വീടു പണിയിൽ മെറ്റീരിയൽ വെസ്റ്റേജ് കുറയ്ക്കാനായി ചെയ്യേണ്ട കാര്യങ്ങൾ.

പലപ്പോഴും വീടുപണി ഫുൾ ഫിനിഷ്ഡ് കോൺട്രാക്ട് രീതിയിലാണ് നൽകുന്നത് എങ്കിൽ മെറ്റീരിയലിന്റെ ചിലവിനെ പറ്റി വീട്ടുടമ അറിയേണ്ടി വരില്ല. അതേസമയം ലേബർ കോൺട്രാക്ട് ആണ് നൽകുന്നത് എങ്കിൽ ആവശ്യമുള്ള മെറ്റീരിയലുകൾ വീട്ടുടമ തന്നെ പർച്ചേസ് ചെയ്ത നൽകുകയാണ് ചെയ്യുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും സംഭവിക്കുന്നത് വാങ്ങുന്ന മെറ്റീരിയൽ തികയാതെ വരികയോ, അതല്ല എങ്കിൽ കൂടുതൽ ആവുകയോ ആണ്.

അതായത് വീട് പണിയുന്ന സമയത്ത് ശരിയായ രീതിയിൽ കൺസ്ട്രക്ഷൻ വേസ്റ്റ് മാനേജ് ചെയ്യാൻ സാധിച്ചില്ല എങ്കിൽ അവ പൂർണമായും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും.

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വീടുപണിക്ക് ആവശ്യമായ മെറ്റീരിയൽ വേസ്റ്റേജ് കുറയ്ക്കാൻ സാധിക്കുന്നതാണ്.

മെറ്റീരിയൽ വേസ്റ്റേജ് കുറക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കരിങ്കല്ല് ഉപയോഗിച്ചാണ് ഫൗണ്ടേഷൻ നിർമ്മിക്കുന്നത് എങ്കിൽ കൂടുതൽ ആഴത്തിലുള്ള പണികൾക്ക് കോളം ഫൂട്ടിങ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

കോളം ഫൂട്ടിങ് ചെയ്ത ശേഷം പ്ലിന്ത് ഏരിയ ഉപയോഗപ്പെടുത്തി കണക്ട് ചെയ്ത് നൽകിയാൽ മതി. കരിങ്കല്ലാണ് ഉപയോഗിക്കുന്നത് എങ്കിൽ കൃത്യമായ അളവ് എടുത്ത് നോക്കിയ ശേഷം മാത്രം ഇറക്കുന്നതാണ് നല്ലത്.

കല്ല് ഇറക്കുമ്പോൾ കുറച്ച് കുറഞ്ഞാലും കുഴപ്പമില്ല.ഭിത്തി കെട്ടി തുടങ്ങുമ്പോഴാണ് കരിങ്കല്ല് ഇറക്കുന്നത് എങ്കിൽ തുടർന്നുള്ള പണിക്ക് ആവശ്യമായത് മാത്രം രണ്ടാമത് ലോഡ് ചെയ്താൽ മതി.

പ്ലാസ്റ്ററിങ്‌ സിമന്റ് വർക്കിൽ ശ്രദ്ധിക്കേണ്ട കാര്യം

കട്ടകൾ കെട്ടി കൊടുക്കുമ്പോൾ സിമന്റ് വേസ്റ്റേജ് വരാതിരിക്കാൻ താഴെ ഒരു ചാക്ക് വിരിച്ചു നൽകുന്നത് നല്ലതാണ്. അതല്ല എങ്കിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് നൽകിയാലും മതി. പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുമ്പോൾ താഴേക്ക് വീഴുന്ന സിമന്റ് പുനരുപയോഗിക്കാൻ ഇത്തരം പ്ലാസ്റ്റിക് ഷീറ്റ്, ചാക്കുകൾ എന്നിവ സഹായിക്കും.

അതല്ല എങ്കിൽ നേരെ ഫ്ലോറിൽ വീണ് മുഴുവൻ മെറ്റീരിയലും വേസ്റ്റ് ആകും.

തേപ്പ് പണി ചെയ്യുന്നതിന് മുൻപായി വീടിനകത്ത് പിസിസി വർക്കുകൾ നിർബന്ധമായും ചെയ്യണം. പ്ലാസ്റ്ററിങ് വർക്കുകൾ മുഴുവൻ പൂർത്തിയാകുമ്പോഴാണ് ഇലക്ട്രിക്കൽ വർക്കുകൾക്ക് ആവശ്യമായ കട്ടുകൾ ഇട്ടു നൽകുന്നത്.

അതിന്റെ വേസ്റ്റ് വീണ്ടും ഫ്ലോറിൽ വീഴാനുള്ള സാധ്യത ഉണ്ട്. ഈ ഒരു മെറ്റീരിയലും നേരത്തെ ചെയ്ത പ്ലാസ്റ്ററിങ് വർക്കിംഗ് വേസ്റ്റും മിക്സ് ആയി പിന്നീട് ഒരിക്കലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.

മണൽ വേസ്റ്റേജ് വരുമ്പോൾ

പലപ്പോഴും പണി മുഴുവൻ പൂർത്തിയായിക്കഴിഞ്ഞു മണൽ, സിമന്റ് മിക്സ്ചർ ബാക്കി ആകുന്ന അവസ്ഥ പല വീടുകളിലും കാണാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ ബാക്കി വരുന്ന എംസാൻഡ് ആണെങ്കിൽ അത് മറ്റു മെറ്റീരിയലുമായി നല്ല രീതിയിൽ മിക്സ് ചെയ്ത് വെക്കാനായി ശ്രദ്ധിക്കണം.

അങ്ങിനെ ചെയ്യുകയാണെങ്കിൽ എംസാൻഡ് പിന്നീടും ഉപയോഗിക്കാൻ സാധിക്കും. അതേസമയം സിമന്റ് പലപ്പോഴും ഉപയോഗിക്കാൻ സാധിക്കാറില്ല.

മണൽ, ജെല്ലി, സിമന്റ് എന്നിവ ബാക്കി വരുന്നത് ഒരു കല്ല് ഉപയോഗിച്ച് ചുറ്റുപാടും കെട്ടി വയ്ക്കുക.

അങ്ങിനെ ചെയ്യുന്നത് വഴി മഴ പെയ്താലും അവ ഒലിച്ചു പോകാതിരിക്കാൻ സഹായിക്കും. മെറ്റീരിയൽ അടിക്കുന്ന സമയത്ത് ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിലേക്ക് ഇടുകയാണെങ്കിൽ പിന്നീട് മണ്ണുമായി മിക്സ് ചെയ്തു ഉള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല.

സിമന്റ് ചാക്കുകൾ ഒരു കാരണവശാലും നിലത്ത് ഇടരുത്. അവ ഒരടിയെങ്കിലും ഉയരത്തിൽ എന്തെങ്കിലും ഒരു തടിക്കഷണം സെറ്റ് ചെയ്ത് അതിനു മുകളിൽ വയ്ക്കാവുന്നതാണ്.

വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പിയും കുറച്ച് ഉയരത്തിലായി സെറ്റ് ചെയ്ത് നൽകണം അതല്ല എങ്കിൽ പിന്നീട് പെട്ടെന്ന് തുരുമ്പ് പിടിക്കാൻ കാരണമാകും. തുരുമ്പ് പിടിച്ച കമ്പി കൊണ്ട് വീട് നിർമ്മാണം നടത്തുന്നത് നല്ലതല്ല.

പുട്ടി,പെയിന്റ് എന്നിവ വേസ്റ്റേജ് വരാതിരിക്കാൻ

പലപ്പോഴും പെയിന്റ് പണിക്കാർ ഓരോ ദിവസത്തെയും പണി കഴിഞ്ഞാൽ ബോട്ടിൽ കൃത്യമായി അടച്ചു വയ്ക്കണം എന്നില്ല.

പുട്ടി വളരെ പെട്ടെന്ന് സെറ്റ് ആക്കുന്നത് ആയതു കൊണ്ടുതന്നെ ഒരിക്കൽ മിക്സ് ചെയ്തു വച്ചാൽ പിന്നീട് അവ സെറ്റായി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ വരും.

ഇതു തന്നെയാണ് പെയിന്റിന്റെ കാര്യത്തിലും സംഭവിക്കുന്നത് പെയിന്റ് പാത്രങ്ങൾ തുറന്നു വച്ച് പോവുകയാണെങ്കിൽ പെയിന്റ് കട്ടപിടിച്ചു പോകാനുള്ള അവസ്ഥ ഉണ്ടാകാറുണ്ട്.

അതുകൊണ്ടുതന്നെ ഓരോ ദിവസത്തെയും പണി കഴിഞ്ഞാൽ പെയിന്റ് ശരിയായ രീതിയിൽ തന്നെയാണോ അടച്ചു വച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക.

ഒരുതവണ മിക്സ് ചെയ്തു വച്ച പെയിന്റ് മുഴുവനായും അടിച്ചു പൂർത്തിയാക്കി പോകാനായി പണിക്കാരോട് ആവശ്യപ്പെടുക. ഇതിനായി കുറച്ചു പണം അധികം നൽകിയാലും അത് നഷ്ടമായി കരുതേണ്ട.

കെട്ടിട നിർമ്മാണത്തിനായി ചിലവഴിക്കുന്ന പണം നിങ്ങളുടേതാണ് എന്ന കാര്യം മെറ്റീരിയൽ വാങ്ങുമ്പോഴും ഉപയോഗപ്പെടുത്തുമ്പോഴും ഓർത്താൽ തന്നെ മെറ്റീരിയൽ വേസ്റ്റേജ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.