ്റ് എല്ലാത്തിന്റെയും മുകളിൽ ചെയ്യാൻ പറ്റും.

10. ഏതെങ്കിലും ആവശ്യത്തിന് വെട്ടി പൊളിക്കേണ്ടിവന്നാൽ ജോയിന്റ് ചെയ്യുമ്പോ അടയാളം ഉണ്ടാകുമോ 

Ans . ഇല്ല. എത്ര വട്ടം വേണമെങ്കിലും നമ്മുക് ജോയിന്റ് ചെയ്യാം. ഒരു അടയാളം പോലും ഉണ്ടാവുകയില്ല.