വീടിലെ കിണർ വൃത്തിയായി സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഏറ്റവും പ്രധാനമായ കാര്യമാണ് ആ വീട്ടിലേക്കുള്ള ശുദ്ധജലലഭ്യത. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വീടിനോടു ചേർന്ന് ഒരു കിണർ നൽകാറുണ്ട്.

വീട്ടിലേക്ക് ആവശ്യമായ വെള്ളം മുഴുവൻ എടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത് ഈ ഒരു കിണർ ആയിരിക്കും.

മാത്രമല്ല ജലലഭ്യത കുറവുള്ള സ്ഥലങ്ങളിൽ കുഴൽക്കിണറിനെ ആശ്രയിക്കുക എന്നതാണ് പലരും ചെയ്യുന്ന കാര്യം.

എന്നാൽ കിണർ നല്ലരീതിയിൽ വൃത്തിയാക്കി നൽകാത്തത് പല രീതിയിലുള്ള അസുഖങ്ങളും വരുത്തി വെക്കുന്നതിന് കാരണമാകാറുണ്ട്.

വീടിന്റെ കിണർ വൃത്തിയാക്കേണ്ട രീതി, ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ എന്നിവയെ പറ്റി വിശദമായി മനസ്സിലാക്കാം.

കുടിവെള്ളം എടുക്കുമ്പോൾ

സാധാരണയായി വീട്ട് ആവശ്യങ്ങൾക്ക് വേണ്ടി കുടിക്കാൻ എടുക്കുന്ന വെള്ളത്തിന്റെ പിഎച്ച് മൂല്യം 6.5 നും 8 നും ഇടയിൽ ആയാണ് വരേണ്ടത്.

എന്നാൽ മഴക്കാലങ്ങളിൽ പിഎച്ച് വാല്യു വളരെയധികം വ്യത്യാസം വരാനുള്ള സാധ്യത കൂടുതലാണ്.

മഴ പെയ്യുന്നതിനു മുൻപായി തന്നെ കിണറ്റിൽ നീറ്റ കക്ക കിഴി കെട്ടി നൽകുകയാണെങ്കിൽ അത് പി എച്ച് ബാലൻസ് ചെയ്യുന്നതിന് സഹായിക്കും.

നീറ്റുകക്കയുടെ പി എച്ച് വാല്യൂ 11 ആണ്.

ഈയൊരു രീതി പണ്ടുകാലങ്ങൾ തൊട്ടേ നമ്മുടെ നാട്ടിൽ തുടർന്നു വന്നിരുന്നു. എന്നാൽ പലർക്കും അറിയില്ല എന്നതാണ് സത്യം.

മഴക്കാലങ്ങളിൽ കിണറിലേക്ക് വരുന്ന വെള്ളത്തിൽ ഇ കോളി ബാക്ടീരിയകൾ വർധിച്ചു വരാനുള്ള സാധ്യത കൂടുതലാണ്.

കൂടാതെ സെപ്റ്റിക് ടാങ്ക് പൈപ്പുകൾ കണക്ട് ചെയ്തതിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും കിണറ്റിൽ വരുന്ന വെള്ളം ചീത്തയായി മാറാറുണ്ട്.

ഈ സന്ദർഭങ്ങളിൽ എല്ലാം പരീക്ഷിച്ചു നോക്കാവുന്ന ഒരു കാര്യമാണ് നീറ്റുകക്ക കിഴി കെട്ടി വെള്ളത്തിൽ ഇടുന്നത്.

ക്ലോറിനേഷൻ പ്രോസസ്

കിണറ്റിലെ വെള്ളം ശുദ്ധീകരിക്കുന്നതിന് ചെയ്യാവുന്ന മറ്റൊരു രീതിയാണ് ക്ലോറിനേഷൻ പ്രോസസ്. ഓരോ ആഴ്ചയിലും വെള്ളം ക്ലോറിനേറ്റ് ചെയ്ത് നൽകുകയാണെങ്കിൽ ഒരു പരിധിവരെ വെള്ളം ശുദ്ധീകരിക്കാനായി സാധിക്കും.

കിണറ്റിലെ വെള്ളത്തിലേക്ക് ക്ലോറിൻ പൊടി ആഡ് ചെയ്തു നൽകുകയാണ് ഇവിടെ ചെയ്യുന്നത്. ക്ലോറിനേഷൻ പ്രോസസ് ചെയ്തു കഴിഞ്ഞാൽ 10 മുതൽ 12 മണിക്കൂർ സമയം വരെ ക്ലോറിൻ കിണറിൽ അടിയാനായി സമയം നൽകണം.

അതുകൊണ്ടുതന്നെ ക്ലോറിനേഷൻ തുടങ്ങുന്നതിന് മുൻപ് ആവശ്യമുള്ള വെള്ളം ഒരു സ്റ്റോറേജ് ടാങ്കിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

സ്റ്റോറേജ് ടാങ്ക് ഇല്ലാത്തവർക്ക് ചെയ്യാവുന്ന കാര്യം രാത്രി കിടക്കുന്നതിനു മുൻപ് വെള്ളം ക്ലോറിനേഷൻ ചെയ്യുക എന്നതാണ്. 1000 ലിറ്റർ വെള്ളത്തിന് 25ml എന്ന കണക്കിലാണ് ക്ലോറിൻ മിക്സ് ചെയ്ത് നൽകേണ്ടത്. മീൻ ഉള്ള കിണറ്റിലാണ് ക്ലോറിനേഷൻ ചെയ്യുന്നത് എങ്കിൽ മീനുകളെ എടുത്തു മാറ്റിയ ശേഷം മാത്രം ചെയ്യാനായി ശ്രദ്ധിക്കുക. അതല്ല എങ്കിൽ അവ ചത്ത് പൊങ്ങാനുള്ള സാധ്യത കൂടുതലാണ്. കുടിക്കാനുള്ള വെള്ളത്തിന്റെ ശുദ്ധത ഉറപ്പു വരുത്തേണ്ടവർ തീർച്ചയായും ആഴ്ചയിൽ ഒരു തവണയെങ്കിലും ക്ലോറിനേഷൻ ചെയ്യുന്നതാണ് നല്ലത്.

കിണർ വൃത്തിയാക്കുന്നതിന് മുൻപ്

കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനു മുൻപ് അതിന്റെ നീളം, ആഴം എന്നിവയെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കിണറിന്റെ നീളം അറിയുന്നതിനായി ഒരു ടേപ്പ് ഉപയോഗിച്ച് മുകൾഭാഗം അളന്ന് എടുത്താൽ മതി.

അതേസമയം കിണറിന്റെ ആഴം അറിയുന്നതിനായി ഒരു നൂലിന് അടിയൽ കട്ട കെട്ടി താഴേക്ക് ഇറക്കുക.തുടർന്ന് ഒരു മെഷർമെന്റ്ടേപ്പ് ഉപയോഗിച്ച് കൃത്യമായ അളവ് എടുക്കാൻ സാധിക്കും. ഒരു സാധാരണ കിണറിന്റെ വ്യാപ്തം അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫോർമുല V=pir^2 h എന്നത് തന്നെയാണ്. മഴ പെയ്തുണ്ടാകുന്ന ആദ്യ രണ്ടു ദിവസത്തെ വെള്ളം ഒരുകാരണവശാലും കിണറ്റിലേക്ക് നൽകാതെ ഇരിക്കുന്നതാണ് നല്ലത്. കാരണം അവയിൽ രോഗാണുക്കളുടെ എണ്ണം വളരെ കൂടുതലായിരിക്കും.

മഴ വെള്ള സംഭരണി നല്കിയാല്‍

മഴവെള്ള സംഭരണിയിൽ നിന്നും കിണറ്റിലേക്ക് വെള്ളം നൽകുന്നുണ്ട് എങ്കിൽ ഒരു ഒന്നൊന്നര അടിയെങ്കിലും ഗ്യാപ്പ് നൽകിയ വേണം പൈപ്പ് ഇട്ടു നല്കാൻ. അതല്ല എങ്കിൽ വെള്ളം കലങ്ങി മറിയാനുള്ള സാധ്യത കൂടുതലാണ്. കിണർ റീചാർജിങ് ചെയ്യുന്നുണ്ടെങ്കിൽ വെള്ളം ഫിൽട്ടർ ചെയ്ത ശേഷം മാത്രം കിണറ്റിലേക്ക് വീഴുന്ന രീതിയിലാണ് നൽകേണ്ടത്. കിണർ റീചാർജ് ചെയ്യാൻ പണമില്ലാത്തവർക്ക് കിണറിന്നോട് ചേർന്നു തന്നെ ഒരു കുഴി നിർമ്മിച്ച് നൽകി വെള്ളം ഫിൽറ്റർ ചെയ്ത് കിണറ്റിലേക്ക് എത്തിക്കാവുന്നതുമാണ്.

കുറഞ്ഞത് കിണറിന്റെ നാല് മീറ്റർ അകലത്തിലായി ചപ്പുചവറുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ല എങ്കിൽ മഴപെയ്യുമ്പോൾ അവ പൊടിഞ് വെള്ളത്തിൽ മിക്സ് ആയി ഭൂമിയിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. റിങ് ഇറക്കിയ കിണറുകളിൽ പലപ്പോഴും കാണുന്നതാണ് റിങ്ങിന്റെ ഗ്യാപിലൂടെ വെള്ളം കിണറ്റിലേക്ക് വീഴുന്നത്. അതേസമയം റിങ്ങിന്റെ രണ്ടോമൂന്നോ അടി മുകളിൽ നിന്ന് മാത്രം വരുന്ന വെള്ളം കിണറ്റിലേക്ക് വീഴുന്ന രീതിയിൽ വേണം സജ്ജീകരിച്ചു നൽകാൻ. അല്ലാത്ത ഹോളുകൾ പൂർണമായും അടച്ചു നൽകാനായി ശ്രദ്ധിക്കുക.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി നമ്മുടെ വീട്ടിലെ കിണറുകൾ വൃത്തിയായി സൂക്ഷിക്കാനും വീട്ടുകാരുടെ ആരോഗ്യം സുരക്ഷിതമാക്കാനും സാധിക്കും.