hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

സ്റ്റെയർകെയ്സിൻറെ സ്റ്റെപ്പിന് മിനിമം എത്ര കൊടുക്കണം എന്ന് പറഞ്ഞു തരാമോ?.
likes
1
comments
7

Comments


Remesh KV
Remesh KV

Civil Engineer | Ernakulam

സ്റ്റെയർകേസിന്റെ സ്റ്റെപ്പിന് മിനിമം എത്ര കൊടുക്കണം എന്നാണ് ചോദ്യം. സ്റ്റെപ്പിന്റെ നീളമാണോ , വീതിയാണോ , പൊക്കമാണോ, എന്നത് വ്യക്തമല്ല.എന്നിരുന്നാലും പറയാം. സ്റ്റെയറിന്റെ സ്റ്റെപ്പിനെ .നീളം കുറഞ്ഞത് 90 cm വും വീതി 30 cm x 15 cm പൊക്കം കൊടുക്കുന്നതാണ് അഭികാമ്യം. എന്നാൽ സെറ്റയറിന്റെ അടിവശം ടോയ്ലറ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്ന അവസരങ്ങളിൽ ലിറ്റൽ പൊക്കം 210cm + 10 cm Landing slab പൊക്കം = 2 2 0 cm 12 സ്റ്റെപ് അതായത് 13 Rise തുല്യമായി ഭാഗിക്കുമ്പോൾ 16.92 cm വരെ സ്റ്റെപ്പിന് പൊക്കം കൊടുക്കാറുണ്ട്. സ്റ്റെയർ റൂമിന് നീളം ഉണ്ടങ്കിൽ 13 സ്റ്റെപ്പ് (14 Rise കൊടുത്ത് ) 15.71 cm സ്റ്റെപ്പിന് പൊക്കം കൊടുക്കുന്നത് സൗകര്യപ്രദമായിരിക്കും. വീതി 30 ൽ കുറയാതെ നോക്കുക. എന്നാൽ സ്റ്റെയർ റൂമിന്റെ നീളം കുറഞ്ഞ വീടുകളിൽ 25 CM വരെ സ്റ്റെപ് എടുക്കാറുണ്ട്. സ്റ്റെയറിന്റെ സ്ലോപ് ആംഗിൾ ആണ് പ്രാധാന്യം. കയറാനും ഇറങ്ങാനുമുള്ള സൗകര്യം. സ്റ്റെപിന് ഗ്രാനൈറ്റ് കൊടുക്കുന്നത് നല്ലതാണ് , കുകാതെ സ്റ്റെപ്പിന് നോസിംഗ് കൊടുക്കാൻ മറന്ന് പോകരുത്. അതായത് സ്റ്റെപ്ന് വീതി കൂടുന്ന രീതിയിൽ കൊടുക്കുന്ന പ്രൊജക്ഷൻ ആണ് നോസിംഗ്, നോസിംഗ് ഭാഗത് നീളത്തിൽ രണ്ട് പൊഴി കൊടുത്ത് ഗ്രിപ്പ് കൊടുക്കണം. സ്റ്റെയർ വഴി ഇറങ്ങുമ്പോൾ തെന്നി പോകാതെ ഇത് ഗുണകരമാക്കും. ഒരു സ്റ്റയർ ഫ്ലറ്റിൽ രണ്ട് രീതിയിൽ സ്റ്റെപ്പിന് ഉയരം പാടില്ല. അങ്ങനെ വന്നാൽ ഇറങ്ങുമ്പോൾ വീഴാൻ സാധ്യതയുണ്ട്. സാധാരണ ഗതിയിൽ ഫോർ 9 mm കനത്തിലുള്ള Vitrified Tile ഉം സ്റ്റെപ്പ് 25 mm കനത്തിലുള്ള ഗ്രാനൈറ്റും ഉപയോഗിക്കുമ്പോൾ ഏറ്റവും താഴത്തെ സ്റ്റെപ്പിന് പൊക്ക വ്യത്യാസം ഉണ്ടാകാറുണ്ട്. പരിചയ സമ്പന്നൻ ആയ ടൈയിൽ പണിക്കാരന് അത് ശരിയായ രീതിയിൽ ചെയ്യാൻ സാധിക്കും. റേറ്റ് കുറഞ്ഞ പണിക്കാരനെ നോക്കാതെ ക്വാളിറ്റിയായി പണി ചെയ്യുന്ന പണിക്കാരനെ സെലക്ട് ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്നതാണ്. Remesh KV, Astro Vaastu Engineer, Aluva 9=8=4=6=0=3=5=2=4=8

vipin p
vipin p

Architect | Kannur

minimumm 15.cm. maximum 17.cm

Ar Emil Jean
Ar Emil Jean

Architect | Kannur

15-17cm average kodukarunde

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

minimum (rise. -15 cm,thread. -26cm, width. -90cm) maximum (rise-17.2 cm, thread -30cm)

mashhooda fathy
mashhooda fathy

Civil Engineer | Ernakulam

stair inte width 90 yum mathi

mashhooda fathy
mashhooda fathy

Civil Engineer | Ernakulam

kodthal mathiyaakum

mashhooda fathy
mashhooda fathy

Civil Engineer | Ernakulam

single unit anenkil thread - 25 rise. - 17.5

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store