hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

പഴയ വീട്ടിലെ ഓട് പുതിയ വീട് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്നതിനു മുന്നേ എന്തേലും ചെയ്യണമോ ?.
likes
1
comments
3

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഭംഗി ആണ് പ്രശ്നമെങ്കിൽ കഴുകണം ഇല്ലെങ്കിൽ കിട്ടിയ പോലെ ഉപയോഗിക്കാം - ഒരു പ്രാചീന ലുക്ക്‌ ഒട്ടും മോശമല്ല. എന്തു കളറിങ് ചെയ്താലും കേരളത്തിലെ മഴയിൽ ഏറിയാൽ 3 കൊല്ലം കൊണ്ട് ഓടിന്റെ തനിനിറം പുറത്തു വരും.

mericon designers
mericon designers

Water Proofing | Wayanad

നല്ലവണ്ണം steel ചകിരി ഇട്ട് കഴുകുക അതിനുശേഷം ക്ലിയർ ആക്രിലി കോട്ടിംഗ് കൊടുക്കുക

kumar vr
kumar vr

Carpenter | Malappuram

ഇരട്ടപ്പാത്തി ഓടുകളാണെങ്കിൽ കുഴപ്പമില്ല.പഴയ ഓടുകൾ മിക്കവാറും ഒറ്റപ്പാത്തി ആയിരിയ്ക്കും. വീടിന്റെ കൂട്ട് അതിനനുസരിച്ച് നല്ല കുത്തനെയായിരിയ്ക്കും . പുതിയ വീടുകളുടെ കൂട്ടിന് ചെരിവ് കുറവായിരിയ്ക്കും. ഒറ്റപ്പാത്തി ഓട് ചെരിവു കുറഞ്ഞ കൂട്ടിൽ മേഞ്ഞാൽ നനവിനും ചോർച്ചയ്ക്കും സാധ്യതയുണ്ട്. ഓടുകളുടെ പിരിവും മൊത്തത്തിലുള്ള മേച്ചിലിന് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. കോൺക്രീറ്റിന് മുകളിൽ മേയുകയാണ് ഉദ്ദേശമെങ്കിൽ കുഴപ്പമില്ല. നന്നായി കരി കളഞ്ഞ് പെയിന്റടിച്ചാൽ മതി.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store