പ്രകൃതിയോടിണങ്ങി നിൽക്കുന്ന ട്രോപ്പിക്കൽ ഡിസൈനുകളിൽ കണ്ടുവരാറുള്ള ഡിസൈൻ ഘടകമാണ് ടെറാക്കോട്ട ജാളി ബ്രിക്ക്. സാധാരണ ക്ലേ കൊണ്ട് ഉണ്ടാക്കുന്ന ബ്രിക്ക്കളും ഇംപോർട്ടഡ് കോളിറ്റി ഉള്ളവയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
ഇത്തരം ടെറാക്കോട്ട ജാളി ബ്രിക്ക് ഉപയോഗിച്ച് ഭിത്തികൾ നിർമ്മിക്കുമ്പോഴും ഡിസൈനിങ്ങിൽ ഉൾപ്പെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇത്തരം ബ്രിക്ക്കളുടെ ഗുണങ്ങൾ ദോഷങ്ങൾ തുടങ്ങിയവ മനസ്സിലാക്കാം.
കാറ്റ് വെളിച്ചം തണുപ്പ് ഈ മൂന്നു ഘടകങ്ങൾ വീടിനുള്ളിലേക്ക് സന്നിവേശിപ്പിക്കുന്നതിനാണ് ടെറാക്കോട്ട ജാളി ബ്രിക്ക്കൾ ഉപയോഗിക്കാറ്.
ഒന്നിനു മുകളിൽ ഒന്ന് ചേർത്തുവെച്ച് ഇത്തരം ബ്രിക്ക് വാളുകൾ നിർമ്മിക്കുമ്പോൾ മനോഹരമായ പാറ്റേണുകൾ ലഭിക്കുന്നു എന്നതാണ് ഈ ടെറാകോട്ട ജാളി ബ്രിക്ക്കളുടെ പ്രത്യേകത.
Opal, ഡയമണ്ട്, റൂബി, four petal, ക്യാമ്പ് തുടങ്ങിയ ആകൃതിയിലുള്ള ജാളി ബ്രിക്ക്കൾ ആർക്കിടെക്റ്റുകൾ സ്ഥിരമായി ഉപയോഗിച്ചു വരാറുള്ള ബ്രിക്ക് പാറ്റേണുകൾ ആണ്.
എല്ലാതരം ബ്രിക്ക് പാറ്റേണുകളും ഒരേ വലിപ്പത്തിൽ തന്നെയാണ് വരുന്നത്. 20 cm നീളവും 20 cm വീതിയും 7 സെന്റീമീറ്റർ കനത്തിലാണ് ഈ ബ്രിക്ക്കൾ പൊതുവേ ലഭിക്കാറ്.
ടെറാക്കോട്ട ജാളി ബ്രിക്ക് വില
നാട്ടിൽ ലഭിക്കുന്ന ഒരു ബ്രേക്കിന് ഏകദേശം 40 രൂപയോളം വില വരുന്നുണ്ട്. ഫിനിഷിംഗ് കുറവായതിനാൽ ഇന്റീരിയർ ഉപയോഗങ്ങൾക്ക് ഇത്തരം കട്ടകൾ ഉപയോഗിക്കാൻ കഴിയുകയില്ല.
ഇന്റീരിയർ ഉപയോഗങ്ങൾക്കായി ഇംപോർട്ടഡ് ക്വാളിറ്റിയുള്ള ജാളി ബ്രിക്ക്കൾ ഇപ്പോൾ അവൈലബിൾ ആണ്.
അത്തരം ബ്രിക്ക്കൾക്ക് ഒന്നിന് 100 മുതൽ 150 രൂപവരെയാണ് വില വരുന്നത്.
ഒരു സ്ക്വയർ ഫീറ്റ് ഇത്തരത്തിലുള്ള വാളുകൾ നിർമ്മിക്കാൻ രണ്ടേകാൽ ബ്രിക്ക്കൾ ആവശ്യമാണ്. അങ്ങനെ കണക്കാക്കുമ്പോൾ ഒരു സ്ക്വയർ ഫീറ്റ് വാൾ നിർമിക്കാൻ മെറ്റീരിയൽ കോസ്റ്റ് മാത്രം 225 രൂപയോളം ചിലവ് വരും.
എവിടെ സ്ഥാപിക്കാം
സ്റ്റെയർകേസ് കടന്നുപോകുന്ന ഭിത്തിയിൽ ലൈറ്റും വെന്റിലേഷനും ലഭിക്കാനായി
ഇത്തരം ടെറാകോട്ട ജാളി ബ്രിക്ക്കൾ നൽകാറുണ്ട്.
വീടിന്റെ ഡൈനിങ് ഹാളിനോട് ചേർന്ന് ഒരു patio നൽകാനായി ഇതുപോലെ ഒരു ഗ്ലാസ് സ്ലൈഡിങ് ഡോർ നൽകണമെങ്കിൽ, നമ്മുടെ തൊട്ടപ്പുറത്തെ അയൽപക്കവും ആയി ഒരു പ്രൈവസി ലഭിക്കണമെങ്കിൽ, വെയിലിന് ഒരു മറ എന്ന നിലയിൽ അങ്ങനെ പലതരം ഉപയോഗങ്ങൾക്ക് ജാളി ബ്രിക്ക്കൾ നല്ല ഒരു തിരഞ്ഞെടുപ്പാണ്.
വീടിന്റ കാർപോർച്ചിന്റെ ഭിത്തികൾ ആയും, ഡൈനിങ്ങിനും ലിവിങ്ങിനും ഇടയിലുള്ള പാർട്ടീഷൻ ആയും, കോമ്പൗണ്ട് വാൾ ആയുമൊക്കെ ഇത്തരം ജാളി ബ്രിക്ക്കൾ ഉപയോഗിച്ചു കാണാറുണ്ട്.
ഇങ്ങനെ ഈ ബ്രിക്ക്കൾ ഉപയോഗിക്കുമ്പോൾ വീടിന്റെ എക്സ്റ്റീരിയറിനും എലിവെഷൻ ഡിസൈനിങ്ങിനും ചേർന്ന് നിൽക്കുന്ന തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.
ടൈലർ ആഡ്ഹസീവ് ഉപയോഗിച്ചാണ് രണ്ട് ബ്രിക്ക്കൾ തമ്മിൽ ചേർത്ത് വെക്കുന്നത്.
ഇവ നിർമ്മിക്കുന്ന കമ്പനികളുടെ നിർദേശമനുസരിച്ച് തുടർച്ചയായി 10 അടിയിൽ കൂടുതൽ ഉയരത്തിൽ ബ്രിക്ക്കൾ വച്ച് പോകാൻ പാടില്ല.
ഉയർത്തിന്റെ കാര്യത്തിൽ മൂന്നോ നാലോ ബ്രിക്ക്കൾ കഴിഞ്ഞ് ms ന്റെ ഫ്ലാറ്റ് റാഡ്കൾ ഉപയോഗിച്ച് ഫ്രെയിം നൽകേണ്ടതുണ്ട്. ഫ്രെയിമുകൾ ഇല്ലാതെ ചെയ്യുന്നപക്ഷം കോൺക്രീറ്റ് വലുതാവുകയും ചുരുങ്ങുകയും ചെയ്യുമ്പോൾ, അല്ലെങ്കിൽ മുകളിൽ വരുന്ന ബ്രിക്ക്കളുടെ വെയിറ്റ് മൂലമോ അടിയിൽ സ്ഥാപിക്കുന്ന ബ്രിക്ക്കൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഫ്രെയിമുകൾ ചെയ്യുന്നത് അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്.
ടെറാകോട്ടയുടെ ചെറിയ ചുവന്ന നിറത്തിൽ മാത്രമല്ല ഇത്തരം ബ്രിക്ക്കൾ ലഭിക്കുന്നത്. നമ്മൾക്ക് ആവശ്യമായ നിറത്തിൽ ഈ ബ്രിക്ക്കളെ പെയിന്റ് ചെയ്ത് മാറ്റാവുന്നതാണ്. ഒരു കോട്ട് പ്രൈമർ അടിച്ചതിനുശേഷം സ്പ്രേ പെയിന്റ് ചെയ്താൽ മതിയാകും.
പെയിന്റിന്റെ ഫിനിഷ് കൊണ്ടുവന്നാൽ സ്വാഭാവികത നഷ്ടപ്പെടുന്നതിനാൽ സീലറുകൾ അടിച്ച് പ്രൊട്ടക്ട് ചെയ്യുന്നതാണ് പതിവ്. അങ്ങനെ ചെയ്യുമ്പോൾ ഒരു റെസ്റ്റ് ഫിനിഷും ലഭിക്കും.
ദോഷങ്ങൾ
വിളിച്ചും മാത്രമല്ല ഈ ബ്രിക്ക്കൾ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് പാറ്റയെയും, പഴുതാരയും വീടിനുള്ളിൽ എത്തിക്കാൻ ഈ ബ്രിക്ക്കൾ കാരണമാകും
വളരെ തിരക്കുപിടിച്ച റോഡിന് അടുത്തായുള്ള ഭിത്തികളിൽ ഒരിക്കലും ടെറാക്കോട്ട ജാളി ബ്രിക്ക്കൾ സ്ഥാപിക്കരുത്. റോഡിൽ ഉണ്ടാകുന്ന പൊടിപടലങ്ങൾ മുഴുവനും വീടിനുള്ളിൽ എത്തും.
ഇലകളും മരങ്ങളും ഇടതൂർന്നു നിൽക്കുന്ന സ്ഥലത്താണ് ഈ വാളുകൾ നിർമ്മിക്കുന്നതെങ്കിൽ പുഴു ചെറിയ പ്രാണികൾ തുടങ്ങിയവ ഉള്ളിലേക്ക് എത്താൻ സാധ്യതയുണ്ട്.
റബ്ബർ കൃഷി ഉള്ള മേഖലയാണ് എങ്കിൽ കൊതുകുശല്യം നന്നായി അനുഭവപ്പെടാം.