വീടിനൊരു ഓപ്പൺ ടെറസ് നൽകുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഇന്ന് മിക്ക വീടുകളിലും വളരെയധികം ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് ഓപ്പൺ ടെറസുകൾ. എന്നാൽ ഒരു ഓപ്പൺ ടെറസ് സെറ്റ് ചെയ്തു നൽകുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

ഇവയിൽ വരുന്ന വീഴ്ചകൾ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ഒരു ഓപ്പൺ ടെറസ് സെറ്റ് ചെയ്തു നൽകുമ്പോൾ ആവശ്യമായ കാര്യങ്ങൾ, സെറ്റ് ചെയ്യേണ്ട രീതി എന്നിവയെപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

ഓപ്പൺ ടെറസ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണയായി നിർമ്മിക്കുന്ന സ്ലാബുകളിൽ നിന്നും 15 സെന്റി മീറ്ററെങ്കിലും ഡിപ്പ് ഇട്ടായിരിക്കണം ഓപ്പൺ ടെറസിനുള്ള സ്ലാബുകൾ നൽകേണ്ടത്.

എന്നാൽ മാത്രമാണ് സ്ലോപ് ശരിയായ രീതിയിൽ നൽകാൻ സാധിക്കുകയുള്ളു. അങ്ങിനെ ചെയ്യുന്നത് വഴി മഴവെള്ളം വീണാലും അവ പെട്ടെന്ന് താഴേക്ക് പൊയ്ക്കോളും.

അതേസമയം വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ പിന്നീട് ലീക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. കോൺക്രീറ്റ് ബീമുകൾ ഉപയോഗിച്ചു കൊണ്ട് തന്നെ ഓപ്പൺ ടെറസ് നിർമ്മിച്ച് നൽകാനായി ശ്രദ്ധിക്കുക.

ഓപ്പൺ ടെറസ് വർക്കുകൾ പരുക്കൻ ഉപയോഗിച്ച് മാത്രം നൽകാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുമ്പോൾ അവ പെട്ടെന്ന് പൊളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. പരുക്കൻ ചെയ്തശേഷം സ്ക്രീഡിംഗ് ചെയ്യുന്നത് വഴി കൂടുതൽ ബലം ലഭിക്കും.

അതായത് കുറച്ചു കൂടി കോൺക്രീറ്റിന് അധികമായി വിഡ്ത് നൽകുന്നതിനെയാണ് സ്ക്രീഡിംഗ് എന്ന് പറയുന്നത്.

എന്നാൽ സ്ലോപ്പ് നല്ല രീതിയിൽ മൈയിൻറ്റൈൻ ചെയ്ത് വേണം സ്ക്രീഡിങ് ചെയ്യാൻ.6mm കനത്തിലുള്ള മെറ്റലുകൾ സ്ക്രീഡിങ്ങിനായി തിരഞ്ഞെടുക്കാവുന്നതാണ്.

ടൈൽ വർക്കുകൾ ചെയ്യുമ്പോൾ

നല്ല രീതിയിൽ കോൺക്രീറ്റിംഗ് ചെയ്തു സ്മൂത്ത് ആയ ശേഷം വേണം ഓപ്പൺ ടെറസിൽ ടൈൽ വർക്കുകൾ ചെയ്യാൻ. അതല്ല എങ്കിൽ വളരെ കുറച്ചു കാലത്തെ ഉപയോഗം കൊണ്ടു തന്നെ ടൈൽ അടർന്നു പോകാനുള്ള സാധ്യത കൂടുതലാണ്.

ഓപ്പൺ ടെറസ് നിർമ്മിക്കുമ്പോൾ തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ് വാട്ടർപ്രൂഫിങ്.

പരുക്കൻ വർക്കുകൾ ചെയ്യുന്നതിനു മുൻപായി വാട്ടർപ്രൂഫിങ് ചെയ്യുന്നതാണ് ഏറ്റവും ഉചിതമായ കാര്യം.

അതല്ല സ്ക്രീഡിങ് വർക്കുകൾ ചെയ്യുന്നുണ്ടെങ്കിൽ അതിനുശേഷം വാട്ടർപ്രൂഫിങ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

അങ്ങനെ ചെയ്യുന്നത് വഴി എല്ലാ ലെയറുകൾക്കും നല്ല രീതിയിൽ പ്രൊട്ടക്ഷൻ ലഭിക്കും. ഭിത്തികളിൽ ഒരടി ഓവർ ലാപ് വരുന്ന രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്.

ഓപ്പൺ ടെറസിൽ ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ സ്പെയ്സർ നിർബന്ധമായും ഉപയോഗിക്കണം. അതോടൊപ്പം കൃത്യമായി എപ്പോക്സി ഫിൽ ചെയ്ത് നൽകാനും ശ്രദ്ധിക്കണം.

അതല്ല എങ്കിൽ കുറച്ചു നാളത്തെ ഉപയോഗത്തിനു ശേഷം വെള്ളം താഴേക്ക് ഊർന്നു ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്.

എപ്പോക്സി ചെയ്യുമ്പോൾ

ഓപ്പൺ ടെറസിൽ എപ്പോക്സി ചെയ്യുന്നത് വളരെയധികം ഗുണകരമായ കാര്യമാണ്. സിംഗിൾ ലയർ ഡബിൾ കോട്ടിംഗ് എപ്പോക്സി ലെയറുകൾ ഓപ്പൺ ടെറസിൽ ചെയ്യുന്നത് എഫക്റ്റീവ് ആയ ഒരു രീതിയാണ്.

ഇത് ഒരു വാട്ടർപ്രൂഫിങ് ഏജന്റ് എന്ന രീതിയിലും പ്രവർത്തിക്കും. വീട് നിർമ്മാണം പൂർണമായും പൂർത്തിയായ ശേഷം എപ്പോക്സി വർക്കുകൾ ചെയ്താലും പ്രശ്നമില്ല. വ്യത്യസ്ത നിറങ്ങളിലുള്ള എപ്പോക്സി കോട്ടിംഗ് ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഓപ്പൺ ടെറസ് ഭംഗിയാക്കാൻ

പലപ്പോഴും ഓപ്പൺ ടെറസ് നിർമ്മിച്ച് അവ ഉപയോഗിക്കാതെ ഇടുകയാണ് മിക്ക വീടുകളിലും ചെയ്യുന്നത്. അതേസമയം അവിടെ നിറയെ ചെടികൾ, പച്ചക്കറി കൃഷി എന്നിവ നടത്താവുന്ന രീതിയിൽ മാറ്റിയെടുക്കാവുന്നതാണ്.

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ചാക്കിലോ മറ്റോ കൃഷിചെയ്ത് ഓപ്പൺ ടെറസ് ഉപയോഗപ്രദമാക്കാം.ഇങ്ങിനെ ചെയ്യുന്നത് വഴി വിഷം അടിച്ച പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

ഓപ്പൺ ടെറസിന് മുകളിൽ ചെടികൾ നൽകുമ്പോൾ ഒരു സ്റ്റാൻഡിനു മുകളിൽ സജ്ജീകരിച്ച് നൽകുന്ന രീതിയും ഉപയോഗപ്പെടുത്താം ഇനി അതല്ല എങ്കിൽ ഇപ്പോൾ വീടുകളിൽ വളരെയധികം ട്രെൻഡിങ് ആയി മാറി കൊണ്ടിരിക്കുന്ന ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്ത് നൽകുകയും ചെയ്യാം. കൂടാതെ രണ്ട് സ്റ്റാൻഡുകൾ ഇരുവശത്തുമായി നൽകി വള്ളിപ്പടർപ്പുകൾ ഉള്ള പൂക്കളുടെ ചെടികൾ പടർത്തി വിടുകയാണ് എങ്കിൽ അത് കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയായി മാറുന്നു.

എന്തായാലും വീട്ടിലൊരു ഓപ്പൺ ടെറസ് നൽകുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ നല്ല രീതിയിൽ തന്നെ ആ ഒരു സ്പെയ്സ് ഉപയോഗപ്പെടുത്താൻ സാധിക്കും.