കോവിഡ്‌ കാലത്ത് ഭക്ഷണ പാക്കറ്റുകൾ കൈകാര്യം ചെയ്യാൻ മാർഗ്ഗരേഖ

ഫുഡ് സേഫ്റ്റി (food safety) ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കോവിഡ്‌  കാലത്ത്, പുറത്തു നിന്ന് വാങ്ങുന്ന പാക്കറ്റ് ഫുഡുകൾ കൈകാര്യം ചെയ്യുമ്പോൾ  ശ്രദ്ധിക്കേണ്ട നടപടിക്രമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. അവ എന്തെല്ലാം എന്ന് നോക്കാം:

പുറത്തു നിന്നും വാങ്ങി വരുന്ന ഫുഡ് പാക്കറ്റുകൾ നേരിട്ട് കൈകാര്യം ചെയ്യാതിരിക്കുക. അവ നേരെ ഫ്രിഡ്ജിലേക്ക് എടുത്തു വയ്ക്കുന്നതും ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും ക്ലീൻ ചെയ്യാൻ സാധാ കുടിവെള്ളം തന്നെ മതിയാകും. ഉണ്ടെങ്കിൽ ചെറിയ ഒരു ഔൺസ് ക്ളോറിൻ കൂടി വെള്ളത്തിൽ ചേർക്കാം.

സോപ്പ്, ഡിസ്ഇൻഫെക്ടന്റ് തുടങ്ങിയവ പഴങ്ങളുടെയും പച്ചക്കറികളുടെയും പുറത്ത് ഉപയോഗിക്കാതിരിക്കുക.

കഴുകി വൃത്തിയാക്കിയ പഴവും പച്ചക്കറിയും എവിടെയെങ്കിലും വയ്ക്കുന്ന രീതി മാറ്റുക. ഇവ പ്രത്യേകം വയ്ക്കുകയും പുറത്തുനിന്ന് വരുന്ന മറ്റ് സാധനങ്ങളുമായി ബന്ധത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യുക.

പാക്കറ്റുകളിൽ വരുന്ന ഭക്ഷണങ്ങളുടെ പാക്കറ്റ് വ്യക്തമായി സോപ്പ്, ഡിസ്ഇൻഫെക്ടന്റ് എന്നിവ ഉപയോഗിച്ച് കഴുകാം.

പുറത്തുനിന്ന് വാങ്ങിച്ച് പാൽ പാക്കറ്റുകൾ സോപ്പ് ഡിസ്ഇൻഫെക്ടന്റ് ചെയ്യുക.

പുറത്തു നിന്ന് വാങ്ങുന്ന ഫുഡ് (food safety ) പാക്കറ്റുകൾ, ബ്രെഡ് പാക്കറ്റുകൾ എങ്ങനെ ഡിസ്ഇൻഫെക്ടന്റ് ചെയ്യാം?

food packets safety

കോവിഡ് പ്രമാണിച് നമ്മളിൽ അധികം പേരും ഓണ്ലൈൻ ഫുഡ് ഓർഡർ ചെയ്യുന്ന സംസ്കാരം ഏറി വന്നിരിക്കുന്നു. ഈ സമയത്ത് ഫുഡ് പാക്കറ്റുകൾ എങ്ങനെ ഡിസ്ഇൻഫെക്റ്റ് ചെയ്യാം.

പല അവസരങ്ങളിലും ഈ പാക്കറ്റുകൾ അതുപോലെ എടുത്തു കഴുകുക എന്നത് പ്രായോഗികം ആവണമെന്നില്ല

 പരിപ്പ് തുടങ്ങിയ വസ്തുക്കൾ വാങ്ങുമ്പോൾ അവയുടെ പാക്കറ്റ് ആദ്യം സോപ്പും വെള്ളവും കൊണ്ട് കഴുകിയിട്ട്,  ഉള്ളിലുള്ളത് നേരെ ഒരു കണ്ടെയ്നറിലേക്ക് മാറ്റുക എന്നതാണ് ഉചിതമായ ഒരു രീതി.

ഇങ്ങനെ പദാർത്ഥങ്ങൾ കണ്ടെയ്നറിലേക്ക് മാറ്റുന്നതിന് മുൻപ് നിങ്ങളുടെ കൈയും വൃത്തിയായിരിക്കണം.

ഇങ്ങനെ വരുന്ന എല്ലാ പാക്കറ്റുകളും നിക്ഷേപിക്കാൻ ഒരു പ്രത്യേകത ഡസ്റ്റ് ബിൻ സ്വീകരിക്കാവുന്നതാണ്. അങ്ങനെ ഉള്ള ബിൻ കുട്ടികളുടെയും ആളുകൾ കൂടുന്ന ഇടങ്ങളിലും നിന്ന് മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.