ബെഡ്റൂമുകളോടു ചേർന്ന് ബാൽക്കണി നൽകുമ്പോൾ കൂടുതൽ ഭംഗിയാക്കാനായി പരീക്ഷിക്കാവുന്ന വഴികൾ.

ബാൽക്കണികൾ വീടുകൾക്ക് നൽകുന്നത് ഒരു പ്രത്യേക അലങ്കാരം തന്നെയാണ്. വീടുകൾക്ക് മാത്രമല്ല ഫ്ലാറ്റുകളിലും എല്ലാവരും ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഏരിയ ആയി ബാൽക്കണിയെ കണക്കാക്കുന്നു.

എത്ര സ്ഥലപരിമിതി ഉള്ള വീടാണ് എങ്കിലും അവിടെ ഒരു ബാൽക്കണി ഉണ്ടെങ്കിൽ ആവശ്യത്തിന് വായു, വെളിച്ചം എന്നിവയുടെ സഞ്ചാരം ലഭിക്കും.

കുടുംബത്തിലെ എല്ലാവരും ചേർന്ന് കൊണ്ട് സമയം ചിലവഴിക്കുന്ന ഒരു ഇടമായും ബാൽക്കണികൾ മാറി കൊണ്ടിരിക്കുന്നു.

എന്നാൽ കൃത്യമായ പ്ലാൻ ഇല്ലാതെ ബെഡ്റൂമിനോട് ചേർന്ന് ബാൽക്കണി നിർമിക്കുകയാണെങ്കിൽ പിന്നീട് അവ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയും വരാറുണ്ട്.

ബാൽക്കണി നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ബാൽക്കണി നിർമിക്കേണ്ട രീതി

വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ആണ് ബാൽക്കണി നൽകുന്നത് എങ്കിൽ സാധാരണ സ്ലാബിൽ നിന്നും 15 സെന്റീമീറ്റർ താഴെയായി നൽകാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതിന്റെ ഒരു പ്രധാന കാരണം മഴക്കാലത്ത് വെള്ളം കയറുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ്.

കൂടാതെ ബാൽക്കണി എപ്പോഴും കണ്ണിന് കുളിർമ നൽകുന്ന ഒരു സ്ഥലത്തോട് ചേർത്ത് ചെയ്യുന്നതാണ് നല്ലത്. അതല്ല എങ്കിൽ പിന്നീട് അവ ഉപയോഗിക്കാൻ തോന്നില്ല.

കാൻഡി ലിവർ രീതിയിൽ ബാൽക്കണി ചെയ്യുമ്പോൾ 4 അടി വരെ സ്ലാബ് പ്രൊജക്ഷൻ ചെയ്ത് നൽകാവുന്നതാണ്.

ബാൽക്കണി ഒരുക്കുമ്പോൾ

ജീവിതത്തിലെ തിരക്കുകൾ എല്ലാം ഒഴിച്ച് ചായ പങ്കിടാനുള്ള ഒരിടമായി പലരും ബാൽക്കണിയെ കണക്കാക്കുന്നു. മാത്രമല്ല വായന ഇഷ്ടപ്പെടുന്നവർ അതിനുള്ള ഒരിടമായും, ഹോബികൾ ചെയ്യാനുള്ള ഭാഗമായും ബാൽക്കണിയെ കാണുന്നുണ്ട്.

ഗാർഡനിങ് ഇഷ്ടപ്പെടുന്നവർ വീട്ടിൽ ഗാർഡൻ സെറ്റ് ചെയ്യാനുള്ള സ്ഥലം ഇല്ല എങ്കിൽ പല രീതിയിലുള്ള ചെടികൾ ഉപയോഗപ്പെടുത്തി ബാൽക്കണി സെറ്റ് ചെയ്ത് എടുക്കാറുണ്ട്.


അതുപോലെ സ്വിങ് ചെയറുകൾ ഇടാനുള്ള ഒരു ഭാഗം ബാൽക്കണിയിൽ കണ്ടെത്താം. അതേസമയം ഹാങ്ങ് ചെയ്യുന്നതിനു വേണ്ടി ഹുക്കുകൾ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഹാൻഡ് റെയിൽ നൽകുമ്പോൾ

വ്യത്യസ്ത മെറ്റീരിയലുകൾ നിർമിച്ച ഹാൻഡ് റെയിലുകൾ ബാൽക്കണിക്കായി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഗ്ലാസ് മെറ്റീരിയൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ ശ്രദ്ധ നൽകണം.

കുട്ടികളുള്ള വീടുകളിൽ ഗ്ലാസ് ടൈപ്പ് ഹാൻഡ് റെയിലുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ ഉചിതം. ഹാൻഡ് റെയിലിന്റെ ഉയരം 110 മുതൽ 120 വരെ വരുന്ന രീതിയിൽ വേണം തിരഞ്ഞെടുക്കാൻ. ട്രാൻസ്പരന്റ് ടൈപ്പ് ഹാൻഡ് റെയിലുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവ ബെഡ്റൂമിലേക്ക് ഒരു പ്രത്യേക വ്യൂ നൽകുന്നതിനു സഹായിക്കും.

ബാൽക്കണിയിലേക്ക് പ്രവേശിക്കാനുള്ള ഡോർ നൽകുമ്പോൾ

എപ്പോഴും ബാൽക്ണി ഡോർ തിരഞ്ഞെടുക്കുമ്പോൾ ഡബിൾ ടൈപ്പ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ നൽകുമ്പോൾ ഡോർ ഫോൾഡ് ചെയ്യാൻ വളരെ എളുപ്പമാണ്. മറ്റൊരു ഓപ്ഷൻ സ്ലൈഡിങ് ഡോറുകൾ തന്നെയാണ്. ബാൽക്കണി ക്ക് ഡോറുകൾ നിർമ്മിച്ചു നൽകുമ്പോൾ ഹാർഡ് വുഡ് തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ഫ്ലോറിങ്, ലൈറ്റുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ

ബാൽക്കണിക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാവുന്ന ഫ്ലോറിങ്‌ ഗ്രാനൈറ്റ് തന്നെയാണ്. അതിനുള്ള പ്രധാന കാരണം മഴ, വെയിൽ എന്നിവ ഉണ്ടായാലും കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ ഗ്രാനൈറ്റിന് സംഭവിക്കുന്നില്ല. നിലവിലുള്ള സ്ലാബിൽ നിന്നും ഒന്നര മീറ്റർ എങ്കിലും പ്രൊജക്ട് ചെയ്യുന്ന രീതിയിലാണ് ഗ്രാനൈറ്റ് നൽകേണ്ടത്.

അതല്ല എങ്കിൽ പിന്നീട് നല്ലപോലെ മഴ ഉണ്ടാകുന്ന സമയത്ത് വെള്ളം ഒലിച്ച് താഴേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. ബാൽക്കണിയിൽ ലൈറ്റ് സെറ്റ് ചെയ്യാൻ ഇഷ്ടമുണ്ടെങ്കിൽ ഡിം ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. ഇവയിൽ തന്നെ വോൾ മൗണ്ട് ടൈപ്പ് ലൈറ്റുകൾ ഉപയോഗിച്ചാൽ കൂടുതൽ ഭംഗി ലഭിക്കും.കൂടാതെ വോളിൽ ഫിറ്റ് ചെയ്ത് നൽകുന്ന രീതിയിലുള്ള ഫാനുകൾ ബാൽക്കണിയിൽ നൽകിയാൽ നല്ല രീതിയിൽ കാറ്റും ലഭിക്കും.

ബെഡ് റൂമിനോട് ചേർന്ന് ഒരു ബാൽക്കണി ഒരുക്കുമ്പോൾ ഇത്രയും കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.