വീടിന്റെ എൻട്രൻസിന്റെ
ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്.
റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്.
ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്,
ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്.
പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം.
ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം.
കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക് ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം.
ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു.
ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.