വീടിന്റെ ഉൾഭാഗം കൂടുതൽ ഭംഗിയുള്ളതാക്കാൻ പരീക്ഷിക്കാം ചില ക്രിയേറ്റീവ് ഐഡിയകൾ

സ്വന്തം വീട് കൂടുതൽ ഭംഗിയുള്ളതും, വൃത്തിയുള്ളതും ആയിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ക്രിയേറ്റീവ് ആയ ചില കാര്യങ്ങൾ വീട്ടിൽ പരീക്ഷിക്കുന്നത് വഴി സമയലാഭം മാത്രമല്ല വീടിനെ കൂടുതൽ ഭംഗിയുള്ളതും ആക്കി മാറ്റാൻ സാധിക്കും.

നമ്മുടെ മനസ്സിൽ തോന്നുന്ന ചെറിയ ചിന്തകൾ മാത്രം മതി ക്രിയേറ്റീവ് ആയ ഒരു വീട് ഒരുക്കി എടുക്കാൻ. ഇതിനായി ധാരാളം പണം ചിലവഴിക്കുകയൊന്നും വേണ്ട.

വീട്ടിലുള്ള സാധനങ്ങൾ ചെറിയ രീതിയിൽ മാറ്റം വരുത്തി ഉപയോഗിച്ചാൽ മാത്രം മതി. വീടിന്റെ അകത്തളങ്ങൾ കൂടുതൽ ഭംഗി ആക്കുമ്പോൾ തന്നെ അത് മനസ്സിന് സമ്മാനിക്കുക സന്തോഷമുള്ള നിമിഷങ്ങൾ ആണ്. അത്തരത്തിലുള്ള ചില ക്രിയേറ്റീവ് ആശയങ്ങൾ പരിചയപ്പെടാം.

വീട്ടിലുള്ള ഫർണിച്ചറുകൾ അപ്സൈക്കിൾ ചെയ്യാം.

സാധാരണയായി എല്ലാ വീടുകളിലും തടികൊണ്ടുള്ള ഫർണിച്ചറുകൾ ആയിരിക്കും കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

അത്തരത്തിലുള്ള മേശ, കസേര എന്നിവ അപ്സൈക്കിൾ ചെയ്തു പുതിയ രൂപം നൽകാവുന്നതാണ്. ഇത് നിങ്ങൾക്ക് തന്നെ ചെയ്യാവുന്ന കാര്യമാണ്. ഫർണിച്ചർ, അപ്പ്സൈക്കിൾ ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ.

  • കനം കുറവുള്ള മൃദുവായ തുണി.
  • സാധാരണ ബ്രഷുകൾ.
  • ലൈറ്റ് നിറങ്ങളിലുള്ള പെയിന്റ്.
  • വുഡ് സ്റ്റെയ്നർ .
  • മരം ഉരയ്ക്കുന്നതിന് ആവശ്യമായ സാൻഡ് പേപ്പർ.
  • പെട്രോളിയം ജെല്ലി, ടർപ്പൻടൈൻ .

ഫർണിച്ചർ അപ്സൈക്കിൾ ചെയ്യുന്നതിനായി ഒരു സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കണം.

ഇങ്ങനെ ചെയ്യുന്നത് വഴി തടിയുടെ മുകൾ ഭാഗം കുറച്ച് പരുക്കനായി മാറും. തുടർന്ന് മൃദുവായ ഒരു തുണി ഉപയോഗിച്ച് ഫർണിച്ചർ തുടച്ച് വൃത്തിയാക്കുക. തുടർന്ന് ഒരു വുഡ് സ്റ്റെയ്നർ അപ്ലൈ ചെയ്ത് നൽകുക. ലൈറ്റ് നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഫർണിച്ചർ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റാം.

പെയിന്റ് ആദ്യത്തെ കോട്ട് അടിച്ച് കുറച്ചുനേരം ഉണങ്ങാനായി വെക്കണം ശേഷം രണ്ടാമത്തെ കോട്ട് കൂടി അടിച്ചു നൽകാം. മരത്തിന്റെ നിറമാണ് ഫർണിച്ചറിന് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പെയിന്റിനോടൊപ്പം പെട്രോളിയം ജെല്ലി കൂടി ആഡ് ചെയ്ത് നൽകാവുന്നതാണ്. അപ് സൈക്കിൾ ചെയ്ത ഫർണിച്ചർ കൂടുതൽ കാലം നിലനിൽക്കുന്ന തിനായി ടർപ്പൻടൈൻ ഒരു കോട്ട് നൽകാവുന്നതാണ്.

ഗ്ലാസ് ഹാങ്ങിങ് പരീക്ഷിക്കാം.

വീടിനെ ഭംഗിയുള്ളതാക്കി മാറ്റാൻ നിരവധി DIY ആർട്ട്‌ ഐഡിയകൾ ഇപ്പോൾ യൂട്യൂബിലും ഗൂഗിളിലും ലഭ്യമാണ്.അതുകൊണ്ടു തന്നെ വ്യത്യസ്തമായ ഐഡിയകൾ വീടിന് നൽകാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഗ്ലാസ് ഹാങ്ങിങ്.

ആവശ്യമുള്ള സാധനങ്ങൾ

  • സിന്തറ്റിക് ത്രഡ്
  • വ്യത്യസ്ത നിറത്തിലുള്ള ഗ്ലാസ് കുപ്പികൾ
  • മരത്തിന്റെ ഉണങ്ങിയ ശാഖ ഭാഗം.
  • ഒട്ടിക്കാൻ ആവശ്യമായ പശ.
  • റോൾ ചെയ്യുന്നതിന് ആവശ്യമായ പിൻ.

വളരെയധികം ശ്രദ്ധയോടു കൂടി ചെയ്യേണ്ട ഒരു കാര്യമാണ് ഗ്ലാസ് ഹാങ്ങിങ്ങുകൾ. ആദ്യം കുപ്പികൾ ഒരു തുണിയിൽ പൊതിഞ്ഞ ശേഷം ചുറ്റിക ഉപയോഗിച്ച് അടിച്ചു പൊട്ടിക്കുക. സിന്തറ്റിക് നൂല് ആവശ്യമായ അളവിൽ മുറിച്ചെടുത്ത ശേഷം ഉണങ്ങിയ മരത്തിന്റെ ശാഖയിൽ കെട്ടുക. തുടർന്ന് ഇഷ്ടമുള്ള നിറങ്ങൾ തിരഞ്ഞെടുത്ത് മരത്തിന്റെ ശാഖക്ക് നിറം നൽകാവുന്നതാണ്.

പൊട്ടിച്ചെടുത്ത ഗ്ലാസ് കഷണങ്ങൾ ത്രെഡിൽ ഒട്ടിച്ച് നൽകുക. ഉണങ്ങിയ ശേഷം ഇന്റീരിയറിന്റെ ചുമരുകളിൽ ഇവ തൂക്കി ഇടാവുന്നതാണ്. വളരെ പെട്ടെന്ന് കണ്ണുകൾക്ക് ആകർഷകത തരുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും.

ടേബിളുകൾക്ക് പ്രത്യേക അറേഞ്ച് മെന്റ് നല്കാം.

ആവശ്യമായ സാധനങ്ങൾ

  • 1) ഒഴിഞ്ഞ പെർഫ്യൂം ബോട്ടിൽ
  • 2) പൂക്കൾ,ഇന്റീരിയർ പ്ലാൻസ്
  • 3) വെള്ളനിറത്തിലുള്ള മെഴുകുതിരികൾ
  • 4)ട്രെ
  • 5)കത്തി അല്ലെങ്കിൽ മിനി സോ

പെർഫ്യും ബോട്ടിലുകളിൽ നൽകിയിട്ടുള്ള മൂടി ആദ്യം മുറിച്ചു മാറ്റുക. തുടർന്ന് കുപ്പിക്കകത്ത് പൂക്കൾ അല്ലെങ്കിൽ ചെടികൾ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇതിനായി ഇഷ്ടമുള്ള നിറങ്ങളിലുള്ള പൂക്കൾ തിരഞ്ഞെടുക്കാം.

അതോടൊപ്പം തന്നെ ഒരു ട്രെയിൽ മെഴുകുതിരി സെറ്റ് ചെയ്ത് നൽകാം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി വീടിന്റെ ഉൾഭാഗം കൂടുതൽ ഭംഗിയുള്ളതും ക്രിയേറ്റീവ് ആയ രീതിയിലും അറേഞ്ച് ചെയ്യാവുന്നതാണ്.