ഇന്റീരിയർ വർക്കിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമാണ് ടിവി യൂണിറ്റ്. പലപ്പോഴും TV യൂണിറ്റിൽ വരുന്ന ചെറിയ മിസ്റ്റേക്കുകൾ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം.

മുൻപ് മിക്ക വീടുകളിലും ലിവിങ് ഏരിയയിൽ ആയിരുന്നു TV വച്ചിരുന്നത്. എന്നാൽ ഇന്ന് അത് തീർത്തും മാറി ഡൈനിങ് കം ലിവിങ് ഏരിയയിലേക്കും, ഫാമിലി ലിവിങ് ഏരിയയിലും സെറ്റ് ചെയ്ത് തുടങ്ങി.

കുറച്ചു കൂടി പണം ചിലവഴിച്ചു കൊണ്ടാണ് വീട് നിർമ്മിക്കുന്നതെങ്കിൽ വീട്ടിനകത്ത് ഒരു ചെറിയ ഹോം തിയേറ്റർ തന്നെ സെറ്റ് ചെയ്ത് നൽകുന്ന രീതിയും നിലവിലുണ്ട്.

അതേസമയം ചിലവ് കുറച്ച് മോഡേൺ ആയി ഒരു ടിവി യൂണിറ്റ് സജ്ജീകരിക്കുന്ന രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.

ടിവി യൂണിറ്റ് സെറ്റ് ചെയ്യുമ്പോൾ ഉണ്ടാകാറുള്ള അബദ്ധങ്ങൾ.

പല വീടുകളിലും ടിവി യൂണിറ്റിന് വലിയ പ്രാധാന്യം നൽകുന്നില്ല. അതുകൊണ്ടുതന്നെ ടിവിയും കാണാനായി ഇരിക്കുന്ന ഭാഗവും തമ്മിൽ കൃത്യമായ അകലം പാലിക്കാൻ സാധിക്കുന്നില്ല.

ടിവി സെറ്റ് ചെയ്യുന്ന ഭാഗത്തിന്റെ അളവ് കൃത്യമല്ലാത്തത് പിന്നീട് കുട്ടികളിൽ കാഴ്ചവൈകല്യങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

ഇരിക്കുന്ന ഭാഗത്തു നിന്നും ഐ ഹൈറ്റ് കീപ് ചെയ്തുകൊണ്ട് വേണം ടിവി യൂണിറ്റ് സെറ്റ് ചെയ്തു നൽകാൻ.

അത്തരം ഒരു ഹൈറ്റിന് മുകളിലേക്കോ താഴേക്കോ ആയി ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ടിവി യൂണിറ്റ് നൽകുമ്പോൾ കൃത്യമായി പ്ലാനിങ്‌ ഇല്ലാത്തത് വയറുകൾ പുറം ഭാഗത്തേക്ക്‌ തൂങ്ങിക്കിടക്കുന്നതിന് കാരണമാകുന്നു.

പ്ലഗുകൾ നൽകുമ്പോൾ

ടിവി ഓൺ ചെയ്യുന്നതിന് ആവശ്യമായ ഒരു പ്ലഗ് മാത്രമായിരിക്കണം ടിവിയോട് ചേർന്ന് നൽകേണ്ടത്. സൗണ്ട് സിസ്റ്റം സജ്ജീകരിച്ച് നൽകുന്നുണ്ടെങ്കിൽ അതിനായി സെറ്റ് ചെയ്ത പാനലിനെ താഴെയായി അതിനാവശ്യമായ സ്വിച്ചുകൾ സജ്ജീകരിച്ച് നൽകാം.

വയർ അതിനകത്തേക്ക് വരുന്ന രീതിയിൽ വേണം വലിച്ചെടുക്കാൻ.

സബ് വൂഫറുകൾ ചെയ്യുകയാണെങ്കിൽ അഡീഷണൽ ആയിവരുന്ന സൗണ്ട് ബോക്സ് ഡയറക്ടറായി തന്നെ കണക്ട് ചെയ്തു നൽകാനായി സാധിക്കും.

സബ് വൂഫർ ലൈനുകൾ ടിവിയിലേക്ക് പോകുന്നുണ്ടെങ്കിൽ ഭിത്തിയിൽ നിന്നും 90 സെന്റീമീറ്റർ അകലത്തിൽ ഒരു പൈപ്പ് വഴി വലിച്ചെടുക്കാവുന്നതാണ്.

എന്നാൽ ഇത്തരം കാര്യങ്ങൾ ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്ന അതേസമയത്തുതന്നെ ചെയ്യാനായി ശ്രദ്ധിക്കണം. വയറുകൾ ശരിയായ രീതിയിൽ വലിച്ചെടുക്കുന്നതിന് രണ്ടുഭാഗത്തും ഓരോ ബെന്റുകൾ നൽകാവുന്നതാണ്.

താഴേക്ക് വലിക്കുന്ന പൈപ്പുകൾ ലെഡ്ജ് വർക്കിനുള്ളിൽ വരുന്ന രീതിയിൽ വേണം സെറ്റ് ചെയ്യാൻ.

ടിവി ഫിറ്റ് ചെയ്യുന്നതിന് ആവശ്യമായ ക്ലാമ്പ് തിരഞ്ഞെടുക്കുമ്പോൾ.

ടിവി ഫിറ്റ് ചെയ്യുന്നതിനായി വ്യത്യസ്ത രീതിയിലുള്ള ക്‌ളാമ്പുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇവ വ്യത്യസ്ത ആകൃതിയിലും ഷേപ്പിലും അളവിലും ഉള്ളത് നോക്കി വേണം തിരഞ്ഞെടുക്കാൻ.


അതായത് ഭിത്തി കുറച്ച് ചെരിഞ്ഞ് കോർണർ ആയാണ് ടിവി സെറ്റ് ചെയ്ത് വയ്ക്കുന്നത് എങ്കിൽ അതിന് അനുസൃതമായ ക്‌ളാമ്പ് തിരഞ്ഞെടുക്കാവുന്നതാണ്. ഭിത്തിക്ക് അനുകൂലമായി അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലുള്ള ക്‌ളാമ്പുകൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അഡ്ജസ്റ്റ് ചെയ്യുന്ന രീതിയിലുള്ള ക്‌ളാമ്പുകൾ തിരഞ്ഞെടുക്കുമ്പോൾ പിന്നീട് ഏതെങ്കിലും രീതിയിലുള്ള വർക്ക് വരികയാണെങ്കിലും വളരെ എളുപ്പംTV മൂവ് ചെയ്യിപ്പിക്കാൻ സാധിക്കും.

ടിവി യൂണിറ്റ് ഡിസൈൻ ചെയ്യുമ്പോൾ

ടിവി യൂണിറ്റ് സെറ്റ് ചെയ്യാനായി ഹൈലേറ്റ് വാളുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. യൂണിറ്റിന് പുറകിലായി ടെക്സ്ചറുകൾ വാൾപേപ്പറുകൾ എന്നിങ്ങനെ എന്തുവേണമെങ്കിലും അതിനായി ഉപയോഗപ്പെടുത്താം. അല്ലായെങ്കിൽ ഡാർക്ക് നിറത്തിലുള്ള പെയിന്റ് , സ്റ്റോൺ ക്ലാഡിങ് എന്നിവ നൽകുന്നതും കൂടുതൽ ഭംഗി നൽകും.

ലൈറ്റ് നൽകുമ്പോൾ

ടിവി യൂണിറ്റിൽ ക്രിസ്റ്റൽ ടൈപ്പ് ലൈറ്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്. അതിനു പകരമായി ടിവിയുടെ മുകളിൽ നിന്നും ലൈറ്റുകൾ സജ്ജീകരിച്ച് നൽകാവുന്നതാണ്.

ഇതിനായി ചെറിയ സ്പോട്ട് ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യത്തിൽ കൂടുതൽ ലൈറ്റ് കണ്ണിലേക്ക് അടിക്കുമ്പോൾ അത് പിന്നീട് കാഴ്ച പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. എന്നു മാത്രമല്ല നേരിട്ട് കണ്ണിലേക്ക് പ്രകാശം തട്ടുമ്പോൾ അരോചകമായി തിന്നുകയും ചെയ്യും.

ടിവി യൂണിറ്റ് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ.

നേരത്തെ പറഞ്ഞതുപോലെ വാൾപേപ്പർ, ടെക്സ്ചർ എന്നിവ നൽകി ചിലവ് ചുരുക്കി ടിവി യൂണിറ്റ് സെറ്റ് ചെയ്യാം. കൂടാതെ വളരെ കുറഞ്ഞ ചിലവിൽ ലെഡ്ജ് വാളുകൾ ആവശ്യമെങ്കിൽ ചെയ്തു നൽകാവുന്നതാണ്.

പലപ്പോഴും വീടുകളിൽ പണി സമയത്ത് ചെറിയ രീതിയിലുള്ള സ്ക്രാച്ചുകൾ ചുമരിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ ഭാഗം കവർ ചെയ്യുന്ന രീതിയിൽ സ്ക്രാപ്പ് വർക്കുകൾ ചെയ്തു ടിവി യൂണിറ്റ് ഭംഗിയാക്കാം.എല്ലാ വർക്കുകളും പൂർത്തിയായി കഴിഞ്ഞതിനു ശേഷം മാത്രം ടിവി,സൗണ്ട് ബാറുകൾ എന്നിവ വാങ്ങിച്ച് ടിവി യൂണിറ്റ് പൂർണമായും സെറ്റ് ചെയ്തെടുക്കുക.

ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ തന്നെ കൂടുതൽ മോഡേൺ രീതിയിൽ ഒരു ടിവി യൂണിറ്റ് സജ്ജീകരിക്കാൻ സാധിക്കും.