ഇനാമൽ, ടെക്സചർ പെയിന്റ് ഉപയോഗപ്പെടുത്തി നിങ്ങൾക്ക് തന്നെ ചുമരുകളിൽ വരച്ചു നൽകാം അതിശയിപ്പിക്കുന്ന ചിത്രങ്ങൾ.

കലാപരമായി കുറച്ചു കഴിവുള്ള ഏതൊരാൾക്കും സ്വന്തം വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാൻ വളരെയേളുപ്പം സാധിക്കും. ചുമരിൽ വില കൂടിയ പെയിന്റിംഗ് കൾ വാങ്ങി തൂക്കുന്നതിന് പകരം നിങ്ങളുടെ കലാസൃഷ്ടികൾ തന്നെ വരച്ച് ചേർക്കാനുള്ള ഒരിടമായി വീടിന്റെ അകത്തളങ്ങളെ കണക്കാക്കാം.

ഇതിനായി ഇനാമൽ,ടെക്സ്ചർ പെയിന്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇഷ്ടമുള്ള ചായങ്ങൾ ചേർത്ത് ചിത്രങ്ങൾ വരച്ചെടുക്കുമ്പോൾ അത് വരക്കുന്നയാളുടെ മനസ്സിന് സന്തോഷം തരിക മാത്രമല്ല ചെയ്യുന്നത് പകരം ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ചുമരുകളിൽ ചിത്രങ്ങൾ വരച്ചു നൽകുമ്പോൾ ചില കാര്യങ്ങൾക്ക് കൂടുതൽ മുൻതൂക്കം നൽകാം.

ഇനാമൽ,ടെക്സ്ചർ പെയിന്റ് പരീക്ഷിക്കുമ്പോൾ

  • ടെക്സ്ചർ പെയിന്റിൽ തന്നെ സിമന്റ് ടെക്സ്ചർ തിരഞ്ഞെടുക്കുന്നതാണ് മോഡേൺ ട്രെൻഡ്.
  • ആദ്യം ടെക്സ്ചർ പെയിന്റ് നൽകി ഫിനിഷിങ് ചെയ്ത ശേഷം അതിന്റെ ഒരുഭാഗത്ത് മാത്രമായി മോട്ടിഫ് പ്രിന്റ് നൽകാവുന്നതാണ്. ഇതിനായി ഫോം ബോർഡ് വ്യത്യസ്ത ഷപ്പുകളിൽ കട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
  • അതല്ല എങ്കിൽ പെയിന്റ് കടകളിൽ നിന്നും സ്റ്റേൻസിലുകൾ വാങ്ങി അവ ഉപയോഗിച്ചും പ്രത്യേക രീതിയിൽ പെയിന്റ് ചെയ്ത നൽകാവുന്നതാണ്.
  • ഡിസൈനുകൾ നൽകുന്ന ഭാഗങ്ങൾക്ക് പുറമേയുള്ള ഭാഗങ്ങളിലെല്ലാം ഒരു കാർബോർഡ് ഉപയോഗിച്ച് വരച്ച ശേഷം മോട്ടിഫ് നൽകാം. കുറച്ച് വ്യത്യസ്ത നിറങ്ങൾ കൂടി നൽകുന്നതോടെ കാഴ്ചയിൽ ഇവ കൂടുതൽ ഭംഗി നൽകും.
  • അതേ സമയം ടെക്സ്ചർ വർക്ക്‌ ചെയ്തിരിക്കുന്ന ഭാഗം ഉന്തി നിൽക്കുകയാണ് എങ്കിൽ അവിടെ മോട്ടിഫ് വർക്കുകൾ ചെയ്താൽ അവർ പൂർണ ഭംഗി ലഭിക്കുകയില്ല.
  • വരയ്ക്കാൻ കലാപരമായി കഴിവുള്ളവർക്ക് സ്വന്തമായി തന്നെ ഡിസൈനുകൾ വരച്ച് അവയിൽ ഇനാമൽ പെയിന്റ് നൽകി ഭംഗിയാക്കാവുന്നതാണ്.
  • മ്യൂറൽ പെയിന്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് അത്തരത്തിലുള്ള ചിത്രങ്ങൾ വരച്ചും വീടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയിൽ മാറ്റിയെടുക്കാം.

ഇത്തരം പെയിന്റിംഗ് പരീക്ഷണങ്ങൾ നടത്തി നിങ്ങൾക്കും നിങ്ങളുടെ വീടിന് ഒരു പുത്തൻ ലുക്ക് നൽകാവുന്നതാണ്.