നിർമാണ മേഖലയിൽ ഇത് തീ വില കാലം!! വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില കുത്തനെ ഉയരുന്നു!!

ഇതുകൊണ്ടുതന്നെ ഇന്ത്യയിലെ നിർമ്മാണ മേഖലയിലെ നിർമാണ ചെലവ് സ്ക്വയർഫീറ്റിന് ₹400 മുതൽ ₹600 വരെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

ഈ കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് നിർമ്മാണമേഖലയിലെ വസ്തുക്കൾക്ക് കുത്തനെ ഉണ്ടായ  വിലക്കയറ്റം ഇപ്പോൾ പണി നടക്കുന്നതും പുതുതായി പണി തുടങ്ങുന്നതും ആയ എല്ലാ പ്രോജക്ടുകളെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് പുറത്തു വരുന്നു.

അതുകൊണ്ടുതന്നെ കമേഴ്ഷ്യൽ ആയി പണികഴിപ്പിക്കുന്ന ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയവയുടെ നിർമാതാക്കൾ അവയുടെ വിലയും ആനുപാതികമായി കൂട്ടുന്ന റിപ്പോർട്ടുകളും  രാജ്യമൊട്ടാകെ നിന്നും വരുന്നുണ്ട്. 

പ്രധാനമായും സ്റ്റീൽ, സിമൻറ്  എന്നിവയ്ക്ക് ആണ് കുത്തനെയുള്ള ഈ വിലവർധനവ് നാം കഴിഞ്ഞ മാസങ്ങളിൽ കണ്ടത്.

ഇതുകൊണ്ടുതന്നെ ഇന്ത്യയിലെ നിർമ്മാണ മേഖലയിലെ നിർമാണ ചെലവ് സ്ക്വയർഫീറ്റിന് ₹400 മുതൽ ₹600 വരെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് മധ്യവർഗ്ഗം മുതൽ ഉയർന്ന ബഡ്ജറ്റ് നിർമ്മാണങ്ങൾക്കാണ്. 

ബഡ്ജറ്റ് കുറഞ്ഞ നിർമാണങ്ങൾക്ക് സ്‌ക്വയർഫീറ്റിന് ₹200- ₹250 ഇടയിൽ വർദ്ധിച്ചതായി പറയപ്പെടുന്നു.

അസംസ്കൃത വസ്തുക്കൾക്ക് അടുത്തുണ്ടായ വിലക്കയറ്റം പ്രധാനമായും സ്റ്റീലിന്റെ കാര്യത്തിലാണ് കാണുന്നത്. ഇതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ഇപ്പോൾ നടക്കുന്ന റഷ്യ യുക്രൈൻ യുദ്ധം തന്നെയാണ്.

ഇങ്ങനെ വരുമ്പോൾ ഡെവലപ്പേഴ്സിന് 10 നും 20 നും ശതമാനത്തിന് ഇടയിൽ അവരുടെ ലാഭത്തിൽ കുറവ് വരുമെന്നും കണക്കാക്കപ്പെടുന്നു. 

ഇതിൽ തന്നെ ബഡ്ജറ്റ് കുറഞ്ഞ വീടുകൾക്കാണ് ഈ വിലക്കയറ്റം കൂടുതൽ ബാധിക്കുന്നത് എന്നും കണക്കാക്കപ്പെടുന്നു.

സ്റ്റീൽ ബാറുകൾക്ക് ടണ്ണിന് ₹5000 മുതൽ ₹8000 രൂപ വരെയാണ് വിലവർധന ഉണ്ടായിരിക്കുന്നത്. സിമൻറ് വില താരതമ്യേന ഒരേ രീതിയിലാണ് പോകുന്നതെങ്കിലും വടക്കേ ഇന്ത്യയിൽ ചാക്കിന് ₹10 മുതൽ ₹12 രൂപ വരെ കൂടിയതായി കാണപ്പെടുന്നു.

സ്റ്റീൽ, സിമൻറ്, കോപ്പർ അതുപോലെ ലേബർ ചാർജ്ജും ഉയർന്ന് നിൽക്കുന്ന ഈ സാഹചര്യത്തിൽ, ഇതിന്റെ ഒരു നിശ്ചിത ശതമാനം എങ്കിലും ഉപഭോക്താക്കളുടെ മേൽ ചർത്തേണ്ടി വരുമെന്നാണ് Confederation of Real Estate Developers’ Association (CREDAI) പ്രസിഡന്റ് ഹർഷ വർദ്ധൻ പാട്ടോടിയ മാധ്യങ്ങളോട് അഭിപ്രായപ്പെട്ടത്.

Apartment, Built Structure, Residential Building, Balcony, Buy – Single Word

പുതിയതായി തുടങ്ങുന്ന നിർമ്മാണങ്ങളെ ബാധിക്കും

ഈ സമയം കൊണ്ട് നിർമ്മാണം കഴിഞ്ഞതോ അല്ലെങ്കിൽ താമസിക്കാൻ യോഗ്യമായി കിടക്കുന്നതോ ആയ പ്രോജക്ടുകൾക്ക് വില കൂടില്ല എങ്കിലും, ഇനി പുതിയതായി തുടങ്ങാൻ പോകുന്ന, അല്ലെങ്കിൽ ആദ്യമേ അഡ്വാൻസ് വാങ്ങി കമ്മീഷൻ ചെയ്ത് ഇപ്പോൾ പണി നടക്കുന്നതായ പ്രോജക്ടുകൾക്കോ ആണ് ഈ വിലക്കയറ്റം സാരമായി ബാധിക്കുക.

10 നും 15 നും  ശതമാനത്തിനിടയ്ക്ക് വിലയിൽ കയറ്റം ഉണ്ടാവുമെന്നാണ് ബാംഗ്ലൂരിൽ ഉള്ള ഒരു ഡെവലപ്പർ അഭിപ്രായപ്പെടുന്നത്.

എന്നാൽ പൂനെ, ബാംഗ്ലൂർ എന്നീ നഗരങ്ങൾ വച്ച് മുംബൈ മാർക്കറ്റിൽ കാര്യമായ വ്യതിചലനങ്ങൾ കാണുന്നില്ല എന്നതാണ് സത്യം. ഇത് മുംബൈ മാർക്കറ്റിന്റെ ബലമുള്ള അടിത്തറയെ ആണ് കാണിക്കുന്നത്.

ഉക്രയിൻ റഷ്യ യുദ്ധം കാരണം  അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം ഉണ്ടായി എന്ന് മാത്രമല്ല അത് ആഗോളതലത്തിലുള്ള ക്രൂഡോയിലിന്റെ വില കൂട്ടുകയും ചെയ്തു. തന്മൂലം വസ്തുക്കളുടെ വിലയോടൊപ്പം അവയുടെ ട്രാൻസ്പോർട്ടേഷൻ ചാർജ് കൂടി വർദ്ധിക്കുന്നു എന്നതും അധിക ഭാരം ആകുന്നു. സപ്ലൈ ചെയിനിനെ ഇത്  സാരമായി ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും പുതിയതായി വീടുവെക്കാൻ പ്ലാൻ ചെയ്യുന്നവർ ഒരു ചെറിയ കാലയളവിലേക്ക് എങ്കിലും അവരുടെ പദ്ധതികളൊന്ന് മാറ്റി വയ്ക്കുന്നത് നല്ലതായിരിക്കും. 

മാത്രമല്ല ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്ന വസ്തുക്കളുടെ വിലയും ആറ് മുതൽ ഒൻപത് മാസം മുമ്പ് ഉള്ള വിലയും തമ്മിൽ വ്യക്തമായ താരതമ്യം ചെയ്തു നോക്കുകയും, കാര്യമായ വ്യത്യാസം ഇല്ല എങ്കിൽ മാത്രം വലിയ രീതിയിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് കടക്കാവൂ എന്ന താക്കീതും ഈ റിപ്പോർട്ട് പറയാതെ പറയുന്നു.