hamburger
N UNNIKRISHNAN NAIR

N UNNIKRISHNAN NAIR

Civil Engineer | Alappuzha, Kerala

Column- beam Junction ൽ Ld /Anchorage length ക്കുള്ള പ്രധാന്യം.? ... അടുത്തിടെ എൻ്റെ അയൽവാസി അദ്ദേഹത്തിൻ്റെ മകൾക്കു വേണ്ടി പണിയുന്ന പുതിയ വീടിൻ്റെ Isolated footings with stem Pillars( കുറ്റി പില്ലർ) casting കഴിഞ്ഞ് Plinth beams ൻ്റെ Rebars കെട്ടി കൊണ്ടിരിക്കുന്നതു കാണാനിടയായി. നാട്ടുകാരൻ അല്ലാത്ത ഒരാൾ പണിയുടെ മേൽനോട്ടം വഹിക്കുന്നതു കണ്ടപ്പോൾ ആരാണ് എന്ന് അന്വേഷിച്ചു. Contractor തന്നെയാണ് എന്നും അദ്ദേഹവും ഒരു Civil Engineer എന്നു പറഞ്ഞാണ് വീട്ടുടമ പരിചയപ്പെടുത്തിയത്.തുടക്കം മുതൽ അദ്ദേഹത്തിൻ്റെ സാന്നിധ്യവും site ൽ സ്ഥിരമായി കാണാമായിരുന്നു.... കാര്യത്തിലേക്ക് കടക്കാം 20Cmx20 cm Size കളിലുള്ള Stem pillar ലേക്ക് face ൽ നിന്നും വെറും 15 സെൻ്റീമീറ്റർ ആണ് plinth beam ൻ്റെ 12mm barകൾ anchor ചെയ്തിരുന്നത് . Tension rebar നു് applicable ആയ Ld, Nominal mix 1: 2: 4 ന് Pillar face ൽ നിന്ന് അകത്തേക്ക് 68 cm end anchorage ആയി വേണ്ടിടത്ത് കഷ്ടിച്ച് 15 cm എങ്ങനെ ശരിയാകും എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "മുകളിലേക്ക് Load bearing structure ആണ് ഞങ്ങൾ എല്ലായിടത്തും ഇങ്ങനെയാണു് ചെയ്തു വരുന്നത് എന്നും ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല" . ഓരോ RCC Mix നും Specify ചെയ്തിട്ടുള്ള Ld (development length) ൽ കുറയാതെയുള്ള anchorage length നെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു എങ്കിലും അതിൻ്റെയൊക്കെ ആവശ്യമുണ്ടോ എന്ന സംശയം അദ്ദേഹത്തിൽ നിന്നു മാറണമെങ്കിൽ Ethics നു മുൻഗണന കൊടുത്തു കൊണ്ട് "ലാഭം മാത്രം ഇങ്ങോട്ടു പോരട്ടേ " എന്നുള്ള ലക്ഷ്യം ഒഴിവാക്കേണ്ടിയിരുന്നു. G +1floor (ഇരുനില വീട് ) 20 x15 cm Solid block ൽ 15 cm wall thickness ൽ load bearing structure ആയിചെയ്യാനുള്ള വൈദഗ്ദ്യത്തിലും ഈ കൂട്ടരെ വെല്ലാൻ കഴിയില്ല. നമ്മുടെ കൊച്ചു കേരളവും Seismic zone III യിൽ പെടും എന്നുള്ള കാര്യം ഓർമ്മപ്പെടുത്തിയെങ്കിലും അതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകുമോ..?.
likes
22
comments
12

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ചെയ്യുന്ന work ന് ന്യായമായ paymentഉം കിട്ടത്തക്ക രീതിയിൽ Plinth area rate ഉണ്ടെങ്കിൽ Substandard work ചെയ്യേണ്ടിവരില്ല. Qualitywork ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് work ഏൽപിക്കുന്നവരും ഉണ്ട്.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കേരളത്തിലെ 90 % വീടുകളും പണിയുന്നത് plinth area rate il aanu ഇങ്ങനെ എല്ലാ ക്വാളിറ്റിയോടും കൂടി വർക്ക് ചെയ്യണമെങ്കിൽ കമ്പിക്ക് ടണ്ണേജും കോൺക്രീറ്റ്, മേസനറി, m cubic ഉം പ്ലാസ്റ്ററിംഗ്msq എന്നിങ്ങനെ ക്വാണ്ടിറ്റി ബേസിൽ കൊടുക്കാൻ കഴിയണം ഇതൊക്കെ അളന്നു തിട്ടപ്പെടുത്താൻ എൻജിനീയർക്കും കഴിയണം

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Map Showing Seismic zones in India...

Map Showing Seismic zones in India...
Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

Earthquake നെക്കുറിച്ച് തല്ക്കാലം മറക്കുകയാണെങ്കിൽ, development length കുറഞ്ഞാലും കുഴപ്പമില്ല, പക്ഷേ അത് consider ചെയ്ത് span reinforcements ഇടണം എന്ന് മാത്രം. പിന്നെ contractor പറഞ്ഞപോലെ, നിൽക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല (strength). പക്ഷെ durability compromise ചെയ്യേണ്ടി വരും. crack വീഴും, corrosion വരും. പത്തു വർഷത്തിനുള്ളിൽ വീടിനു പണി കിട്ടും. 😄

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Extra re bars for Spl:Ductile moment.

Extra re bars for Spl:Ductile moment.
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഇതൊക്കെ അടുത്ത കാലത്തുണ്ടായ അപകടങ്ങൾ തന്നെ..

ഇതൊക്കെ അടുത്ത കാലത്തുണ്ടായ അപകടങ്ങൾ തന്നെ..
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഇത് കഴിഞ്ഞ കൊല്ലം (2021) ൽ സംഭവിച്ചതല്ലേ.. അറബിക്കടലിൽ ന്യൂനമർദ്ദം എന്നു കേൾക്കുമ്പോൾ കേരളം ഇന്നും ഭീഷണിയിൽ തന്നെ..

ഇത് കഴിഞ്ഞ കൊല്ലം (2021) ൽ സംഭവിച്ചതല്ലേ.. അറബിക്കടലിൽ ന്യൂനമർദ്ദം എന്നു കേൾക്കുമ്പോൾ കേരളം ഇന്നും ഭീഷണിയിൽ തന്നെ..
Vinod ve vinod ve
Vinod ve vinod ve

Home Owner | Ernakulam

: i li .......ഒരു ദിവസം .

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629751732}}വീടുകൾക്ക് ഈ രീതിയിൽ താങ്കൾ structural design കൊടുക്കാറുണ്ടോ??


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store