വീടുകളിൽ ഗ്ലാസ് സുരക്ഷാ ഫിലിമുകൾ ഉപയോഗിക്കാം. അപകടങ്ങൾ ഒഴിവാക്കാം.

പതിറ്റാണ്ടുകളായി നമ്മുടെ നിർമാണ മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്ഫടികപാളികൾ അഥവാ ഗ്ലാസ് പാനലുകൾ. ഇന്നത്തെ നമ്മുടെ നിർമാണ സംസ്കാരവും ഒട്ടും വിഭിന്നമല്ല. ജനലുകൾ , പാർട്ടീഷൻ,കൈവരികൾ , ജോയ്നറി ഐറ്റംസ് തുടങ്ങി കർട്ടൻ വാളുകൾ വരെ ഗ്ലാസ്സിനാൽ നിർമിക്കപ്പെടുന്നുണ്ട്.


പക്ഷേ ഗ്ലാസ് തകർന്ന് അപകടങ്ങൾ ഉണ്ടാകുന്ന വാർത്തകളും നമ്മൾ നിരവധി കേൾക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സേഫ്റ്റി ഗ്ലാസ്സുകളെ പറ്റി നമ്മൾ കൂടുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു. അതിൽ തന്നെ പ്രധാനമായും രണ്ടു തരം ഗ്ലാസ്സുകളാണ് നമുക്ക് വീടുകളിൽ ഉപയോഗിക്കാൻ സാധിക്കുന്നത് .

ലാമിനേറ്റഡ് ഗ്ലാസ്


ഉദാഹരണം – കാറിന്റെ ഫ്രന്റ് ഗ്ലാസ്സുകൾ ലാമിനേറ്റഡ് ഗ്ലാസ്സുകൾ ആണ് . അവനിർമിക്കുന്നതു രണ്ടു ഗ്ലാസ്സ് പാളികൾക്കിടയിൽ ക്ലിയർ പ്ലാസ്റ്റിക് ഷീറ്റ് വച്ച് ടെമ്പറിങ് ചെയ്തു കൊണ്ടാണ് , അവ ഏതെങ്കിലും കാരണത്താൽ പൊട്ടിയാൽ ചിതറി തെറിച്ച് വലിയ അപകടം ഉണ്ടാവാതെ നമ്മെ സംരക്ഷിക്കുന്നുണ്ട് ഈ ലാമിനേറ്റഡ് ഗ്ലാസുകൾ

ടെബെഡ് ഗ്ലാസ്

Broken tempered glass, a hole in the window glass or car windshield

ഉദാഹരണം കാറിന്റെ വിന്ഡോ ഗ്ലാസ്സുകൾ ഇത്തരം ഗ്ലാസ്സുകളാണ് , പൊട്ടുന്ന സാഹചര്യത്തിൽ ഷാർപ് എഡ്ജുകൾ ഇല്ലാതെ ചെറിയ തുണ്ടുകളായി പൊട്ടി ചിതറുന്നതിനാൽ വലിയ അപകടങ്ങൾ ഉണ്ടാകാറില്ല.

ഈ രണ്ടു തരം ഗ്ലാസ് പാനലുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് എന്നിരുന്നാലും താരതമ്യേന സാധാരണ ഫ്ളോട്ഗ്ലാസ്സുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വില നൽകേണ്ടി വരും.

സാധാരണ ഫ്ളോട് ഗ്ലാസ്സുകൾ താരതമ്യേന വിലക്കുറവാണെങ്കിലും പൊട്ടിയാലുണ്ടാവുന്ന അപകടങ്ങൾ ചിലപ്പോൾ നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറമായിരിക്കും.

ഗ്ലാസ് സുരക്ഷാ ഫിലിമുകൾ

ഗ്ലാസ്സുകൾ പൊട്ടിയാലുണ്ടാവുന്ന അപകടങ്ങൾക്ക് ഒരു പരിഹാരമാണ് ഏതു തരം ഗ്ലാസിലും സേഫ്റ്റിക്കായി ഉപയോഗിക്കാവുന്ന anti shatter window സേഫ്റ്റി ഫിലിമുകൾ, ഗ്ലാസ് പൊട്ടിയാൽ ലാമിനേറ്റഡ് ഗ്ലാസ് പോലെ പ്രവർത്തിക്കുന്ന ഇവയിന്നു മാർക്കറ്റിൽ ലഭ്യമാണ് .

ഗ്ലാസ് പൊട്ടിയാലും അവ തകർന്നു അപകടം സംഭവിക്കാതെ ചേർത്ത് നിർത്തുന്ന ഇത്തരം സേഫ്റ്റി ഫിലിമുകൾ നമ്മുടെ നിർമാണ മേഖലകളിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ അടുത്ത് നടന്ന ചില അപകടങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു .


ഉയരത്തിൽ സ്ഥാപിക്കുന്ന പെർഗോളകളിലും , റൈലിങ് പാനലുകളിലും , ഗ്ലാസ് ഡോറുകളിലും , അവ ടെബെഡ് ഗ്ലാസ് ആണെങ്കിൽ പോലും, ഇത്തരം ഫിലിമുകൾ സുരക്ഷക്കായി ഉപയോഗിക്കാം. നിലവിലുള്ള ഗ്ലാസ് പാനലുകളിലും അവ സ്ഥാപിക്കാം എന്നുള്ളത് ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ്.