hamburger
Abu Fayiz

Abu Fayiz

Home Owner | Kottayam, Kerala

വീടിന്റെ തേപ്പു കഴിഞ്ഞു... ഇനി ഇലക്ട്രിക്, പ്ലബിങ്, ഫ്ളോറിങ്, പുടി, പെയിന്റ്, സിലിംഗ് എന്നിവ ബാക്കി ഉണ്ട്.. ഇത് ഏത് ഓർഡറിൽ ആണ് ചെയ്യുക...
likes
2
comments
6

Comments


Praveen Issac
Praveen Issac

Service Provider | Kottayam

പ്ലബിങ് ,ഇലക്ട്രിക്, സീലിംഗ്, പുട്ടി,ഫ്ളോറിങ്, പെയിന്റിംഗ്

sreejith suttu
sreejith suttu

Civil Engineer | Thrissur

പ്ലബിങ് , ഫ്ളോറിങ്,ഇലക്ട്രിക്, പുട്ടി, സീലിംഗ്, പെയിന്റിംഗ്

Jikish Joyson
Jikish Joyson

Civil Engineer | Kollam

Complete electrical works, then go for ceiling, after Putty and painting......

Jestin R Raju M
Jestin R Raju M

Painting Works | Kollam

Gypsum cheyyunne athu cheyyuka. Ellenki putty direct apply ചെയ്യൂ primer adikkuaa electrical cable bathroom plumbing, flooring last painting works

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

painting, polishing, testure work, stone work, wood graims, putty work valare kuranja budgettil utharavadathode cheythu kodukunnu

SAS flooring kochi
SAS flooring kochi

Flooring | Ernakulam

praimer adichu putti eduka. bathroom plumping. tiles. eletrical

More like this

Krishna Associates
Krishna Associates Ampio homedecor
Interior Designer
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്. ചെറിയ കുറച്ച് ടിപ്സുകൾ.... വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്... ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്. ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്. കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc. പിന്നീട്‌ back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്. മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
Biju kk
Biju kk Biju kk
Contractor
ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 1 ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ് ലഭ്യമാണ്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഇന്റീരിയർ ചെയ്യാനുള്ള മെറ്റീരിയൽസ് തന്നെ രണ്ടായി തരം തിരിക്കാം. കോർ മെറ്റീരിയൽസ്, സർഫസിംഗ് മെറ്റീരിയൽസ് എന്നിവയാണവ. ആദ്യമായി നമുക്ക് കോർ മെറ്റീരിയൽസ് നെ കുറിച്ച് അറിയാം. *കോർ മെറ്റീരിയൽസ്* കോർ മെറ്റീരിയൽസ് ആണ് ഏതൊരു ഇന്റീരിയർ ക്യാബിനറ്റ് ന്റെയും ഫൗണ്ടേഷൻ ആയിട്ട് വരുന്നത്. ക്യാബിനറ്റ്ന്റെ ലൈഫ് തീരുമാനിക്കുന്നത് ഈ കോർ മെറ്റീരിയൽസ് ആണ്. കോർ മെറ്റീരിയൽസിൽ അവൈലബിൾ ആയിട്ടുള്ള മെറ്റീരിയൽസ് നമുക്കൊന്ന് പരിചയപ്പെടാം. *സോളിഡ് വുഡ്* സോളിഡ് വുഡ്സ് ഒരുപാടുണ്ടെങ്കിലും നമ്മൾ സാധാരണയായി യൂസ് ചെയ്യുന്നത് തേക്ക്, സെഡാർ, ഇന്ത്യൻ റോസ് വുഡ്, റബ്ബർ ശീഷം വുഡ് എന്നിവയാണ്. ഇത് നോൺ ടോക്സിക് ആയിട്ടുള്ള എപ്പോഴും പുതുക്കി പണിയാവുന്നതുമായ മെറ്റീരിയൽസ് ആണ്. മാത്രമല്ല ട്രഡീഷണൽ ശൈലിയോടും മോഡേൺ ശൈലിയോടും ഒരുപോലെ ചേർന്നുപോകുന്ന ഒന്നു കൂടിയാണ്. പക്ഷേ സോളിഡ് വുഡ് യൂസ് ചെയ്യുന്നത് ചിലവേറിയതും സമയമെടുക്കുന്നതും ആയ ഒരു പ്രോസസാണ്. *മെറ്റൽ ക്യാബിനറ്റ്* മെറ്റൽ ക്യാബിനറ്റ് സാധാരണയായി സ്റ്റീൽ അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വളരെ ഡ്യൂറബിൾ ആയിട്ടുള്ളതും ചെലവേറിയതുമായ ഒരു ഓപ്ഷൻ ആണിത്. സാധാരണയായി കിച്ചൻ ക്യാബിനറ്റ് ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഹൈ റെസിസ്റ്റൻസ് ക്വാളിറ്റി കൊണ്ടാണ് അത്. *പ്ലൈവുഡ്* വെനീർ ഷീറ്റുകൾ കൂട്ടിയോജിപ്പിച്ച് ആണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. സോളിഡ് വുഡിന് ചിലവ് കുറഞ്ഞ ഒരു പകരക്കാരൻ ആണ് പ്ലൈവുഡ്. എന്നാൽ നല്ല ക്വാളിറ്റി ഉള്ള തുമാണ്. പ്ലൈവുഡ് തന്നെ മൂന്നു തരമുണ്ട്. എം ആർ, ബി ഡബ്ല്യു ആർ, ബി ഡബ്ലിയു പി എങ്ങനെയാണ് അവ. എം ആർ ന്റെ മോയ്സ്ചർ റെസിസ്റ്റൻസ് , ബി ഡബ്ലിയു ആർ ന്റെ ബോയിലിംഗ് വാട്ടർ റെസിസ്റ്റൻസ് , ബി ഡബ്ല്യു പി യുടെ ബോയിലിംഗ് വാട്ടർ പ്രൂഫിങ് എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഇവയുടെ ഗുണങ്ങൾ അനുസരിച്ച് കൂടുതൽ ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ഡബ്ല്യു ആർ അധികം ഈർപ്പം നിൽക്കാത്ത ഇടങ്ങളിൽ എം ആർ ഒ ബി ഡബ്ല്യു ആർ ഒ ഉപയോഗിക്കുന്നു. *ഫൈബർ വുഡ്* ഫൈബർ വുഡ്തന്നെ 5 തരമുണ്ട്. പാർട്ടികൾ ബോർഡ്, എം ഡി എഫ്, എച്ച് ഡി എഫ്, ഹൈ ഡെൻസിറ്റി ഹൈ റെസിസ്റ്റൻഡ്, എച്ച് ഡി എച്ച് എം ആർ എന്നിവയാണവ. ഫൈബർ വുഡിന് നല്ല സർഫസ് ഫിനിഷ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്ന ഇടങ്ങളിലാണ് ഇത് പ്രിഫർ ചെയ്യുന്നത്. ചിലവിൽ കുറവും എന്നാൽ ഡ്യൂറബ്ൾ ആയിട്ട് ഉള്ളതുമായതിനാൽ കൂടുതൽ കമ്പനികളും ഇതാണ് പ്രിഫർ ചെയ്യുന്നത്. *പിവിസി ബോർഡ്* പിവിസി ബോർഡ് അല്ലെങ്കിൽ കമ്പോസിറ്റ്ബോർഡ് പോളിമർ വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് മെറ്റീരിയൽ ആണ്. ഇത് 100 ശതമാനം വാട്ടർപ്രൂഫ് ആണ് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ് നെയും ഫൈബർ വുഡ്നെയും അപേക്ഷിച്ചു ചിലവേറിയ ഒന്നാണ് ഇത്.
Krishna Associates
Krishna Associates Ampio homedecor
Interior Designer
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്. ചെറിയ കുറച്ച് ടിപ്സുകൾ.... വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്... ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്. ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്. കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc. പിന്നീട്‌ back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്. മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 2 *ഇനി സർഫസിങ് മെറ്റീരിയൽസ് നെ കുറിച്ച് അറിയാം.* സർഫസിങ് മെറ്റീരിയൽ പേരുപോലെ തന്നെ സർഫസിങ് മെ റ്റീരിയൽ കോർ മെറ്റീരിയൽസിനുമുകളിൽ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്. പ്രതീക്ഷിക്കുന്ന ഫിനിഷും ഭംഗിയും കിട്ടാൻ വേണ്ടിയിട്ടാണ് ഇവ സാധാരണയായി യൂസ് ചെയ്യുന്നത്.   *വുഡ് സ്റ്റൈനിങ്, വാർനിഷിങ്*   വുഡ് സ്റ്റൈനിങ് ചെയ്യുന്നത് സർഫെസിന് കൂടുതൽ ഭംഗിയും കാഴ്ചയ്ക്ക് സുഖകരമായ നിറം നൽകാനും ആണ് ഉപയോഗിക്കുന്നത്. ചെളിയിൽ നിന്നും പൊടിയിൽ നിന്നും ഉള്ള സംരക്ഷണത്തിനു വേണ്ടിയിട്ടാണ് വാർണിഷ് ചെയ്യുന്നത്.   *പെയിന്റിംഗ്* ഡ്യൂക്കോ പെയിന്റോ അല്ലെങ്കിൽ പി യു ഫിനിഷോ ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്.രണ്ടും ഏകദേഷം ഒരേ ഔട്ട്പുട് തന്നെയാണ് തരിക.ഫൈബർ ബോർഡ്സ്ന്റെയോ പിവിസി ബോർഡിന്റെയോ ഫിനിഷ്ള്ള സർഫ്സിലാണ് പെയിന്റിംഗ് കൂടുതൽ പ്രീഫർ ചെയ്യുന്നത്   *ലാമിനേറ്റസ്*   ലാമിനേറ്റ് പല നിറത്തിലും പല തിക്നെസ്സിലും അവൈലബിൾ ആണ്. ഇതിന്റെ സ്ക്രാച്ച് റെസിസ്റ്റൻസ് വൃത്തിയാക്കാനുള്ള എളുപ്പം ലോ മെയിന്റനൻസ് എന്നിവ ഇതിനെ പ്രിയപ്പെട്ടതാകുന്നു. ചിലവ് കുറഞ്ഞ ഒരു മാർഗം കൂടിയാണിത്. പല നിറത്തിലും പല ഫിനിഷിൽ ഉം ലാമിനേറ്റ് അവൈലബിൾ ആണ്.   *ആക്രിലിക് ഷീറ്റ്സ്*   അക്രിലിക് ഷീറ്റ്സ് വളരെ പെർഫെക്ട് ആയിട്ടുള്ള ഫിനിഷ് നൽകുന്നത് ആണ്. നമുക്ക് ഇഷ്ടമുള്ള നിറത്തിൽ നല്ലൊരു ഫിനിഷ് നൽകാൻ അക്രിലിക് ഷീറ്റ്സ് ഉത്തമമാണ്. എന്നാൽ ലാമിനേറ്റസ് നേക്കാൾ താരതമ്യേന ചെലവ് കൂടിയതാണ് ഇത്.   *വെനീർ ഷീറ്റ്സ്*   വുഡൻ ഫിനിഷ് നൽകാൻ ഏറ്റവും നല്ലത് വെനീർ ഷീറ്റ്കൾ തന്നെയാണ്. പ്ലൈവുഡ് ന്റെയും ഫൈബർ വുഡിന്റെയും സർഫെസിലും വെനീർ ഷീറ്റ്കൾ ഉപയോഗിക്കാറുണ്ട്.വെനീർ ഷീറ്റ് വാർണിഷ് ചെയ്തും ഉപയോഗിക്കാറുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store