കർട്ടൻ ഡിസൈനുകളിലെ വ്യത്യസ്ത ആശയങ്ങൾ.ഇന്റീരിയർ ഡിസൈനിന് പ്രാധാന്യമേറിയതോടെ കർട്ടനുകളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു.
ഏതെങ്കിലും നിറത്തിൽ എന്തെങ്കിലും ഒരു പാറ്റേൺ തിരഞ്ഞെടുക്കുക എന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള മറ്റു നിറങ്ങളോട് നീതി പുലർത്തുന്ന രീതിയിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.
മാത്രമല്ല പല പ്രമുഖ ഇന്റീരിയർ ഡിസൈനിങ് കമ്പനികളും കർട്ടൻ ഉൾപ്പെടെയുള്ള വർക്കുകൾ ചെയ്തു നൽകുന്നുമുണ്ട്.
മെറ്റീരിയലുകളുടെ കാര്യത്തിലും നിറങ്ങളുടെ കാര്യത്തിലും വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ കർട്ടനുകളിൽ വന്ന് തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റങ്ങളെ പറ്റി ഒന്ന് മനസ്സിലാക്കാം.
കർട്ടൻ ഡിസൈനുകളിലെ വ്യത്യസ്ത ആശയങ്ങൾ ഇവയെല്ലാമാണ്.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പ്ലീറ്റഡ് ടൈപ്പ് കാർട്ടനുകളോടാണ് ഇന്ന് ആളുകൾക്ക് കൂടുതൽ പ്രിയം. ഇവയിൽ തന്നെ ത്രീ പ്ലീറ്റഡ് കർട്ടനുകൾക്കാണ് കൂടുതൽ ഡിമാൻഡ്.
ത്രീ പ്ലീറ്റഡ് കർട്ടനുകൾ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം അവയുടെ ഷേയ്പ്പ് തന്നെയാണ്. താഴെ ഭാഗത്ത് ഒരു യു ഷേയ്പ്പ് വരുന്ന രീതിയിലാണ് ഇവ സെറ്റ് ചെയ്ത് നൽകുന്നത്.
ഇടക്കാലത്ത് വെച്ച് ഐലറ്റ് കർട്ടനുകളോടും ആളുകൾക്ക് പ്രിയം കൂടുതലായിരുന്നു എങ്കിലും അവ സെറ്റ് ചെയ്തു നൽകാനുള്ള ബുദ്ധിമുട്ടാണ് പലരും പറയുന്ന കാര്യം.
മാത്രമല്ല പ്രത്യേക റിങ്ങുകൾ ഉപയോഗപ്പെടുത്തി സെറ്റ് ചെയ്ത് നൽകുന്നത് കൊണ്ട് തന്നെ അവ ക്ലീൻ ചെയ്ത ശേഷം തിരികെ ഇടാനും വളരെയധികം ബുദ്ധിമുട്ടാണ്.
ഇന്റീരിയറിൽ വളരെ മിനിമൽ ആയ ഡിസൈൻ ഫോളോ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്നത് റിപ്പിൾ ടൈപ്പ് കർട്ടനുകൾ ആണ്.
അതേസമയം കർട്ടനുകൾ വേണ്ട ബ്ലൈൻഡ്സ് മതി എന്ന് തീരുമാനിക്കുന്നവർ എല്ലാ കാലത്തും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് റോമൻ ബ്ലൈൻഡ്സ് ആണ്.
ഒരു ത്രെഡ് ഉപയോഗപ്പെടുത്തി കൺട്രോൾ ചെയ്യാവുന്ന ഇത്തരം ബ്ലൈൻസിനോടൊപ്പം കനം കൂടിയതോ കുറഞ്ഞതോ ആയ ഒരു കർട്ടൻ കൂടി നൽകാനും സാധിക്കും.
എക്സ്റ്റീരിയറിലും അടുക്കളയിലും വന്ന കർട്ടൻ മാറ്റങ്ങൾ.
സിറ്റൗട്ട്, ബാൽക്കണി പോലുള്ള ഭാഗങ്ങളിലേക്ക് എല്ലാവരും കൂടുതലായും തിരഞ്ഞെടുക്കുന്നത് പിവിസി ടൈപ്പ് ബ്ലൈൻഡ്സ് ആണ്. ഇവ തന്നെ വിനൈലിൽ നിർമ്മിച്ചതും മുള ഉപയോഗിച്ച് നിർമ്മിക്കുന്നതും ലഭ്യമാണ്.
ആർട്ടിഫിഷ്യൽ മെറ്റീരിയലിൽ നിർമ്മിക്കുന്ന ബ്ലൈൻഡ്സിനേക്കാൾ ആവശ്യക്കാർ കൂടുതൽ നാച്ചുറൽ മെറ്റീരിയൽ ആയ ബാംബൂ ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്ലൈൻഡ്സിനാണ് എങ്കിലും ഇവ കൂടുതലായി വെയിൽ തട്ടിക്കഴിഞ്ഞാൽ മങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്.
മാത്രമല്ല ഇത്തരം മെറ്റീരിയലുകൾക്ക് വിലയും കൂടുതലാണ്.
വർക്കേരിയ, അടുക്കള പോലുള്ള ഭാഗങ്ങളിലേക്ക് വെനീഷ്യൻ ബ്ലൈൻഡ്സ് തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.
ആവശ്യമുള്ള സമയത്ത് മാത്രം ഓപ്പൺ ചെയ്ത് ഇടുകയും അല്ലാത്ത സമയത്ത് ആവശ്യമുള്ള ഹൈറ്റിൽ അഡ്ജസ്റ്റ് ചെയ്ത് വയ്ക്കുകയും ചെയ്യാം.
ഇത്തരം കർട്ടനുകൾ ക്ലീൻ ചെയ്യാനും വളരെ എളുപ്പമാണ്.കർട്ടനുകൾ തിരഞ്ഞെടുക്കുന്ന നിറങ്ങളിലും വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. ഡാർക്ക് നിറങ്ങളിലുള്ള കർട്ടൻ ഉപയോഗപ്പെടുത്താൻ അധികമാരും ഇഷ്ടപ്പെടുന്നില്ല.
വീട്ടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിന് വേണ്ടി ബിജ്,പീച്ച് പോലുള്ള നിറങ്ങളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്.
വീടിന്റെ ഓരോ ഭാഗത്തും നൽകിയിട്ടുള്ള ജനലിന്റെ അളവ് അനുസരിച്ചാണ് കർട്ടൻ തുണിയെടുത്ത് സ്റ്റിച്ച് ചെയ്യിപ്പിക്കേണ്ട രീതി.
റെഡിമെയ്ഡ് ആയി കർട്ടനുകൾ ചെയ്ത് നൽകുന്നവരും മോട്ടോർ ഉപയോഗിച്ച് വർക്ക് ചെയ്യുന്ന കർട്ടനുകളും വിപണി അടക്കിവാഴാൻ തുടങ്ങിയതോടെ പഴയ രീതിയിലുള്ള കർട്ടനുകൾ എല്ലാവരും പാടെ ഉപേക്ഷിച്ച മട്ടാണ്.
കർട്ടൻ ഡിസൈനുകളിലെ വ്യത്യസ്ത ആശയങ്ങൾ ഇവയെല്ലാമാണ്.