hamburger
Muhammed Munna

Muhammed Munna

Home Owner | Kozhikode, Kerala

ബെഡ്‌ റൂമിൽ ജിപ്‌ സം സീലിംഗ്‌ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.? എത്ര റേറ്റ്‌ വരും?
likes
3
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഫോൾസ് സീലിങ് ചെയ്യുമ്പോൾ ആ റൂംമിൻറെ റിയൽ ഹൈറ്റ് കുറയുന്നതാണ് . കാഴ്ചയിൽ ഈ കുറവ് പരിഹരിക്കാൻ ആയിട്ട് കോർണർ സിലിങ്ങിൽ കോവ് ലൈറ്റ് ഫിക്സ് ചെയാവുന്നതാണ് . ഫോൾസ് സീലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് സീലിങ്ങിന് എവിടെയെങ്കിലും ഗ്യാപ്പ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക എന്നുള്ളത്. കാരണം ഇങ്ങനെ ഗ്യാപ്പ് ഉണ്ടായാൽ. അവിടെ മോയ്സ്ചർ ഉണ്ടാകുവാനുള്ള സാധ്യത കൂടുകയും. തന്മൂലം തന്നെ അവിടെ കീടങ്ങൾ പെറ്റുപെരുകാൻ ഉള്ള സാധ്യത കൂടുതൽ ഉണ്ടാവുകയും ചെയ്യുന്നതാണ് . ഫോൾസ് സീലിങ്ങിന് പ്രധാനമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അതിന് ഉപയോഗിക്കുന്ന മെറ്റീരിയൽസ്.മെറ്റീരിയൽസ് നല്ല ഗുണമേന്മയുള്ള ബ്രാൻഡഡ് മെറ്റീരിയൽസ് തന്നെ ഉപയോഗിക്കണം.അല്ലാത്തപക്ഷം പിന്നീട് ഫോൾസ് സീലിങ്ങിന് കേടുപാടുകൾ ഉണ്ടാകുകയും, സീലിങ്ങിന് സ്വയം താങ്ങി നിൽക്കാനുള്ള ഉള്ള കപ്പാസിറ്റി കുറഞ്ഞു പോവുകയും സീലിംഗ് അടർന്നു വീഴാനുള്ള സാധ്യത വളരെ കൂടുതൽ ആവുകയും ചെയ്യും. ഫോൾസ് സീലിംഗ് ചെയ്യുമ്പോൾ എക്സ്പീരിയൻസ് ആയ ഒരു വ്യക്തിയെ വച്ചു തന്നെ വേണം അത് ചെയ്യിക്കുവാൻ, എന്നാലേ അത് ഭംഗിയായിട്ട് ചെയ്ത് എടുക്കുവാൻ പറ്റുകയുള്ളൂ കൂടാതെ ലൈറ്റുകൾക്കും ഫാനിനും ഹോൾസ് അടിക്കുമ്പോൾ സീലിങ് മെറ്റീരിയലിൽ joint crack ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതിൻറെ പ്രധാനമായ മറ്റൊരു പോരായ്മ ഇത് റിമൂവ് ചെയ്യുവാൻ വളരെ സമയം ആവശ്യമാണ് എന്നതാണ്. ഫോൾസ് സീലിങ് ചെയ്യാൻ ഏകദേശം സ്ക്വയർഫീറ്റ് 39 രൂപ മേലെയാണ്.

Ranjithmk vengalam
Ranjithmk vengalam

Interior Designer | Kozhikode

onnunokkanda contact.pls anytime

Arun clt
Arun clt

Architect | Kozhikode

40 Rs / sq ft

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store