വീടിനകത്ത് വാർഡ്രോബുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

വീട് നിർമ്മിക്കുമ്പോൾ സ്റ്റോറേജിനായി വാർഡ്രോബുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. കിച്ചൺ, ബെഡ്റൂം ഏരിയകളിൽ വാർഡ്രോബുകൾക്ക് ആവശ്യത്തിന് സ്പേസ് ഇല്ലാത്തത് വലിയ പ്രശ്നമായി പിന്നീട് മാറാറുണ്ട്.വാർഡ്രോബ് നിർമ്മിക്കേണ്ട രീതി,ഉപയോഗിക്കുന്ന മെറ്റീരിയൽ, വലിപ്പം എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. റെഡിമെയ്ഡ് ടൈപ്പ് വാർഡ്രോബുകളും പ്രമുഖ ബ്രാൻഡുകൾ വ്യത്യസ്ത ഡിസൈനുകൾ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും പലർക്കും കൃത്യമായി അറിയുന്നുണ്ടാവില്ല. വാർഡ്രോബുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

വാർഡ്രോബ് നിർമാണത്തിൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

കൂടുതലായി വെള്ളം നിൽക്കുന്ന ഏരിയകൾ ആയ കിച്ചൻ സിങ്ക് ഭാഗങ്ങളിൽ MDF മീറ്റീരിയൽ ഉപയോഗിച്ച് വാർഡ്രോബ് നിർമ്മിക്കാൻ പാടുള്ളതല്ല. ഇത്തരം മെറ്റീരിയലുകൾ വെള്ളവുമായി കോൺടാക്ട് വന്നാൽ പെട്ടെന്ന് കേടാകുന്നതിന് കാരണമാകുന്നു.

അതേസമയം കിച്ചണിൽ തന്നെ മറ്റ് ഭാഗങ്ങളിൽ എം ഡി എഫ് മെറ്റീരിയൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. വാർഡ്രോബ് കൾക്ക് അകത്ത് പാർട്ടീഷൻ നൽകുന്നതിനായി അലുമിനിയം, ACP, ഫെറോസിമന്റ് പോലുള്ളവ തിരഞ്ഞെടുക്കാം.ഇത്തരം മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് കോസ്റ്റ് ഇഫക്ടീവ് ആയ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

  • വാർഡ്രോബ് നിർമ്മിക്കുന്നതിൽ ഏറ്റവും കോസ്റ്റ് ഇഫക്റ്റീവ് ആയി കരുതുന്നത് MDF അല്ലെങ്കിൽ പാർട്ടിക്കിൾ ബോർഡ് തന്നെയാണ്.
  • എന്നാൽ മറ്റ് മെറ്റീരിയലുകളുമായി കമ്പയർ ചെയ്യുമ്പോൾ ഇവക്ക് ലൈഫ് കുറവായിരിക്കും. മുൻപ് പറഞ്ഞതുപോലെ വെള്ളം തട്ടുന്ന ഏരിയകളിൽ ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ചാൽ പെട്ടെന്ന് കേടാവുകയും ചെയ്യും.
  • പ്ലൈവുഡ്, മൾട്ടിവുഡ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ ആവശ്യാനുസരണം മുറിച്ച് ലാമിനേറ്റ് ചെയ്യേണ്ടതായി വരും. അതേസമയം നിങ്ങൾ മനസ്സിൽ കാണുന്ന അതേ ഫിനിഷിംഗ് നൽകാനായി സാധിക്കുകയും ചെയ്യും.
  • മൾട്ടിവുഡ്, മറൈൻ പ്ലൈവുഡ് ഉപയോഗിക്കുമ്പോൾ കൂടുതൽ കാലം നില നിലനിൽക്കും. വലിയ ലെങ്ങ്ത് കൂടിയ സ്ഥലങ്ങളിൽ മൾട്ടിവുഡ് ഉപയോഗിക്കുമ്പോൾ ചിലപ്പോൾ ബെൻഡ് ആകാനുള്ള സാധ്യതയുണ്ട്.
  • സ്ക്രൂ ഹോൾഡിംഗ് കപ്പാസിറ്റി മൾട്ടി വുഡിന് കുറവായിരിക്കും. എന്നാൽ ഇവയ്ക്ക് കൂടുതൽ ബലം നൽകുന്നതിനായി ID5 ഗ്രിപ്പ് സ്ക്രൂ ഉപയോഗപ്പെടുത്താവുന്നതാണ് .
  • മൾട്ടിവുഡ് വെള്ളം തട്ടിയാലും പ്രശ്നങ്ങൾ ഒന്നും സംഭവിക്കുന്നില്ല, അതുപോലെ ചിതൽ പ്രശ്നങ്ങളും ഉണ്ടാവുകയില്ല.
  • മൾട്ടി വുഡ് ഒരു പിവിസി മെറ്റീരിയൽ ആയതുകൊണ്ട് തന്നെ കൂടുതൽ കാലം നില നിൽക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇവയ്ക്ക് വില കൂടുതലാണ് എന്ന കാര്യം ഓർത്തിരിക്കുക.
  • മറൈൻ പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോഴും കൂടുതൽ കാലം ഉപയോഗപ്പെടുത്താൻ സാധിക്കും. എന്നാൽ വാർഡ്രോബുകൾക്ക് ഇത്രയും വിലകൂടിയ ഒരു മെറ്റീരിയൽ ഉപയോഗിക്കണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
  • അലുമിനിയം, ഫെറോസിമന്റ് പോലുള്ള മെറ്റീരിയലുകൾ വാർഡ്രോബുകൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വാർഡ്രോബിന് പ്രീമിയം ലുക്ക് നൽകാൻ ആഗ്രഹിക്കുന്നവർക്ക് മൾട്ടിവുഡ് മറൈൻ പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

വാർഡ്രോബിന്‍റെ സൈസ്

  • വാർഡ്രോബ് നിർമ്മിക്കുമ്പോൾ സ്റ്റാൻഡേർഡ് ഡെപ്ത് ആയി കണക്കാക്കുന്നത് 45 മുതൽ 60 സെന്റീമീറ്റർ വരെയാണ്.
  • സ്‌പേസ് കൂടുന്നതിനനുസരിച്ച് ഹാങ്ങിങ് മെറ്റീരിയലുകൾ കൂടുതൽ നൽകാനായി സാധിക്കും.
  • വാർഡ്രോബ് ഡോറുകൾ സ്ലൈഡ് ചെയ്യുന്നതോ അല്ലാത്തതോ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
  • വാർഡ്രോബ് കൾക്ക് ഉള്ളിൽ നൽകാവുന്ന സെപ്പറേറ്റ് ആക്സസറിസ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ഇവ വാങ്ങുകയാണെങ്കൽ തുണികളും മറ്റും വൃത്തിയായി സെറ്റ് ചെയ്ത് നൽകാൻ സാധിക്കും.
  • വാർഡ്രോബിന് അകത്ത് കൊടുക്കാവുന്ന ഹാങ്ങ റുകൾ ഫിറ്റ് ചെയ്താൽ സൈസ് അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.
  • ആവശ്യത്തിന് സ്ഥലം ഉള്ള ഒരു ഭാഗത്ത് വാർഡ്രോബ് നൽകുമ്പോൾ ഓപ്പൺ സ്പേസ് നൽകുന്നതിൽ തെറ്റില്ല.
  • സ്ലൈഡിംഗ് ടൈപ്പ് ഡോറുകൾ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയുടെ ഫിറ്റിംഗ്സിനായി വലിയ തുക ചിലവഴിക്കേണ്ടി വരും.
  • സ്ലൈഡിങ് ടൈപ്പ് ഡോറുകൾ പിന്നീട് ഹാങ്ങ് ആകുന്ന കംപ്ലൈന്റുകളും കൂടുതലായി കാണാറുണ്ട്.

വാർഡ്രോബിന് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ

  • വീട്ടിനകത്ത് വാർഡ്രോബ് കൾക്കായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തേണ്ടിയിരിക്കുന്നു.
  • ഇപ്പോൾ മിക്ക ഫ്ലാറ്റുകളിലും പ്ലാനിൽ തന്നെ വാർഡ്രോബ് സ്പേസ് പ്രത്യേകമായി നൽകുന്നുണ്ട്. ഇത് ഉള്ള സ്ഥലം നല്ല രീതിയിൽ മാനേജ് ചെയ്യുന്നതിന് സഹായിക്കും.
  • വാർഡ്രോബിനായി പ്രത്യേക സ്പേസ് നൽകിയിട്ടില്ല എങ്കിൽ പുറത്തേക്ക് പ്രൊജക്ട് ചെയ്ത് നിൽക്കുന്ന രീതിയിൽ ആയിരിക്കും ഉണ്ടാവുക.
  • വാർഡ്രോബ് നിർമ്മിക്കുമ്പോൾ സ്റ്റാൻഡേർഡ് ഹൈറ്റ് ആയി പറയുന്നത് 7 അടിയാണ്. എന്നാൽ ആവശ്യാനുസരണം ഇത് 10 അടി വരെ ഉയർത്താം. ആവശ്യത്തിന് ഉയരം നൽകി അതിനു മുകളിൽ ലോഫ്റ്റ് സിസ്റ്റം നൽകുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിക്കും.
  • ഷട്ടറുകൾ ഉപയോഗിക്കുമ്പോൾ അവ ബെൻഡ് ആകാതിരിക്കാൻ ഷട്ടർ സ്ട്രിഫ്ണർ ഡിസൈനറോട് അറ്റാച്ച് ചെയ്യാനായി ആവശ്യപ്പെടാം.

റെഡിമെയ്ഡ് വാർഡ്രോബ് തിരഞ്ഞെടുക്കുമ്പോൾ

  • വ്യത്യസ്ത ബ്രാൻഡുകളുടെ റെഡിമെയ്ഡ് വാർഡ്രോബുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.
  • എന്നാൽ ഇവ ഫിറ്റ് ചെയ്ത് പലപ്പോഴും തുരുമ്പ് എടുക്കുന്ന അവസ്ഥ കാണാറുണ്ട്. അതുകൊണ്ട് നല്ല ക്വാളിറ്റിയിൽ ഉള്ള മെറ്റീരിയലിൽ നിർമ്മിച്ചവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
  • റെഡിമെയ്ഡ് വാർഡ്രോബ് ഇന്നർ ലാമിനേറ്റ് ചെയ്തവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
  • വാർഡ്രോബ് കൾ വാങ്ങി പിന്നീട് അവയിൽ പോളിഷ് ചെയ്തെടുക്കുന്നത് കോസ്റ്റ് ഇഫക്റ്റീവ് ആയ രീതിയാണ്.
  • ആവശ്യമുള്ള ഡിസൈനുകൾ, പാറ്റേണുകൾ എന്നിവയെല്ലാം ഇത്തരത്തിൽ നൽകാൻ സാധിക്കും.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴിയും വീടിന്റെ വാർഡ്രോബുകൾ കൂടുതൽ ഭംഗിയുള്ളതും വലിപ്പമുള്ളതും ആക്കി സെറ്റ് ചെയ്യാൻ സാധിക്കും.