hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

പഴയ വീടാണ് മഴക്കാലം തുടങ്ങി കഴിയുമ്പോൾ മുതൽ സിമൻറ് ഫ്ലോറിന് നല്ല തണവും ചെറിയ പനിപ്പും ഉണ്ട്. ഈ ഫ്ലോറിൻറെ മുകളിൽ ചിപ്പ്ചെയ്തു ഗം ഒട്ടിച്ച് ടൈൽ വിരിച്ചു കഴിഞ്ഞാൽ പ്രശ്നം മാറുമോ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
0
comments
2

Comments


Vinod Kumar
Vinod Kumar

Water Proofing | Palakkad

താങ്കൾ എഴുതി യാതനുസരിച് തറക്ക് വേണ്ടത്ര ഉയരം ഉണ്ടെങ്കിൽ വാട്ടർ പ്രൂഫിങ് ചെയ്തശേഷം ടൈൽ ഒട്ടിച്ചാൽ പ്രശ്നം പരിഹരിക്കാം എന്നുതോന്നുന്നു. എന്തയാലും സൈറ്റ് കണ്ടതിനുശേഷം ഡീറ്റൈൽ ആയി പറയാൻ പറ്റുകയുള്ളു.

Tinu J
Tinu J

Civil Engineer | Ernakulam

താങ്കൾ എഴുതിയിരിക്കുന്നത് അനുസരിച്ച് ആ സിമൻറ് തറ മഴക്കാലത്ത് വെള്ളം വലിക്കുന്നുണ്ട് അങ്ങനെയുള്ള സ്ഥലത്ത് adhesive ഉപയോഗിച്ച് ടൈൽ ഒട്ടിച്ചു കഴിഞ്ഞാൽ കഴിഞ്ഞാൽ പ്രശ്നം മാറുകയില്ല . സിമൻറ് പൊട്ടിച്ചു അതിനുശേഷം PCC ചെയ്തതിനുശേഷം വേണം ടൈൽ വർക്ക് നടത്തുവാൻ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store