കുന്നിൻ ചെരുവിൽ വീട് നിർമ്മിക്കുമ്പോൾ.പലപ്പോഴും കുന്നിൻ ചെരുവിൽ വീട് നിർമ്മിക്കുമ്പോൾ സ്ഥലം തിരഞ്ഞെടുക്കുനതില്‍ വളരെയധികം അത് കുന്നിൻചെരുവ് പോലെയുള്ള ഒരു ഭാഗത്താണ് എങ്കിൽ വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രധാനമായും താഴ്‌വരയോട് ചേർന്നുള്ള ഭാഗങ്ങളിൽ നേരിട്ട് മല നികത്തി വീട് വയ്ക്കുകയാണ് ചെയ്യുന്നത്. ഇവ പിന്നീട് തൂങ്ങിനിൽക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു.

ഇത്തരത്തിൽ മുറിച്ചെടുക്കുന്ന മലയുടെ മുകൾ ഭാഗത്തു നിന്നും മണ്ണും ചളിയും താഴേക്ക് ഒഴുകി വീട്ടിൽവന്ന് അടിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

തുടക്കത്തിൽ ചെറിയ ഒരു ഭാഗത്ത് മാത്രം മണ്ണും ചെളിയും കെട്ടിക്കിടക്കുകയും പിന്നീട് അത് വീടിന്റെ ചുറ്റുപാടും നിറയുന്ന അവസ്ഥയും ഉണ്ടാകുന്നു.

പിന്നീട് ഇവ വീട്ടിനകത്തേക്ക് ഈർപ്പം ഉണ്ടാക്കുന്നതിനു വരെ കാരണമാകും.

കുന്നിൻ ചെരിവിൽ ഉള്ള പ്രദേശങ്ങളിൽ വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

കുന്നിൻ ചെരിവിൽ വീട് നിർമ്മിക്കുമ്പോൾ

വീട് വയ്ക്കാനായി തിരഞ്ഞെടുക്കുന്ന ഭാഗം മലയുടെ താഴ്‌വാരമാണ് എങ്കിൽ അവിടെ ഭൂമിക്ക് കാര്യമായ ആഘാതം സൃഷ്ടിക്കാതെ വീട് വയ്ക്കാനായി ശ്രദ്ധിക്കണം.

രണ്ട് തട്ടുകളിലായി സ്ഥിതിചെയ്യുന്ന ഒരു പ്ലോട്ടിൽ ആണ് വീട് വെക്കുന്നത് എങ്കിൽ രണ്ട് ഘട്ടങ്ങളിലായി വീട് വെക്കാവുന്ന പല ഡിസൈനുകളും പിന്തുടരാവുന്നതാണ്.

പണ്ടുകാലങ്ങളിൽ ഇവ ഒരു വലിയ പോരായ്മയായി തോന്നിയിരുന്നു എങ്കിലും ഇന്ന് അതിനുള്ള മാർഗ്ഗങ്ങളും അത്രയധികം ലഭ്യമാണ്.

പലപ്പോഴും മണ്ണ് കട്ട് ചെയ്ത ശേഷം വീട് വെക്കുമ്പോഴാണ് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നത്.

പഴയ രീതിയിൽ ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ എന്ത് ചെയ്യണം എന്ന് പലർക്കും ഒരു ധാരണ ഉണ്ടായിരുന്നില്ല.

മണ്ണ് വെട്ടി പോയ സ്ഥലത്താണ് വീട് വയ്ക്കുന്നത് എങ്കിൽ

മണ്ണ് വെട്ടി പോയ ഒരു സ്ഥലത്ത് വീട് നിർമ്മിച്ചു കഴിഞ്ഞു എങ്കിൽ ആദ്യം ചിന്തിക്കേണ്ട കാര്യം കെട്ടിനിൽക്കുന്ന വെള്ളം എങ്ങനെ ഒഴിവാക്കാൻ സാധിക്കും എന്നതാണ്. വെള്ളം ശരിയായ രീതിയിൽ പോകുന്നതിനു വേണ്ടി നാല് മീറ്റർ അകലത്തിൽഒരു ചട്ട് പാത് നിർമ്മിച്ചു നൽകാവുന്നതാണ്.അതേ സമയം കുറച്ചുകൂടി നല്ല മാർഗ്ഗം എന്നുപറയുന്നത് ബ്രിക്ക് ഉപയോഗപ്പെടുത്തി ഒരു പ്രത്യേക ഡ്രൈനേജ് സിസ്റ്റം തന്നെ നിർമ്മിച്ച് നൽകുന്നതാണ്.

ഡ്രൈനേജ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും താഴെയായി വരുന്ന ഭാഗത്ത് വെള്ളം ഡ്രോപ്പ് ചെയ്യുന്ന രീതിയിൽ വേണം സെറ്റ് ചെയ്ത് നൽകാൻ. തുടർന്ന് ഒരു പിറ്റ് നിർമ്മിച്ച അതിനകത്തേക്ക് മെറ്റൽ ഫിൽ ചെയ്തു നല്കാവുന്നതാണ്. ഇതിനായി മൂന്നോ നാലോ റിങ്ങുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതല്ല എങ്കിൽ താഴത്തെ ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകുന്ന രീതിയിൽ ഒരു സ്ലാബ് ഇട്ട് നൽകുകയും ചെയ്യാം.

ഭൂമിയുടെ അടിയിൽ നിന്നും വരുന്ന വെള്ളം കണ്ട്രോൾ ചെയ്യേണ്ട രീതി

ഭൂമിയുടെ അടിയിൽ നിന്നും വെള്ളം മുറ്റത്തേക്ക് കയറുന്ന അവസ്ഥ ഉണ്ടെങ്കിൽ നാലിഞ്ച് വലിപ്പത്തിൽ മെറ്റൽ ഉപയോഗിച്ച് കുഷ്യൻ ഇട്ട് മുറ്റം സെറ്റ് ചെയ്തെടുക്കണം. അങ്ങനെ ചെയ്യുന്നത് വഴി വെള്ളം കെട്ടിനിൽക്കാതെ അത് ഭൂമിയുടെ അടിയിലേക്ക് തന്നെ താഴ്ന്ന് പൊയ്ക്കൊളും. അതേസമയം ഒരു ലയർ മെറ്റൽ മാത്രം ഇട്ട് നൽകിയാൽ വെള്ളം ശരിയായ രീതിയിൽ ഭൂമിയുടെ അടിയിലേക്ക് പോകണമെന്നില്ല. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ലെയർ മെറ്റൽ കുഷ്യനിംഗ് ഇട്ട് നൽകാവുന്നതാണ്. തുടർന്ന് ഏതെങ്കിലും ഒരു പേവിങ് സ്റ്റോൺ ഉപയോഗിച്ച് മുറ്റം ഭംഗിയാക്കി നൽകുകയും ചെയ്യാം.

പേവിങ് സ്റ്റോൻ മുറ്റത്ത് നൽകുന്നുണ്ട് എങ്കിലും അത് ശരിയായ രീതിയിൽ മെറ്റൽ കുഷ്യൻ ചെയ്തിട്ട് ആകണം എന്ന കാര്യം മറക്കരുത്. കൂടുതലായി വെള്ളം വരുന്ന അവസ്ഥയിൽ അത് ഡ്രൈനേജ് വഴി പുറത്തോട്ട് പൊയ്ക്കോളും. അതേസമയം ഡ്രൈനേജ് വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകരുത്. ചപ്പുചവറുകൾ വേസ്റ്റുകൾ എന്നിവ യഥാസമയം എടുത്തു മാറ്റണം. ശുദ്ധമായ വെള്ളം ഡ്രൈനേജിൽ നിന്നും പോകുന്നത് കിണറ്റിലേക്ക് പോയാലും യാതൊരുവിധ കുഴപ്പവും ഇല്ല പിന്നീട് ശുദ്ധീകരിച്ച് ഉപയോഗപ്പെടുത്താൻ സാധിക്കും.
ഡ്രൈനേജ് നൽകുമ്പോൾ അതിൽ മൂന്നോ നാലോ പൈപ്പുകൾ കൂടി നൽകുകയാണെങ്കിൽ കൃത്യമായി വെള്ളം നിർമിച്ചു നൽകിയ പിറ്റിലേക്ക് തന്നെ വന്നു വീഴുന്നതാണ്.

ഇത്രയും കാര്യങ്ങൾ ചെയ്യുന്നതുവഴി വീട് വയ്ക്കുന്നത് ഒരു കുന്നിൻ ചെരുവിൽ ആണ് എങ്കിലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും പിന്നീട് നേരിടേണ്ടി വരില്ല.