റെസിഡൻഷ്യൽ ബിൽഡിംഗ് പണിയുമ്പോൾ ഓരോ സ്റ്റേജിലും വേണ്ട ഡ്രോയിങ്‌സ് ഏതൊക്കെ??

ഒരു വീട് പണിയുക എന്നാൽ അതിൽ അനേകം തവണയുള്ള ഉള്ള പ്ലാനിങ് ആവശ്യമാണ്. വ്യക്തമായ പ്ലാനിങ് ഉണ്ടെങ്കിൽ മാത്രമേ കാര്യക്ഷവും ബഡ്ജറ്റിൽ നിൽക്കുന്നതുമായ ഒരു നിർമ്മാണം സാധ്യമാവുകയുള്ളൂ.

ഡ്രോയിങ് കൂടുതലും തയ്യാറാക്കുന്നത് ആർക്കിടെക്റ്റ്സ് എൻജിനീയർമാർ തുടങ്ങിയ ലൈസൻസ്ഡ് പ്രൊഫെഷണൽസ് ആണ്.

ഒരു ഡ്രോയിങിൽ ബേസിക് ആയി വരുന്നത്, ആകെയുള്ള വിസ്തീർണ്ണം, മുറികളുടെ എണ്ണം, അവയുടെ സ്ഥാനം, പല നിലകളുടെ വിവരങ്ങൾ ഞങ്ങൾ തുടങ്ങിയവയാണ്. സൈറ്റ് പ്ലാൻ, സൈറ്റ്  ലേഔട്ട് എന്നിവയും ഈ കൂട്ടത്തിൽ പെടുന്നു.

ഒരു റസിഡൻഷ്യൽ ബിൽഡിംഗ് നിർമ്മിക്കുന്നതിനായി ആവശ്യമുള്ള ഉള്ള വിവിധ തരം ഡ്രോയിങ്‌സിനെ  പറ്റിയാണ് ഇന്ന് ചർച്ച ചെയ്യുന്നത്:

1. കണ്സെപ്റ്റ് ഡ്രോയിങ് (Concept drawing)- 

ഇനീഷ്യൽ ഡിസ്കഷന്നന് വേണ്ടി നാം തയാറാക്കുന്ന ഡ്രോയിങ് ആണ് കൺസെപ്റ്റ് ഡ്രോയിങ്.

ഇതിൽ  ആകെ സ്ക്വയർ ഫീറ്റ്, എത്ര  റൂമുകൾ, ഫ്ലോറുകളുടെ എണ്ണം തുടങ്ങിയുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തേണ്ടത്.  

ഇതിൽ പ്രാഥമിക ചർച്ചകൾക്ക് വേണ്ടിയുള്ള എല്ലാ വിവരങ്ങൾ ഉണ്ടാവുകയും ചെയ്യും എന്നാൽ അധികമുള്ള ഡീറ്റെയിൽസ് ചേർക്കേണ്ടതില്ലതാനും.

2. പ്രാഥമിക ഡ്രോയിങ് (Preliminary Drawing) – 

കൺസെപ്റ്റ് ഡ്രോയിങിനെ ആധാരമാക്കി  പ്രാഥമികമായി പ്ലാനും, സെക്ഷനും, എലിവേഷനും ഉണ്ടാക്കിയെടുക്കുന്നതാണ് പ്രിലിമിനറി ഡ്രോയിങ്. 

ഇതിൽ വീണ്ടും മോഡിഫിക്കേഷൻസ്  വരുത്തിയാണ് നാം ഫൈനൽ പ്ലാനിലേക്ക് എത്തുക.

3. സാങ്ഷൻ ഡ്രോയിങ് (Sanction Drawing) – 

ഡ്രോയിങ് ഫൈനലൈസ് ചെയ്തു കഴിഞ്ഞാൽ  ആ  ഡ്രോയിങ്  തുടർന്ന് പഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ അതോറിറ്റികൾക്ക് മുന്നിൽ സാങ്ഷനു വേണ്ടി സമർപ്പിക്കുന്നു.

ഇതിനായി നാം തയ്യാറാക്കുന്ന സർവ്വ വിവരങ്ങളും അടങ്ങിയ പ്ലാനാണ് സാംസൺ ഡ്രോയിങ് ഇങ്ങനെ സബ്മിറ്റ് ചെയ്യുന്ന പ്ലാൻ അധികാരികളിൽനിന്ന് സാങ്ഷൻ ലഭിക്കുന്നതോടെ ബിൽഡിങ്ങിന് നിർമ്മാണം തുടങ്ങാവുന്നതാണ്.

 4. ടെൻഡർ ഡ്രോയിങ് (Tender Drawing) –

ഫൈനൽ പ്ലാൻ  ബേസ് ചെയ്തു ടെൻഡർ ഇൻവൈറ്റ് ചെയ്യാൻ വേണ്ടിയിട്ട് ഉണ്ടാക്കിയെടുക്കുന്ന ഡീറ്റെയിൽഡ് ഡ്രോയിങ് ആണ്  ടെൻഡർ ഡ്രോയിങ്. 

ഡ്രോയിങ് സിൽ നിന്ന് ഇതെങ്ങനെ വ്യത്യസ്തമാകുന്നു എന്ന് ചോദിച്ചാൽ ഇതിൽ ആവശ്യമുള്ള എല്ലാ മെറ്റീരിയൽസിന്റെ ഡീറ്റെയിൽസും ഉൾക്കൊള്ളിച്ചിരിക്കും എന്നതാണ്.

 5. വർക്കിങ് ഡ്രോയിങ് (Working Drawing) – 

കോൺട്രാക്ടർക്ക് റെസിഡൻഷ്യൽ ബിൽഡിംഗ് വർക്ക് പൂർത്തിയാക്കാൻ എന്തൊക്കെ ഡീറ്റെയിൽസ് വേണോ അതൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരുക്കുന്ന ഡ്രോയിങ് ആണ് വർക്കിംഗ് ഡ്രോയിങ്.

ഫൗണ്ടേഷൻ നിർമ്മാണത്തിൽ പാലിക്കേണ്ട ടെക്നിക്കൽ സ്പെസിഫിക്കേഷൻസ്, സ്ലാബ് വാർകളിനുള്ള ഡീറ്റെയിൽസ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തണം.