വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം ദുർബ്ബലവും മഴക്കാലത്ത് വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,,
ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട് ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha