നമ്മുടെ വീടുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ബെഡ് റൂമുകൾ. ഈ ബെഡ് റൂമുകൾ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പൂർണമായും ശെരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക, വേറെ ഉണ്ടെങ്കിൽ കമന്റിൽ കൂട്ടിച്ചർക്കാൻ ശ്രെമിക്കുക. തെറ്റുണ്ട് എങ്കിൽ തിരുത്തുക
(1) എന്റെ അഭിപ്രായത്തിൽ ബെഡ് റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക് ഉള്ള ബെഡ് റൂമിന് ആണ്. കാരണം ഇതിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.രണ്ടാമത് ആണ് മാസ്റ്റർ ബെഡ് റൂമും മറ്റു റൂമുകളും.
(2) മാതാപിതാക്കൾക്ക് ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം നല്ല വലുപ്പത്തിൽ എടുക്കാൻ ശ്രമിക്കണം.ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. പക്ഷെ അതു അത്ര പ്രായോഗികം അല്ല എല്ലാ വീടുകളിലും.
കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം.
വീടിന്റെ എൻട്രൻസിന്റ