ഓർക്കുക, ഈ റൂം എപ്പോഴും ഒരു രോഗിക്ക് വേണ്ടിയെന്ന രീതിയിൽ ആണ് ചെയ്യേണ്ടത്, കാരണം അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാവർക്കും വീട് കാർ, എന്ന് പറയുന്നപോലെ, അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും ഒരു രോഗി എന്ന രീതിയിലേക്ക് ആണ് ഇന്ന് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിത രീതികളും ഭക്ഷണവും ഒക്കെ ഇതിന് വഴിയൊരുക്കുന്നുണ്ട്.
ഒരുപക്ഷേ നാളെ നമ്മൾ തന്നെ ഈ റൂമിലേക്ക് മാറേണ്ടി വരുകയോ അല്ലെങ്കിൽ മാറ്റപ്പെടുകയോ ചെയ്തേക്കാം. അപ്പോൾ ഈ സൗകര്യങ്ങൾ നമ്മൾക്ക് തന്നെ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും 🙏
(3) ഇനി സാധാരണ ബെഡ് റൂമുകൾ എങ്ങിനെയെന്ന് നോക്കാം
(എല്ലാവർക്കും ഒരു പക്ഷേ പറ്റില്ലാന്ന് അറിയാം എങ്കിലും )കഴിയുമെങ്കിൽ മിനിമം12-10 മുതൽ മുകളിലേക്ക് ആണ് ബെഡ് റൂമുകൾ എടുക്കാൻ നോക്കേണ്ടത്. എത്ര കൂടിയാലും നല്ലത്.
(4) എപ്പോഴും നീളത്തിലും വീതിയിലും വെത്യാസം ഉള്ള റൂമുകൾ ആണ് എടുക്കേണ്ടത്, അതായത് 12-10,13-11,13-10,14-12. ഇതുപോലെ വ്യത്യാസപ്പെടുത്തി എടുക്കാൻ ശ്രെമിക്കുക. റൂമുകൾ കൂടുതൽ ഭംഗിയാക്കാനും സൗകര്യം ഉള്ളതാക്കാനും ഇതു സഹായിക്കും.
(5) ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത