hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ഫ്ലാറ്റ് വാങ്ങാം എന്ന് കരുതുന്നു നിയമപരമായി എന്തെല്ലാം കാര്യങ്ങൾ ആണ് നോക്കേണ്ടത് എന്ന് പറയാമോ? .
likes
2
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ലൊക്കാലിറ്റി, ബിൽഡർ, ബിൽഡിങ് ഡിസൈൻസ് ,ബിൽഡിങ് മെറ്റീരിയൽസ് , കാർപെറ്റ് ഏരിയ, വേസ്റ്റ് ഡിസ്പോസൽ ഫെസിലിറ്റി, സീവേജ് ട്രീറ്റ്മെൻറ് ഫെസിലിറ്റി , ഇൻറീരിയർ ഡിസൈനിങ്, കാർ പാർക്കിംഗ് ഏരിയ, എന്നിവയെല്ലാമാണ് മെയിൻ ആയിട്ട് കൺസ്ട്രക്ഷൻ സൈഡിൽ നിന്നും കൂടുതൽ ശ്രദ്ധിക്കേണ്ടത്.

Tinu J
Tinu J

Civil Engineer | Ernakulam

പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് നിയമപരമായ കാര്യങ്ങൾ രണ്ട് കൺസ്ട്രക്ഷൻ സംബന്ധിച്ച കാര്യങ്ങൾ. വസ്തുവിൻറെ നിയമപരമായി വരുന്ന എല്ലാ രേഖകളും വിശദമായി പരിശോധിച്ച് , ആ വസ്തുവിനെ കുറിച്ചുള്ള ലീഗൽ ഒപ്പീനിയൻ നേടിയതിനു ശേഷമേ ഒരു വസ്തു വാങ്ങുന്നതിനു നമ്മൾ പോകാൻ പാടുള്ളൂ. അതായത് വസ്തുവിൻറെ പ്രമാണം അല്ലെങ്കിൽ ആധാരം, അതിൻറെ മുന്നാതാരങ്ങൾ, ആ വസ്തുവിൻറെ പൊസഷൻ സർട്ടിഫിക്കറ്റ് എന്നിവ നിശ്ചയമായും ചെക്ക് ചെയ്തിരിക്കണം. ഇതുകൂടാതെവസ്തുവിന് കടബാധ്യത എന്തെങ്കിലും ഉണ്ടോ എന്നുള്ളതും, വസ്തുവിന് മറ്റേതെങ്കിലും അവകാശികൾ ഉണ്ടോ എന്നുള്ളതും , ഏതെങ്കിലും അവകാശ തർക്കങ്ങൾ വസ്തുവിന്മേൽ വന്നിട്ടുണ്ടോ എന്നുള്ള തും, വസ്തുവിൻറെ അതിരുകൾ എല്ലാം കറക്റ്റ് ആയിട്ടാണോ ആധാരത്തിൽ ഉള്ളതെന്ന്, അത് തണ്ണീർത്തട നിയമത്തിന് വിധേയമല്ല എന്നുള്ളത്, ഏതെങ്കിലും വികസന പ്രവർത്തനത്തിനു പേരിൽ അറ്റാച്ച് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതും , വസ്തുവിനെ പേരിലുള്ള എല്ലാ നികുതികളും കറക്ടായിട്ട് ഒടുക്കി ബാധ്യത ഇല്ലാത്ത ഭൂമിയാണോ എന്നുള്ളതും, നിർബന്ധം ആയിട്ടും വസ്തു വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store