വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് )
(8) പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ )
(9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് )
(10) എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.