വീടിന്റെ ലാൻഡ്‌സ്‌കേപ്പ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നല്ലത്.

ലാൻഡ്‌സ്‌കേപ്പ് പുതിയതായി ചെയ്യുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, പരിഗണിക്കേണ്ട അനവധി പ്രധാന ഘടകങ്ങളുണ്ട്.

നിങ്ങളുടെ പ്രാദേശിക കാലാവസ്ഥ, നിങ്ങളുടെ സൈറ്റിന്റെ ഭൂപ്രകൃതി, മണ്ണിന്റെ തരം എന്നിവയെക്കുറിച്ച്  ശരിക്കും മനസ്സിലാക്കിയിരിക്കണം എന്നത് ഇവയിൽ ചിലത് മാത്രം.

 അതുപോലെ തന്നെ  ലാൻഡ്‌സ്‌കേപ്പിനായി സസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സ്‌ഥലത്തിന്റെ മൈക്രോക്ലൈമേറ്റ് ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. മൈക്രോക്ലൈമറ്റ് എന്നാൽ ആ സ്ഥലത്ത് കിട്ടുന്ന  വെയിലിൻറെ  അളവും,  തണലിൻറെ ലഭ്യതയും ആണ്.

1. ഉപയോഗത്തിന് അനുസരിച്ച് ഡിസൈൻ ചെയ്യുക

നമ്മൾ ഒരു പ്ലോട്ട് അല്ലെങ്കിൽ നമ്മുടെ വീട്ടുമുറ്റം ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ പ്രധാനമായും അത് പ്രയോജനപ്രദം കൂടി ആയിരിക്കണ.

മുറ്റത്ത് ആരാണ് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്,  എന്തിനുവേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത് എന്നിവ കൃത്യം ആയും മനസ്സിലാക്കിയിരിക്കണം. 

അതായത് നമ്മുടെ കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന  ഭാഗം ഏതാണ് അല്ലെങ്കിൽ, വളർത്തുമൃഗങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ഭാഗം ഏതാണ്, ഇതെല്ലാം കൃത്യമായിട്ട് മനസ്സിലാക്കിയാൽ മാത്രമേ ആ ഭാഗത്തിന് ചേർന്ന് രീതിയിൽ വസ്തുക്കൾ നമുക്ക് തെരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ .

2. ഒരു തീം (theme) കൊണ്ടുവരാൻ ശ്രമിക്കുക

ലാൻഡ്‌സ്‌കേപ്പിങ്ങിന് ഒരു തീം ഉണ്ടെങ്കിൽ അതിനനുസരിച്ച് ചെടികളും മറ്റ് മെറ്റീരിയലുകൾ ഉം നമുക്ക് എളുപ്പത്തിൽ തന്നെ തിരഞ്ഞെടുക്കലുകൾ കഴിയും

നിങ്ങളുടെ മുറ്റത്തിന് ഒരു തീം തീരുമാനിക്കുമ്പോൾ,  അത് വീടിന്റെ ഡിസൈനിനോടും ഇണങ്ങുന്ന ഒരു തീം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം  

3. വെവ്വേറെ ഇടങ്ങളായി തിരിച്ച് അവ തമ്മിൽ ബന്ധിപ്പിക്കുക

ലാൻഡ്സ്കേപ്പ് ചെയ്യുന്ന മുറ്റം പല ഭാഗങ്ങളായി തിരിച്ചു കൊണ്ടു തന്നെ വേണം  ചെയ്യാൻ.

എങ്കിൽ മാത്രമേ  അതിന് അനുയോജ്യമായ ഒരു ഡിസൈൻ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുകയുള്ളൂ.

ഗാർഡൻ ഏരിയ, ചിൽഡ്രൻസ് ഏരിയ അങ്ങനെ പലതായി തിരിക്കാം. ഒരു ഏരിയയിൽ നിന്നും മറ്റൊരു ഏരിയയിൽ പോകാൻ ആയിട്ട് നമുക്ക് ചെറിയ  കൽപാതകളോ പടർന്ന് കേറുന്ന ചെടികൾ കൊണ്ട് പന്തലോ, അങ്ങനെ പലതും കൊടുക്കാം. 

4. നിങ്ങൾക്ക് ഇണങ്ങുന്ന ചെടികൾ തിരഞ്ഞെടുക്കുക 

ലാൻഡ്സ്കേപ്പ് ചെയ്യുന്ന സമയത്ത് നമുക്കാവശ്യമുള്ള ചെടികൾ ആവശ്യമുള്ള മരങ്ങൾ എന്നിവയാണ് തിരഞ്ഞെടുക്കേണ്ടത്. ഇത് തന്നെ എവിടെ എങ്ങനെ വേണമെന്ന്നും നമ്മൾ തന്നെ തീരുമാനിക്കണാം. 

5. ഭാവിയെപ്പറ്റി കൂടെ ചിന്തിക്കുക

ഒരു ലാൻഡ്സ്കേപ്പ് തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായിട്ടും നമ്മൾ ഒരു കാര്യം  ചിന്തിക്കേണ്ടതാണ്, അതിൻറെ പരിപാലനം നമുക്ക് നടത്തിക്കൊണ്ടു പോകാൻ പറ്റുമോ എന്നതാണ്. 

നന്നായിട്ട് പരിപാലനം വേണ്ടിവരുന്ന,  ചെടികൾ പുല്ലുകൾ, മറ്റ് നടീൽ വസ്തുക്കൾ, മെയിൻറനൻസ് ആവശ്യമുള്ള ആർട്ടിഫിഷ്യൽ ആയിട്ടുള്ള വസ്തുക്കൾ എന്നിവ  ഉപയോഗിച്ച് ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ അത് മുന്നോട്ടു പരിപാലിക്കാൻ ആവുമോ എന്ന് ചിന്തിച്ചിട്ട് ആയിരിക്കണം. ഇതിൽ പലതും ചിലവേറിയതാണ്. 

സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല അല്ല അല്ലാതെ ഭാവിയിൽ വരാവുന്ന  മെയിൻറനൻസ് പ്രശ്നങ്ങളും ഈ കൂടെ തന്നെ ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതാണ്.

6. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാം

ഉപകാരപ്രദവും ആനന്ദകരമായ ചെടികളും വൃക്ഷങ്ങളും തിരഞ്ഞെടുക്കുന്നതിലൂടെയും, ജലനഷ്ടം കൂടാതെ ജലം ഉപയോഗിക്കുന്നതിലൂടെയും, പരിസ്ഥിതിക്ക് അനുയോജ്യമായ ഹാർഡ്‌സ്‌കേപ്പുകൾ തിരഞ്ഞെടുക്കുന്നതിലൂടെയും  പരിസ്ഥിതിയെ സംരക്ഷിക്കാനും പരിപാലിക്കാനും സാധിക്കും.