ട്രെൻഡിന്റെ പുറത്ത് പാഴാകാവുന്ന ലക്ഷങ്ങൾ ലാഭിക്കാൻ 20 വഴികൾ!!!

വീടുപണി മാത്രമല്ല അല്ല നമ്മുടെ ജീവിതത്തിലെ ഓരോ വശങ്ങളെയും ചുറ്റുപാടും സമൂഹത്തിലും ഉള്ള ട്രെൻഡുകൾ ഏറെ ബാധിക്കുന്നുണ്ട്. നമ്മൾ അറിഞ്ഞോ അറിയാതെയോ…

കാരണം ഒന്നും പ്രത്യേകിച്ച് കണ്ടുപിടിക്കാൻ ഇല്ലാതെതന്നെ പരസ്യങ്ങൾ മൂലമോ അല്ലെങ്കിൽ പ്രത്യേക കാലഘട്ടത്തിൽ ഇങ്ങനെ പല ട്രെൻഡുകളും പൊങ്ങി വരുന്നത് നാം കാണാറുണ്ട്.

ഇതിൽ തന്നെ നമ്മുടെ പോക്കറ്റ് ഏറെ കാലിയാക്കുന്ന ഒന്ന് വീടുപണിയുമായി ബന്ധപ്പെട്ട ട്രെൻഡുകൾക്ക് പുറകെ പോകുന്ന ദുശ്ശീലമാണ്. ഇങ്ങനെ പോകുമ്പോൾ ചിലപ്പോൾ ലക്ഷങ്ങൾ തന്നെ മാറികിട്ടാം. എന്നാൽ അടിസ്ഥാനപരമായി തന്നെ ഏറെ ചിലവുള്ള വീടുപണിയിൽ ഇങ്ങനെ ചില ലക്ഷങ്ങൾ പോയാൽ തന്നെ മതി നമ്മുടെ കൈയിൽനിന്ന് കാര്യങ്ങൾ പോകാൻ.

ഇങ്ങനെ സംഭവിച്ച് വീടുപണി നടുക്ക് വച്ച് നിന്നുപോയവരും വീടുപണിക്ക് ശേഷം താമസിച്ചു തുടങ്ങുമ്പോൾ പല അടിസ്ഥാനസൗകര്യങ്ങളും മിസ്സിംഗ് ആണ് എന്നു മനസ്സിലാക്കി പിന്നീട് ഒന്നും ചെയ്യാനാവാതെ ശിഷ്ടകാലം അനുഭവിക്കുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിൽ തീരെ കുറവല്ല. 

ഈ സാഹചര്യത്തിൽ ട്രെന്റിന് പുറകെ പോകുന്നത് മൂലം നമ്മുടെ നാട്ടിലെ വീടുപണി സംസ്കാരത്തിൽ കയറിക്കൂടിയ ചില അനാവശ്യ ചിലവുകൾ ചൂണ്ടിക്കാണിക്കുകയാണ് ഈ ലേഖനം.

ട്രെൻഡിൽ പെട്ട് കാശ് പോകാതിരിക്കാൻ (Unwanted Home Trends):

* Plan വരക്കാൻ ആളെ ഏൽപ്പിക്കുന്നതിന് മുന്നോടിയായി നമ്മുടെ ആവശ്യങ്ങൾ  മനസ്സിലാക്കി അളവ് സഹിതം പ്ലാൻ വരച്ച് നോക്കുക. ഇത് നാം വരച്ച പ്ലാൻ ഉപയോഗിക്കാനല്ല, മറിച്ച് എങ്ങിനെയെല്ലാം വരക്കാൻ പറ്റും പറ്റില്ല എന്ന് മനസ്സിലാക്കാൻ ആണ് . നിങ്ങൾക്ക് വേണ്ട അളവുകൾ നിങ്ങൾക്ക് മാത്രമെ അറിയൂ. അതിന് നിലവിലെ പല വീടും സന്ദർശിച്ചു അളന്ന് നോക്കാവുന്നതാണ്.

* AC വെക്കാനുദ്ദേശിക്കുന്ന bedroom ന് കൂടുതൽ വലിപ്പം വേണ്ട, കറന്റ് ചാർജ് കുറയും. അതു പോലെ എത്ര ആൾ കിടക്കുന്ന bedroom ആണ് , bed ഒരു സൈഡിലാണോ നടുക്കാണോ ഇടുന്നത് എന്നതിനുസരിച്ച് bedroom ന്റെ വലിപ്പവും dimension ഉം നിശ്ചയിക്കുക.

* Plan പലതവണ review ചെയ്ത് പരമാവധി ചർച്ച ചെയ്ത് തീരുമാനിക്കുക, പണി തുടങ്ങിയതിന് ശേഷം ഒരിക്കലും മാറ്റം വരുത്തരുത്.

* സൗകര്യം കുറയാത്ത രീതിയിൽവിസ്തീർണ്ണം പരമാവിധി കുറക്കാൻ ശ്രദ്ധിക്കുക.

* ഒന്നിലധികം ലിവിങ്  സ്പേസ് ഇല്ലാതിരിക്കുക, ഒരൊറ്റ ലിവിങ് സ്പേസ് മതി . നമ്മുടെ വീട്ടിൽ നാം മാത്രമെ ഉണ്ടാവൂ.

* അത്യാവശ്യമാണെങ്കിൽ മാത്രം മുകളിലേക്ക് എടുക്കുക.

* ഗസ്റ്റ് ബെഡ് റൂം വേണ്ട.

* രണ്ട് അടുക്കള ഒഴിവാക്കുക, വിറകടുപ്പിന് പുറത്ത് വേറെ ഷെഡ് ഉണ്ടാക്കിയാൽ മതിയാവും.

* കാർ പോർച്ച് വീടിന്റെ കൂടെ കോൺക്രീറ്റ്  ചെയ്ത്  ഉണ്ടാക്കാതെ പിന്നീട് truss work ചെയ്താൽ മതിയാവും.

* Plot ലേക്കുള്ള റോഡ്, കറണ്ട്  വെള്ളം എന്നിവ ശരിയാക്കിയതിന് ശേഷം പണി തുടങ്ങുക.

* ഭൂമി നിരപ്പ് level ഏതാണ് ഇനി കൂട്ടാനാണോ കുറക്കാനാണോ സാധ്യത, ഇവ നോക്കി പാതകത്തിന്റെ ഉയരം നിശ്ചയിക്കുക, നിരപ്പിൽ നിന്ന് 6 inch പരമാവധി പാതകം കൂടാൻ പാടൊള്ളൂ.

* ഭൂമിക്കനുസരിച്ച് വീടുണ്ടാക്കാൻ ശ്രമിക്കുക, ചരിഞ്ഞ സ്ഥലം വലിയതോതിൽ നിരത്തിയാൽ പുറകിൽ വലിയ മൺ മതിൽ രൂപപ്പെടും

* Gypsum ceiling ഒഴിവാക്കാം

* LED show lights ഒഴിവാക്കാം

*Full length steps ഒഴിവാക്കാം.

* മുറ്റത്ത് interlock work ഒഴിവാക്കാം.

* Show പില്ലറുകൾ ഒഴിവാക്കാം.

* Concrete slope roof ഉണ്ടാക്കിപിന്നീട് ഒടിടാൻ പോവാതെ ആദ്യം തന്നെ നിരത്തി വാർക്കാം.

* ആവശ്യമില്ലാത്ത കൊത്തുപണികൾ .

* ആവശ്യമില്ലാത്ത ചരിവ്, വളവ്, arch എന്നിവ ഒഴിവാക്കാം.

* Wall cladding 

* Granite flooring especially on stair steps .. സ്റ്റെപ്പിനു പറ്റിയ നല്ല ടൈൽ കിട്ടും.

* ലേബർ മാത്രം contract കൊടുക്കുന്നതാണ് ഉചിതം. ആകെ ചെലവിന്റെ ശതമാന ക്കണക്കിന് contract കൊടുത്താൽ ആകെ ചെലവ് കൂട്ടാനാണ് contractor ശ്രമിക്കുക. Square feet അടിസ്ഥാനത്തിൽ മൊത്തം contract കൊടുത്താൽ low quality/quantity materials ആയിരിക്കും contractor വെക്കാൻ ആഗ്രഹിക്കുക.

* Bedroom ലും കിച്ചണിലും ഉള്ള concrete ബർത്തുകൾ ഒഴിവാക്കാം.

* Shelf കൾ വാർക്കാതെ niche space ഇടുക പിന്നീട് നല്ല fabrication work ചെയ്യാം.

* ഒരു bathroom കോമൺ ആയും ഒരു bedroom ൽ നിന്ന് ഉപയോഗിക്കാവുന്ന രീതിയിലും ഉണ്ടാക്കാം.

* Reduce wood

* Concrete roof ഉള്ള balcony ഒഴിവാക്കി ഓപ്പൺ ടെറസ് patio ആയി ഉപയോഗിക്കുക. അല്ലങ്കിൽ balcony പൂർണ്ണമായും ഒഴിവാക്കുക.

* ബെഡ് റൂമിൽ പരമാവധി 2 light points മതിയാവും.

* അടുക്കളയിൽ നിന്ന് dining area യിലേക്ക് വരുന്നിടത്ത്  വാതിൽ കട്ടിലോ വാതിലോ വേണ്ടതില്ല.

മൾട്ടി കളർ ആയുള്ള വാൾ പെയിൻറ് അനാവശ്യമായ പുട്ടി ഇടൽ എന്നിവ ഒഴിവാക്കാം.

Credit – Fb group