വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്.
ചെറിയ കുറച്ച് ടിപ്സുകൾ....
വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്.
എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്...
ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്.
ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്.
കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc.
പിന്നീട് back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും
അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്.
കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്.
മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
saji p
Home Owner | Kannur
ithil sing kanunnillao