വീട്ടിലേക്ക് നല്ല മാർബിളുകൾ തിരഞ്ഞെടുക്കാൻ ചില വിദ്യകൾ

വീട്ടിൽ ഫ്ലോറിങ്ങിന് ഇന്ന് ഏറെ വ്യാപകമായി കാണുന്നത് വിട്രിഫൈഡ് ടൈൽസ് ആണെങ്കിലും, ഒരു കാലത്ത് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ട്രെൻഡ് ആയിരുന്നു മാർബിൾ ഫ്ലോറിംഗ്. ഇന്നും  നമ്മുടെ വീട്ടിലെ പ്രധാന മുറികൾക്കും മറ്റും നാം മാർബിൾ ഫ്ലോറിംഗ് തന്നെയാണ് പ്രിഫർ ചെയ്യുന്നത്. 

എന്നാൽ മാർബിൾ ഒരു നാച്ചുറൽ സ്റ്റോൺ ആണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിനാൽ തന്നെ അത് തെരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധ നാം ചെലുത്തണം. മാനുഫാക്ചർ ചെയ്തെടുത്തത് പോലെയുള്ള കൃത്യത ഉണ്ടാവണമെന്നില്ല. അതിനാൽ തന്നെ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

വീട്ടിലേക്ക് മാർബിൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • porous ആയ മാർബിളുകൾ വാങ്ങാതിരിക്കുക. ഇങ്ങനെയുള്ള മാർബിളുകൾ അതിൻറെ  പ്രതലത്തിൽ വീഴുന്ന ജലാംശത്തെ അകത്തേക്ക് വലിച്ചെടുക്കുകയും അത് പിന്നീട് ഒരു  കറയായിട്ട് മാറുവാൻ ഉള്ള സാധ്യത ഏറുകയും ചെയ്യും. 

ഇങ്ങനെയുള്ള മാർബിളുകൾ തിരിച്ചറിയാൻ മൂന്നാലു തുള്ളി നാരങ്ങാനീര്  മാർബിളിൻറെ മുകളിലേക്ക് ഒഴിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ആ സുഷിരം  ചെറുതായിട്ട് വലുതാവുകയും നമ്മുടെ ശ്രദ്ധയിൽ പെടുന്നതുമാണ്. 

  • കളർ പോളിഷ് ചെയ്ത മാർബിളുകൾ വാങ്ങാതിരിക്കുക. ഇങ്ങനെയുള്ള മാർബിൾ നമുക്ക് തിരിച്ചറിയാൻ വഴിയുണ്ട്. ഡീസലിൽ അല്ലെങ്കിൽ പെട്രോളിൽ മുക്കിയ തുണികൊണ്ട് മാർബിളിൻറെ    പ്രതലത്തിൽ തുടച്ചു നോക്കുക. കളർ പോളിഷ് ചെയ്തവയാണ് എങ്കിൽ കളർ ഇളകിവരുന്നതായിരിക്കും. ഇങ്ങനെയുള്ള മാർബിളുകൾ വാങ്ങാതിരിക്കുക . 
  • മാർബിൾ വാങ്ങുന്നതിനു മുന്നേ മാർബിൾ സ്ലാബ് ഒന്നു മുട്ടി നോക്കുക. 

മാർബിൾ ഒരു ഹാർഡ് സ്റ്റോൺ ആയതുകൊണ്ട് തന്നെ മുട്ടുമ്പോൾ ഒരു നല്ല സൗണ്ട് നമുക്ക് കേൾക്കാം. ഈ മാർബിളിൽ ഏതെങ്കിലും തരത്തിലുള്ള വിള്ളലുകൾ (crack) ഉണ്ടെങ്കിൽ ആ    നോർമൽ സൗണ്ടിൽ വേരിയേഷൻ ഉണ്ടാകുന്നതാണ്. അങ്ങനെയുള്ള  മാർബിളുകളും ഒഴിവാക്കുക.

  • മാർബിൾ സ്ലാബുകൾ എടുക്കുമ്പോൾ 45° അങ്കിളിൽ  ചരിച്ച് വച്ച് നോക്കുക. അങ്ങനെ നോക്കുമ്പോൾ ചെറിയ ദ്വാരങ്ങൾ ഉണ്ടെങ്കിൽ അവ ശ്രദ്ധയിൽപ്പെടും. കൂടാതെ ആ ദ്വാരങ്ങളിൽ  എവിടെയെങ്കിലും കളറോ മറ്റോ  ഫില്ല് ചെയ്തിട്ടുണ്ടോ എന്നും അറിയാനാകും. അങ്ങനെയുള്ള മാർബിളുകൾ മാറ്റിവെക്കുക. 

ഈ രീതികളിലൂടെ ഒക്കെ ആണ് മാർബിളിൻറെ ക്വാളിറ്റി മനസ്സിലാക്കാൻ സാധിക്കുന്നത്.

ക്വാളിറ്റി ഇല്ലാത്ത മാർബിൾ ഉപയോഗിച്ചാൽ കാലക്രമത്തിൽ അവയ്ക്ക് കോട്ടം വരാനും, കളർ  ഫെയ്ഡ് ആകുവാനും, പൊട്ടലുകൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. അതുപോലെ തന്നെ അരികുകൾ  അടർന്നു പോകാനും സാധ്യത  കൂടുതലാണ്. 

മാർബിൾ വിരിക്കാനുള്ള ലേബർ കോസ്റ്റ്   സ്ക്വയർഫീറ്റിന് ഏകദേശം 45/-  രൂപയോളം വരും.