ചെറിയ ലിവിങ് റൂമിനെ വലിപ്പമുള്ളതാക്കി മാറ്റാനുള്ള ട്രിക്കുകൾ.

ഓരോ വീടിനും ലിവിങ് റൂം വ്യത്യസ്ത വലിപ്പത്തിലായിരിക്കും ഉണ്ടായിരിക്കുക. ചിലത് ചെറുതാണെങ്കിലും അവ കാണുമ്പോൾ നല്ല വലിപ്പം ഉള്ളതായി അനുഭവപ്പെടാറുണ്ട്. എങ്ങിനെ സാധനങ്ങളും ഫർണിച്ചറുകളും അറേഞ്ച് ചെയ്യുന്നു എന്നതനുസരിച്ച് ലിവിങ് റൂമിന്റെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. എന്നാൽ നിങ്ങളുടെ ലിവിങ് റൂം ചെറുതായി തോന്നുന്നുവെങ്കിൽ അവ വലുതാക്കി മാറ്റാൻ പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ ആണ് ഇവിടെ ചേർക്കുന്നത്.

1) ഓപ്പൺ പ്ലാൻ രീതി ഉപയോഗപ്പെടുത്തുക.

അതായത് ലിവിങ് റൂമിന് വലിപ്പം കുറവാണെങ്കിൽ ഡൈനിങ് ഏരിയ, കിച്ചൻ എന്നിവയ്ക്ക് പ്രത്യേക വാൾ നൽകുന്നത് ഒഴിവാക്കുക. അതിന് പകരമായി പാർട്ടീഷൻ ചെയ്യുന്നതിനുള്ള എന്തെങ്കിലുമൊരു വസ്തു ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി മരത്തിൽ പണിതതോ ഗ്ലാസിൽ തീർത്തതോ ആയ വസ്തുക്കൾ ഉപയോഗപ്പെടുത്താം. അതല്ല എങ്കിൽ ചെറിയ പ്ലാന്റുകൾ സെറ്റ് ചെയ്ത് പോലും ഡൈനിങ് ഏരിയ ലിവിങ് റൂം എന്നിവയെ വേർപെടുത്താവുന്നതാണ്.

2) ലിവിങ് റൂമിന്‍റെ വലിപ്പത്തിന് അനുസരിച്ചുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക.

ലിവിങ് റൂമിന്റെ വലിപ്പ അനുസരിച്ച് മാത്രം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുന്നതുവഴി ഏതൊരു ചെറിയ ലിവിങ് റൂമും കൂടുതൽ വലിപ്പമുള്ളതായി അനുഭവപ്പെടും.

കൂടാതെ ഫോൾഡ് ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് സ്ഥലം ലാഭിക്കാൻ ഉപകാരപ്പെടും.

3) വലിപ്പം കുറവുള്ള സോഫകൾ തിരഞ്ഞെടുക്കാം.

കൂടുതൽ ഉയരത്തിൽ സെറ്റ് ചെയ്യുന്ന സോഫ കൾക്ക് പകരമായി വലിപ്പം കുറഞ്ഞ രീതിയിലുള്ള സോഫകൾ തിരഞ്ഞെടുത്താൽ അവ ലിവിങ് റൂമിൽ കൃത്യമായി സെറ്റ് ചെയ്ത് നൽകാനും സ്ഥലം കൂട്ടാനും സഹായിക്കും.

4) പെട്ടെന്ന് മൂവ് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അതായത് കനം കൂടിയ രീതിയിലുള്ള ഫർണിച്ചറുകൾ ലിവിങ് റൂമിൽ നിന്നും ഒഴിവാക്കാം. കനംകുറഞ്ഞവ തിരഞ്ഞെടുത്താൽ അവ പെട്ടെന്ന് ഒരു സ്ഥലത്തു നിന്നും മറ്റൊരു ഇടത്തേക്ക് മാറ്റിവയ്ക്കാൻ എളുപ്പമാകും.

ഇങ്ങിനെ ചെയ്യുന്നത് വഴി ആവശ്യമുള്ള സമയത്ത് മാത്രം ഫർണിച്ചർ ഉപയോഗിക്കാം. സ്ഥലം കുറവാണെങ്കിൽ L-ഷേപ്പ്, U- ഷേപ്പ് സോഫകൾ സ്ഥലത്തിന്റെ അളവ് അനുസരിച്ച് തിരഞ്ഞെടുക്കാം

.

5) ചുമരുകളിൽ ഐവറി അല്ലെങ്കിൽ ബീജ് നിറങ്ങൾ പരീക്ഷിക്കാം.

ലിവിങ് റൂമിൽ ലൈറ്റ് കളറുകൾ ആയ ഐവറി അല്ലെങ്കിൽ ബീജ് പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ പ്രകാശം ലഭിക്കുന്നതിന് സഹായിക്കും.

എന്നുമാത്രമല്ല ഇവ ഫർണിച്ചറുകൾ കൂടുതൽ യോജിച്ച് നിൽക്കുന്ന ഒരു ഫീൽ തരും.

6) ബിൽട്ട് ഇൻ ചെയ്ത കാബിനറ്റ് ഷെൽഫ് എന്നിവ തിരഞ്ഞെടുക്കാം.

പുതിയതായി ഒരു ഫർണിച്ചർ വാങ്ങി സെറ്റുചെയ്യുമ്പോൾ ഒരുപാട് സ്ഥലം ആവശ്യമായി വരും. അതുകൊണ്ടുതന്നെ ഇൻ ബിഎൽറ്റ് രീതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് ഈ രീതി കൂടുതൽ സൗകര്യപ്രദമാണ്.

7) പല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കാം.

ഒരു ഫർണിച്ചർ തന്നെ വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്താവുന്ന വ തിരഞ്ഞെടുക്കുന്നത് ലിവിങ് റൂമിന്റെ സ്പേസ് കൂട്ടാൻ സോഫക്കടിയിൽ സ്റ്റോറേജ്, കുട്ടികളുടെ ടോയ്സ് ഇട്ടു വയ്ക്കുന്ന രീതിയിലുള്ള സ്റ്റോറേജ് ചെയറുകൾ എന്നിവയെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്.

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് വഴി ഒരുപരിധിവരെ ഏതൊരു ചെറിയ ലിവിങ് റൂമും കൂടുതൽ സ്പേസ് ഉള്ളതാ ക്കി മാറ്റാൻ സാധിക്കും.