ലിവിങ് ഏരിയയും വ്യത്യസ്ത ആശയങ്ങളും.ഇന്റീരിയർ ഫർണിഷിങ്ങിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ഭാഗമായി ലിവിങ് ഏരിയകൾ മാറിക്കൊണ്ടിരിക്കുന്നു.

വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യം സ്വീകരിക്കുന്ന ഇടം എന്ന രീതിയിൽ ലിവിങ് ഏരിയക്കുള്ള പ്രാധാന്യം വളരെ വലുതാണ്.

മുൻ കാലങ്ങളിൽ ഒരു കോമൺ ലിവിങ് ഏരിയ എന്ന ആശയം മാത്രമാണ് ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് അത് ഫാമിലി ലിവിങ്, അപ്പർ ലിവിങ് എന്നിങ്ങനെ അവക്ക് വ്യത്യസ്ത രീതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നിരിക്കുന്നു.

വിശാലമായ വീടുകളിൽ അതിഥികളെ സ്വീകരിക്കാൻ വേണ്ടി മാത്രം ഒരു കോമൺ ലിവിങ് ഏരിയ നൽകുമ്പോൾ കുടുംബാംഗങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ഫാമിലി ലിവിങ് ഏരിയകൾ സെറ്റ് ചെയ്ത് നൽകുന്നത്.

ഓരോരുത്തർക്കും തങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്താവുന്ന ഒരു ഇടം എന്ന രീതിയിൽ ലിവിങ് ഏരിയയക്കുള്ള പ്രാധാന്യം വളരെ വലുതാണ്.

വ്യത്യസ്ത രീതികളിൽ ലിവിങ് ഏരിയ ഫർണിഷ് ചെയ്യുന്ന രീതികളെ പറ്റി വിശദമായി മനസിലാക്കാം.

ലിവിങ് ഏരിയയും വ്യത്യസ്ത ആശയങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഓപ്പൺ സ്റ്റൈലിൽ ലിവിങ് ഏരിയ ചെയ്യാനാണ് കൂടുതൽ പേരും ഇപ്പോൾ ഇഷ്ടപ്പെടുന്നത്.

അതിനുള്ള പ്രധാന കാരണം ഫ്ലാറ്റ് പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ വിശാലത തോന്നിപ്പിക്കാൻ ഈയൊരു രീതിക്ക് സാധിക്കും എന്നത് തന്നെയാണ്.

പ്രത്യേക ചുമരുകളോ പാർട്ടീഷനുകളോ ഇല്ലാതെ വിശാലമായി കിടക്കുന്ന ലിവിങ് ഏരിയകൾ വീട്ടിനകത്ത് ആവശ്യത്തിന് വായു സഞ്ചാരവും വെളിച്ചവും എത്തിച്ചു നൽകുന്നതിലും വലിയ പങ്കു വഹിക്കുന്നു.

എന്നാൽ ഓപ്പൺ രീതി പിന്തുടർന്ന് ലിവിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ പ്രധാനമായും നേരിടേണ്ടി വരുന്ന ഒരു പ്രശ്നം, ഭക്ഷണം കഴിക്കുന്ന ഡൈനിങ് ഏരിയക്കും കിച്ചണും പ്രത്യേക പാർട്ടീഷനുകൾ ഉണ്ടാകില്ല എന്നതാണ്.

അതുകൊണ്ടു തന്നെ അടുക്കളയിൽ പാചകം ചെയ്യുന്ന ഗന്ധങ്ങളും, ഉപകരണങ്ങളുടെ ശബ്ദവും പലപ്പോഴും അതിഥികൾക്ക് അരോചകം ഉണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഭക്ഷണം കഴിക്കേണ്ട ഡൈനിങ് ഏരിയയിലും ആവശ്യത്തിന് സ്വകാര്യത ഈയൊരു രീതിയിൽ ലഭിക്കണമെന്നില്ല.

ഫർണിച്ചറുകളിലെ വ്യത്യസ്ത ആശയങ്ങൾ

ഫർണിച്ചറുകളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ ലിവിങ് ഏരിയയിൽ പരീക്ഷിക്കാൻ സാധിക്കും.

പഴയകാല വീടുകളിൽ കണ്ടു മടുത്ത സോഫകൾക്കും ദിവാനും ഒരു മാറ്റം കൊണ്ടു വന്ന് ഫോൽഡബിൾ ടൈപ്പ് ഫർണിച്ചറുകൾ, ബീൻ ബാഗ്, സ്വിങ് ചെയറുകൾ എന്നിവയ്ക്കെല്ലാം ലിവിങ് ഏരിയയിൽ സ്ഥലം കണ്ടെത്താം.

ടിവി യൂണിറ്റ് സജ്ജീകരിച്ച് നൽകാനും മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഭാഗം ലിവിങ് ഏരിയ തന്നെയാണ്.

എന്നാൽ ഫാമിലി ലിവിങ്ങിനായി ഒരു പ്രത്യേക ഇടം നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ടിവി യൂണിറ്റ് ആ ഒരു ഭാഗത്ത് സജ്ജീകരിച്ച് നൽകുന്നതാണ് എപ്പോഴും നല്ലത്.

പച്ചപ്പിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ വീടിനകത്തും കുറച്ച് ഇൻഡോർ പ്ലാന്റുകൾ നൽകുക എന്ന രീതി കണ്ടു വരുന്നുണ്ട്.

ലിവിങ് ഏരിയയിൽ പ്രത്യേക സ്റ്റാൻഡുകൾ അറേഞ്ച് ചെയ്ത് ചെടികൾ നൽകുകയും, അതോടൊപ്പം കോർണർ ഭാഗങ്ങളിൽ എല്ലാം പോട്ടുകൾ സെറ്റ് ചെയ്ത് നൽകുകയോ ചെയ്യാം.

ചെടികൾ നൽകാനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച രീതി ഹാങ്ങിങ് പോട്ടുകൾ സ്ഥാപിക്കുക എന്നതാണ്.

ബിൽറ്റ് ഇൻ സ്റ്റോറേജ് രീതികൾ പരീക്ഷിക്കാവുന്ന ഏറ്റവും നല്ല ഒരിടവും ലിവിങ് ഏരിയ തന്നെയാണ്. അവ ഉപയോഗപ്പെടുത്തുന്നത് വഴി സ്റ്റോറേജ് സ്പേസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും സ്ഥലം ലാഭിക്കാനും സാധിക്കും.

ഓപ്പൺ സ്റ്റൈൽ രീതിയിൽ ലിവിങ് ഏരിയ നൽകി പാർട്ടീഷനുകൾ നൽകണമെന്ന് നിർബന്ധമുള്ളവർക്ക് ആവശ്യമുള്ള ഭാഗങ്ങളിൽ ജാളി ബ്രിക്ക് ഉപയോഗപ്പെടുത്തി വാൾ നൽകുകയോ, CNC പാറ്റേൺ വർക്കുകളിൽ ഭംഗിയാക്കിയ വാളുകൾ തിരഞ്ഞെടുക്കുകയോ ചെയ്യാം.

അതല്ല എങ്കിൽ വുഡിൽ തീർത്ത റെഡിമെയ്ഡ് പാർട്ടീഷനുകൾക്കും വലിയ ഡിമാൻഡ് ആണ് ഇപ്പോൾ ഉള്ളത്.

ലിവിങ് ഏരിയയും വ്യത്യസ്ത ആശയങ്ങളും വീടിന്റെ കാര്യത്തിലും ഫ്ലാറ്റിന്റെ കാര്യത്തിലും തീർച്ചയായും ഉപകാരപ്പെടും.