വുഡ് സുബ്സ്റ്റിട്യൂട്ടിൽ ഫിനിഷിങിനായി ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയൽസ് പരിചയപ്പെടാം.
1 ഫിനിഷിങിനായി-വെനീർ
യഥാർത്ഥ സോളിഡ് വുഡുകളുടെ കനംകുറഞ്ഞ പാളികളാണ് വുഡ് വെനീറുകൾ. ആർട്ടിഫിഷ്യൽ വെനീറുകളും reconstituted വെനീർ എന്ന പേരിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നിരുന്നാലും യഥാർത്ഥ മരത്തിന്റെ ലുക്ക് ആൻഡ് ഫീൽ വുഡ് വെനീറിനു മാത്രമേ നല്കാൻ സാധിക്കുകയുള്ളൂ .
ഒരു ജോയ്നറി ഫാക്ടറിയിൽ ആണെങ്കിൽ 0.5- 0.7 mm പാളികളായി വരുന്ന വെനീർ ബണ്ടിലിനെ ബുക്ക് ബൈൻഡിങ്ങിനു വേണ്ടി പേപ്പർ ഒരുമിച്ചു കട്ട് ചെയ്യുന്ന വിധത്തിൽ ഒരുമിച്ചു നാല് വശങ്ങളും കട്ട് ചെയ്തു റെഡി ആക്കി വെനീർ സ്റ്റിച്ചിങ് മെഷീനിൽ സ്റ്റിച് ചെയ്തെടുത്തു എംഡിഫ് പാനലിലിൽ ഹോട് പ്രസ് ചെയ്ത ശേഷം ആവശ്യമുള്ള സൈഡിൽ കട്ട് ചെയ്തു യൂണിറ്റുകൾ നിർമിക്കുന്നു.
നമ്മുടെ നാട്ടിൽ ഓൺ സൈറ്റ് പ്രൊഡക്ഷൻ ആണ് കൂടുതൽ ഉള്ളത് എന്നുള്ളത് കൊണ്ട് എംഡിഫ് നിർമാണ കമ്പനികൾ തന്നെ വെനീറിനെ 2mm / 4mm കനമുള്ള ബാക്കിങ്ങിൽ പ്രസ് ചെയ്തു ഷീറ്റുകളാക്കി മാർകെറ്റിൽ എത്തിക്കുന്നു .
അവ ആവശ്യാനുസരണം മുറിച്ചു നമ്മുടെ യൂണിറ്റുകളിൽ ഒട്ടിച്ചു ഫൈനൽ ഫിനിഷിങ്ങും നൽകുന്നു.
2.ലാമിനേറ്റുകൾ –
സൺ മൈക്ക എന്ന കമ്പനി ആദ്യമായി ലാമിനേറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്കൊണ്ട് മൈക്ക എന്ന് പൊതുവെ അറിയപ്പെടുന്ന ഫിനിഷിങ് മെറ്റീരിയലാണിത്.
വീനറുമായി താരതമ്യം ചെയ്യുമ്പോൾ ഡ്യൂറബിലിറ്റിയും ദൃഡതയും ലാമിനേറ്റിനു കൂടുതലാണ്. തിരഞ്ഞെടുക്കുവാൻ അനവധി ഫിനിഷുകളും വേറിയറ്റികളുമുണ്ട്താനും.
ലാമിനേറ്റ് ഷീറ്റുകൾ വാങ്ങി ആവശ്യമായ സൈഡിൽ മുറിച്ചു പ്രത്യേക പശ ഉപയോഗിച്ച് എയർ ബബ്ൾസ് ഇല്ലാതെ നമ്മുടെ യൂണിറ്റുകളിൽ ഒട്ടിച്ചെടുക്കാം.
ഫാക്ടറികളിലാണെങ്കിൽ വെനീർ ചെയ്യുന്നപോലെ തന്നെ ഹോട് പ്രസ് ചെയ്താൽ കൂടുതൽ ഡ്യൂറബിൾ ആയിരിക്കും.
3 – മേലാമൈൻ –
എംഡിഫ് ഷീറ്റുകളുടെ പുറത്തു അല്ലെങ്കിൽ പാർട്ടിക്ക്ൾ ബോർഡിൻറെ പുറത്തു ( പാർട്ടിക്ക്ൾ ബോർഡുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം) പ്ലെയ്ൻ കളറുകളിലോ വുഡ് പാറ്റേണുകളിലോ വരുന്ന ഷീറ്റുകളാണിവ.
വെനീറും ലാമിനേറ്റും സൈറ്റിൽ വച്ച് ഒട്ടിക്കാമെങ്കിലും മെലാമിന്‍ ഫാക്ടറികളിൽ വച്ച് തന്നെ നിർമിച്ചു കൊണ്ടാണ് ഷീറ്റുകൾ മാർക്കറ്റിൽ എത്തുന്നത്.
പ്രീ ലാമിനേറ്റഡ് ബോർഡുകൾ എന്നറിയപ്പെട്ടുന്നുണ്ടെകിലും യഥാർത്ഥ ലാമിനാറിന്റെ ഗുണങ്ങൾ ഇല്ലാത്ത ബോർഡുകളാണിവ.
പക്ഷെ വെനീറും ലാമിനേറ്റും ചെയ്യുമൊഴുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറക്കാൻ ഇന്നർ കർക്കസ്സ് എന്നറിയപ്പെടുന്ന വാർഡ്രോബുകളുടെ ഉൾഭാഗങ്ങളിൽ ഇവ ഉപയോഗിക്കാം.
അതായതു പുറഭാഗത്തു കാണുന്ന വാർഡ്രോബ് ഷട്ടറുകളും സൈഡ് പാനലുകളും വെനീറിൽ ചെയ്തുടുത്തു ഉള്‍ഭാഗത്തുള്ള പാനലുകളും ഷെല്ഫുകളും മെലാമിൻ ഷീറ്റിൽ ചെയ്താൽ ഒരു ചെറിയ ശതമാനം സാമ്പത്തിക നേട്ടം കണക്കാക്കാവുന്നതാണ്.
വുഡ് പോളിഷിങ്ങിനെ പറ്റി അറിയേണ്ടതെല്ലാം.
4.ഫിനിഷിങിനായി-പെയിന്റ്
PU പൈന്റുകളാണ് സാധാരണയായി നല്‍കാറ് , നന്നായി പെയിന്റ് ബൂത്തിൽ ചെയ്തെടുത്തൽ പ്രീമിയം ലുക്ക് കിട്ടുന്ന ഒരു ഫിനിഷ് ആണിത് .
വാട്ടർ ബേസ്ഡ് പൈന്റുകളും സ്പെഷ്യൽ ഫിനിഷുകളും നൽകുന്നത് പരമാവധി ഒഴിവാക്കണം.
നല്ല സ്കിൽഡ് ആയ ജോലിക്കാർക്കും ടെക്നിക്കൽ കനൗലെഡ്ജ് ഉള്ള ഡിസൈനര്‍മാരെയും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, എന്നാൽ മാത്രമേ മേൽപറഞ്ഞ ഏതൊരു ഫിനിഷും അതിന്റെ പൂർണതയിൽ നമുക്ക് ലഭിക്കുകയുള്ളൂ.
വുഡ് സുബ്സ്റ്റിട്യൂട്ടിൽ ഫിനിഷിങിനായി ഉപയോഗിക്കുന്ന മെറ്റീരിയൽസ് പരിചയപെട്ടല്ലോ .MDF പോലെയുള്ള മെറ്റീരിയൽസ് വാങ്ങുമ്പോൾ ഈ അറിവ് ഗുണം ചെയ്യും.
courtesy : fb group