നിങ്ങളുടെ വീടിന്‍റെ ശൈലിക്ക് ഏറ്റവും യോജിച്ച മതിൽ മോഡലുകൾ

pinterest

വീടിന്റെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കേണ്ട കാലമാണ് ഇന്ന്. ഈ ആവശ്യം ഏറ്റവും അനിവാര്യമായത് കൊണ്ടുതന്നെ വീടിന്റെ അതിരുകൾ മതിലുകെട്ടി വേർതിരിക്കുന്നത് വീട്ടിന്റെ സംരക്ഷണവും, സ്വകാര്യതയും, വസ്തുവിന്റെ പരിധിയും നിശ്ചയിക്കുകയും, ഉറപ്പാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ വീടിന്റെ മതിൽ രൂപകല്പന ചെയ്യുമ്പോൾ നിങ്ങളുടെ സർഗാത്മകതയും, സൗന്ദര്യശാസ്ത്രവും ചേർന്നുതന്നെ നിർമ്മിക്കുക. കാരണം അയൽക്കാരും വഴിയാത്രക്കാരും പുറത്തുനിന്ന് വീട് നോക്കുമ്പോൾ ആദ്യം കാണുന്ന ഭാഗമാണ് ഇത്.


ഏറ്റവും പുതിയതും മനോഹരവുമായ 10 മതിൽ ഡിസൈനുകൾ ഇതാ. നിങ്ങളുടെ വീടിന്റെ ശൈലിക്ക് ഇണങ്ങുന്നതും വീടിന്റെ സുരക്ഷയും, സംരക്ഷണവും, സ്വകാര്യതയും ഉറപ്പുവരുത്തുന്നതും ആയ ഒന്ന് തിരഞ്ഞെടുക്കൂ.

അസിമെട്രിക് മതിലുകൾ

homify

നിങ്ങളുടെ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത് സ്ട്രൈറ് ലൈൻ, ക്യൂബ് അല്ലെങ്കിൽ കോണുകൾ പോലെയുള്ള ജാമിതീയരൂപങ്ങൾ കൊണ്ടാണെങ്കിൽ അസിമെട്രിക് പാറ്റേണിലുള്ള മതിൽ കൃത്യമായി ആ സ്റ്റൈലിനോട്‌ യോജിക്കുന്നു.

വീടിന്റെ പെയിന്റിങ്ങിനോട് യോജിച്ച നിറം മതിലിനും നൽകുക.

തടി പലകയിൽ തീർത്ത മതിൽ

pinterest

തടിയുടെ സാന്നിധ്യം എപ്പോഴും ഊഷ്മളവും, ആകർഷകവുമായ ഒരു അനുഭവം സൃഷ്ടിക്കുന്നു. തടിയിൽ തീർത്ത ഈ മതിലുകൾ ഒരിക്കലും ഔട്ട്‌ഡേറ്റ് ആകാത്ത ഒരു മോഡൽ തന്നെയാണ്.

ഏതുതരം സ്റ്റൈലിലുള്ള വീടുകൾക്കും ഇണങ്ങുന്ന ഈ മതിലുകൾ പ്രകൃതിദത്തമായ ഒരു ഫീലും നൽകും.

റസ്റ്റിക് വുഡ് ഫിനിഷ്

next luxury

പോളിഷ് ചെയ്യാത്ത തടി പലകകൾ ഒരു മെറ്റൽ ഫ്രെയിമിൽ അടിക്കിയാണ് ഈ മോഡൽ മതിലുകൾ നിർമ്മിക്കുന്നത്. പൂന്തോട്ടത്തിന് അതിരായി നിർമ്മിക്കാൻ യോജിച്ചവയാണ് ഈ മോഡൽ.

മെറ്റൽ ഷീറ്റ് മതിൽ

pinterest

ഇരുമ്പിൽ തീർത്ത മതിലുകൾ അതിർത്തി തിരിക്കാൻ പറ്റിയ നല്ലയൊരു തെരഞ്ഞെടുപ്പ് തന്നെയാണ്. ഇഷ്ടികയും മെറ്റലും ചേർന്ന ഈ മോഡൽ ക്ലാസിക് ആയ ഒരു ലുക്ക് സമ്മാനിക്കുന്നു.

മതിലിന് യോജിച്ച പലതരത്തിലുള്ള രൂപങ്ങൾ കൊത്തിയെടുത്ത മെറ്റൽ ഷീറ്റുകൾ ഇപ്പോൾ വിപണിയിൽ ധാരാളം അവൈലബിൾ ആണ്.

കല്ലുകൊണ്ടുള്ള മതിൽ

pinterest

ഇഷ്ടികയിൽ തീർത്ത ഏറ്റവും മനോഹരമായ മതിലുകൾ തിരയുകയാണോ? എന്നാലിതാ.

ഇഷ്ടികയിൽ തീർത്ത ഈ മതിൽ പ്രകൃതിയോട് നന്നായി ഇണങ്ങുന്നതും l, ഏറെ ജനപ്രിയവും ആണ്. ഇത്തരം മതിലുകൾ വീടിന് ക്ലാസിക്കും, പരമ്പരാഗതവുമായ ഒരു ലുക്ക് നൽകുന്നു.

പച്ചപ്പ് നിറഞ്ഞ മതിൽ

pinterest

തികച്ചും നാച്ചുറൽ ആയ ഒരു മതിലാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ പച്ചപ്പുനിറഞ്ഞ ഈ മോഡൽ ആണ് ബെസ്റ്റ്.

മതിൽ നിർമ്മിക്കുമ്പോൾ അവയിൽ റാക്കുകൾ സ്ഥാപിക്കുകയോ, അല്ലെങ്കിൽ ചെടിച്ചട്ടികൾ തൂക്കാൻ ഉള്ള സൗകര്യമൊരുക്കി വേണം ഈ മതിലുകൾ നിർമിക്കാൻ. ചെടികൾ വളർന്നു വലുതാകുമ്പോൾ മതിലിന് കേടുപാട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഗ്ലാസ്‌ മതിൽ

pinterest

വീടിന്റെ പരിസരം മനോഹരവും അത് എല്ലാവരും കാണണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ ഈ മതിൽ നിങ്ങൾക്ക് കൃത്യം തിരഞ്ഞെടുപ്പവും.

ഗ്ലാസ് കൊണ്ടുള്ള ഈ മതിൽ കാഴ്ചയെ യാതൊരു തരത്തിലും തടസ്സപ്പെടുത്തുന്നില്ല. മെറ്റൽ കൊണ്ട് നിർമിക്കുന്ന ഫ്രെയിമുകളിലാണ് ഈ ഗ്ലാസ് മതിലുകൾ പണിയുന്നത്.

മുകളിൽ ഇരുമ്പ് ബാർ

Pinterest

അത്യാവശ്യം ഉയരത്തിലുള്ള മതിലുകൾക്ക് യോജിച്ച ഒരു ഡിസൈൻ ആണിത്. സാധാരണ മതിലുകൾക്ക് മുകളിൽ മെറ്റൽ ബാറുകൾ ഘടിപ്പിച്ചാണ് ഈ മതിലുകൾ നിർമ്മിക്കുന്നത്.

സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം മനോഹരമായ ഒരു കാഴ്ചയും ഈ മതിലുകൾ സമ്മാനിക്കുന്നു.

ലാറ്റിസ് മതിൽ

Lattice fence Pinterest

കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിക്കാത്തതും ഗ്ലാസ് മതിലിനോളം ചിലവ് ഇല്ലാത്തതുമാണ് ഈ മതിലുകൾ. പൂന്തോട്ടത്തിന് ചുറ്റും ലാറ്റിസ്സിൽ തീർത്ത ഈ മതിലുകൾ മനോഹരമായ ഒരു കാഴ്ച തന്നെയാകും.

കല്ലും സ്റ്റീലും

homify

കല്ലുകൊണ്ടുള്ള ഏതു നിർമ്മിതിയും ഒരു പഴമയുടെയും അധികം സുരക്ഷയുടെയും ഭാവം സൃഷ്ടിക്കാൻ സാധിക്കും.

സ്റ്റീലിൽ തീർത്ത ഫ്രെയിമുകൾക്കോപ്പം കല്ലുകൾ കൂടി ചേരുന്ന ഈ ഡിസൈൻ ആധുനികമായ ഒരു ഔട്ട്‌ലുക്ക് സമ്മാനിക്കുന്നതാണ്. അത്യാധുനികമായ ഒരു വീടിന്റെ ഗേറ്റ്നോട് ചേർന്ന് ഇത്തരത്തിലൊരു മതിൽ തീർക്കുന്നത് വീടിന്റെ മനോഹാരിതയെ ഇരട്ടിയാക്കും.