വീട്ടിലെ കറണ്ട് ബില്ല് കുറക്കാനായി ഉപകരണങ്ങളിൽ നൽകാം സ്മാർട്ട്‌ ടൈമർ സോക്കറ്റുകൾ.

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഓരോ മാസവും കുത്തനെ വർധിച്ചു വരുന്ന കറണ്ട് ബില്ല്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഇവയിൽ തന്നെ പലതും സ്റ്റാൻഡ് ബൈ മോഡിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അതായത് നിങ്ങൾ പോലും അറിയാതെ മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളും സ്റ്റാൻഡ് ബൈ മോഡിൽ നിന്നു കൊണ്ട് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കൂടുതലാണ്. വീട്ടിലെ AC പ്രവർത്തിക്കുന്ന രീതി നോക്കിയാൽ മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് ഇത്. ഒരു നിശ്ചിത സമയം കംപ്രെസർ വർക്ക് ചെയ്യുകയും പിന്നീട് അവ കട്ടോഫ് ആവുകയും ചെയ്യുന്നു. ഇതേ രീതിയിൽ രീതിയിൽ പ്രവർത്തിക്കുന്ന വീട്ടിലെ മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഒരു ടൈമർ സോക്കറ്റ് സെറ്റ് ചെയ്ത് നൽകുന്നത് വൈദ്യുതി പാഴാക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

ടൈമർ സോക്കറ്റ് ഉപയോഗിച്ച് എങ്ങിനെ വൈദ്യുതി പാഴാകുന്നത് ഒഴിവാക്കാൻ സാധിക്കും?

അതായത് സോക്കറ്റിന് അകത്ത് ഒരു മൈക്രോ കൺട്രോളർ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ടാകും . ഒരു നിശ്ചിത സമയത്തെ ഉപകരണത്തിന്റെ ഉപയോഗത്തിനു ശേഷം ഓട്ടോമാറ്റിക് ആയി തന്നെ പവർ കട്ട് ഓഫ് ആകുന്നു. അതായത് ഓരോ ഉപകരണവും ഓരോ നിശ്ചിത ഇടവേളകളിൽ ഇന്റർവെൽ എടുത്ത് ഉപയോഗിക്കുമ്പോൾ അത് സ്വാഭാവികമായും വൈദ്യുത ഉപയോഗം കുറയ്ക്കുന്നതിനു സഹായിക്കുന്നു. നമ്മുടെ വീടുകളിൽ പലപ്പോഴും ഓഫാക്കാൻ മറക്കുന്ന ഉപകരണങ്ങളാണ് ടിവി, ലാപ്ടോപ്പ്, മൊബൈൽ ചാർജർ എന്നിവയെല്ലാം.

ഇത്തരം ഉപകരണങ്ങൾ ചാർജ് ചെയ്യാനായി കുത്തുമ്പോൾ അതിന് മുകളിൽ സോക്കറ്റ് ഫിക്സ് ചെയ്ത് നൽകുകയാണ് വേണ്ടത്. തുടർന്ന് എത്ര സമയം വരെ ഉപകരണം പ്രവർത്തിക്കണമെന്ന് ടൈമർ സെറ്റ് ചെയ്ത് നൽകുക. മിക്ക വീടുകളിലും ടിവി റിമോട്ടിൽ മാത്രം ഓഫ് ചെയ്യുകയും അത് പിന്നീട് സ്റ്റാൻഡ് ബൈ മോഡിലേക്ക് മാറുകയും ചെയ്യുന്നു. അതായത് നമ്മൾ കരുതുന്നത് ഉപകരണം പൂർണമായും ഓഫ് ആയി കഴിഞ്ഞു എന്നതാണ്. മോസ്‌കിറ്റൊ റപ്പല്ലെന്റ് മെഷീൻ എല്ലാം മിക്ക വീടുകളിലും രാത്രി ഓൺ ചെയ്താൽ രാവിലെ വരെ ഓടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇവയിൽ ഒരു ടൈമർ സോക്കറ്റ് ഫിക്സ് ചെയ്ത് നൽകുകയാണെങ്കിൽ രാത്രി ഒരു നിശ്ചിത സമയം വരെ മാത്രം പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ സെറ്റ് ചെയ്ത് നൽകാം.

ഉപയോഗരീതി

ആവശ്യമുള്ള പ്ലഗ് യഥാർത്ഥ സോക്കറ്റിലേക്ക് കണക്ട് ചെയ്യുന്നതിനു മുൻപായി സ്മാർട്ട് പ്ലഗ് സോക്കറ്റിൽ കുത്തുക. തുടർന്ന് ആവശ്യമുള്ള ഉപകരണത്തിന് പ്ലഗ് സ്മാർട്ട്‌ സോ
ക്കറ്റിലേക്ക് കണക്ട് ചെയ്തു നൽകുക. എത്ര സമയത്തേക്കാണ് ഉപകരണം വർക്ക് ചെയ്യേണ്ടത് അത്രയും ടൈം സെറ്റ് ചെയ്ത് നൽകുക.

എപ്പോൾ മുതലാണോ സോക്കറ്റ് ഉപയോഗപ്പെടുത്തുന്നത്, ആ സമയം മുതൽ നൽകിയ അത്രയും സമയം വരെ ഉപകരണം പ്രവർത്തിക്കുകയും, പിന്നീട് ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും ചെയ്യുന്നു.

ഗുണങ്ങൾ

  • അമിതമായി വരുന്ന കറണ്ട് ബില്ല് കുറയ്ക്കാൻ സാധിക്കും.
  • കൃത്യമായി ടൈമർ സെറ്റ് ചെയ്ത് നൽകാം.
  • ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങളിൽ മാത്രമല്ല ഇന്റർനാഷണൽ ഉപകരണങ്ങളിലും പ്ലഗ് വർക്ക് ചെയ്യും.
  • വോൾട്ടേജ് ഫ്ലക്ചെഷനിൽ നിന്നും ഒരു പരിധി വരെ ഉപകരണത്തെ പ്രൊട്ടക്റ്റ് ചെയ്യാം.
  • കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്‌ ടൈമർ സോക്കറ്റ് ഓൺലൈനിലോ, ഓഫ്‌ലൈൻ ഷോപ്പുകളിൽ നിന്നോ പർച്ചേസ് ചെയ്യാവുന്നതാണ്.
  • വളരെ എളുപ്പത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ടെക്നോളജി ആണ് ഉപകരണത്തിൽ അപ്ലൈ ചെയ്തിട്ടുള്ളത്.

ദോഷങ്ങൾ

  • പ്ലഗ് യഥാർത്ഥ രീതിയിൽ പ്രവർത്തിക്കുന്നില്ല എങ്കിൽ കൂടുതൽ ശബ്ദം പുറത്തേക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
  • ബാറ്ററി ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന സോക്കറ്റുകളിൽ ഇടക്കിടക്ക് ബാറ്ററി മാറ്റി നൽകേണ്ടിവരും.
  • പല രീതിയിലുള്ള എററുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കാണണം.

ഇത്രയും ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി കൊണ്ട് വീട്ടിൽ ഒരു സ്മാർട്ട്‌ ടൈമർ സോക്കറ്റ് വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.