ഇൻവെർട്ടഡ് ബീം പ്രവർത്തനം മനസ്സിലാക്കാം.

ഇൻവെർട്ടഡ് ബീം മനസ്സിലാക്കാൻ ആദ്യം T beam അറിയണം..

സ്ലാബിനു ബലം നൽകാൻ പിന്നെ ഭിത്തിയിൽ ഓപ്പണിങ് വലുതായാൽ ലിന്റലിന് പകരം കൊടുക്കുന്നതാണ് ബീം

സാധാരണ beam സ്ലാബിനോട് ചേർന്ന് സ്ലാബിനു അടിയിൽ ആണല്ലോ കൊടുക്കുന്നത്. എന്നിട്ട് സ്ലാബിലെ ലോഡ് ബീമിലേക്കും ബീമിന്റെ രണ്ടറ്റത്തും നിന്നും ഭിത്തി അല്ലെങ്കിൽ പില്ലറിലേക്കും ഭാരം പോകും എന്ന്.

എന്നാൽ ബീമിനെ ഇരു വശത്തും കെട്ടിപിടിച്ചു ഒരുമെയ്യായി ഇരിക്കുന്ന സ്ലാബിനു അങ്ങനെ ബീമിലേക്കു തന്നെ എല്ലാ ഭാരവും ബീമിന്റെ അരികത്തു കൊണ്ട് പോയി കൊടുക്കാൻ മനസ്സ് വരില്ല.

ബീമിന് വേണമെങ്കിലും ഇല്ലെങ്കിലും സ്ലാബിന്റെ ഒരു ഭാഗം കൂടി ബീമിന്റെ ഭാഗം ആകും.

ഈ കൂടി ചേരുന്ന ഇരുവശത്തുള്ള സ്ലാബിലെ ഭാഗവും പിന്നെ ബീമിന്റെ വീതിയും കൂടി ചേർന്നാൽ അത് flange. ബീമിന്റെ പേരപ്പോൾ Rib എന്നാകും. ഇങ്ങനെ Rib ഉം Flange ഉം ചേരുന്ന T പോലുള്ള ബീമിനെ T beam എന്ന് വിളിക്കും.

ഇങ്ങനെ ആയാൽ ബീമിന്റെ മുകളിൽ ഉണ്ടാവുന്ന compression, സ്ലാബിന്റെ ഭാഗം കൂടി എടുക്കും അത് പോലെ tension വരുന്ന താഴെ ബീമിന്റെ വലിപ്പം കുറക്കാനും പറ്റും.

കമ്പിയും മറ്റും കണ്ടുപിടിക്കുമ്പോൾ തന്നെ സ്ലാബിന്റെ സഹായവും കൂടി പരിഗണിക്കണം എന്ന് മാത്രം.

ഇനി ഇങ്ങനെ beam താഴ്ത്തേക്കു ഇരിക്കുന്നത് സിവിൽ എഞ്ചിനീയർ മാർക്ക് അങ്ങനെ ബുദ്ധിമുട്ട് തോന്നാറില്ലെങ്കിലും ഭംഗിയിൽ അധിഷ്ഠിതമായി മാത്രം ചിന്തിക്കുന്നവർക്ക് അത് താഴ്ത്തേക്കു കാണാതിരിക്കണം, പ്രത്യേകിച്ച് sit out, പോർച് തുടങ്ങിയടത്തു……

അപ്പോൾ സ്ലാബിനു മുകളിൽ beam കൊടുക്കും, സ്ലാബിലെ ഒരു ഭാഗം ബീമിന്റെ കൂടെ പരിഗണിക്കുമ്പോൾ അത് Inverted T beam ആയി.

ഇതു പോലെ തന്നെ ഒരു സ്ലാബിന്റെ അരികത്തു വരുന്നതിന് ഒരു വശത്തെ സഹായമേ ഉണ്ടാവൂ. അതിനാൽ അത് L beam ആയി. തിരിച്ചിട്ടാൽ Inverted L beam ഉം.

ഇതു പാലത്തിന്റെ പില്ലറുകളിൽ ചെയ്താൽ രണ്ട് വശത്തു നിന്നും മറ്റൊരിടത്തു വാർക്കുന്ന beam വയ്ക്കാൻ എളുപ്പം ആയി, വീടുകളിൽ അടുപ്പിച്ചു വെച്ചു അതിനിടയിൽ സ്‌ലാബോ ഹുർഡീസോ വെച്ചു floor ഉണ്ടാക്കാം.

ചോദ്യം ചോദിക്കാൻ കാരണം strip footing വിശദീകരിച്ചപ്പോൾ ആരോ inverted beam ആണെന്ന് പറഞ്ഞു. ശരിയാണ്.

അവിടെയും ഉപയോഗിക്കാം. എന്നാൽ ഇവിടെ സ്ലാബിന്റെ sharing അല്ല അതിനു വേണ്ടി തന്നെ ബീമിന്റെ ഇരു വശത്തേക്കും നീട്ടുന്നതാണ്.

ഇവിടെ ഉദ്ദേശം ബീമിനെ സഹായിക്കാൻ അല്ല, ഫൌണ്ടേഷന്റെ വീതി കൂട്ടാൻ ആണ്.

തലവേദനയും ആയി ചെല്ലുന്ന രോഗിക്ക് brain tumour എങ്കിൽ ഡോക്ടർ നേരെ പെട്ടെന്ന് അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ അറ്റാക്ക് വന്നു രോഗി ഉടനെ മരിച്ചെന്നു വരാം. അപ്പോൾ ഡോക്ടർ ഒന്ന് വിസ്തരിച്ചു പറയും അല്ലേ?

അത് പോലെ ഭിത്തിയിൽ നിന്നോ പില്ലറിൽ നിന്നോ വരുന്ന ഭാരം ബ്ലേഡ്, അല്ലെങ്കിൽ സൂചി പോലെ മണ്ണിലേക്ക് ചെന്നാൽ അത് മുറിഞ്ഞു അല്ലെങ്കിൽ തുളഞ്ഞു കയറി താഴും.

അപ്പോൾ ഒന്ന് വിസ്തരിച്ചു വീതി കൂട്ടിയാൽ അതിന്റെ താങ്ങാനുള്ള കഴിവ് കൂടും. അതിനാണ് strip footing അല്ലെങ്കിൽ spread footing കൊടുക്കുന്നത്. എന്ന് പറഞ്ഞാൽ വീതി കൂട്ടുന്നത്.

കാഴ്ച്ചയിൽ അത് തിരിച്ചിട്ട T പോലെ തോന്നുന്നതിനാൽ അതും Inverted T beam എന്ന് പറയാം.

സാധാരണ ബീമും ഇൻവെർട്ടഡ് ബീം വ്യത്യാസം.

  • കാഴ്ച്ചയിൽ
  • അത് ഡിസൈൻ ചെയ്യുന്ന രീതികളിൽ
  • രണ്ടിന്റെയും ഭാരം എടുക്കാനുള്ള അല്ലെങ്കിൽ വളയാതിരിക്കാനുള്ള അല്ലെങ്കിൽ Fluxural stabilty യിൽ. T ബീമിന് സാധാരണ ബീമിനേക്കാൾ കൂടുതൽ ആയിരിക്കും. നേരെ ഇരുന്നാലും തിരിച്ചു വച്ചാലും വ്യത്യാസം ഒന്നും ഇല്ല.

courtesy : fb group