കോവിഡ പ്രതിരോധം: പുറത്ത് നിന്ന് വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും എങ്ങനെ അണുവിമുക്തമാക്കാം??

കോവിഡും (Covid 19) അതിൻറെ വകഭേദങ്ങളും പുതിയ കാല രോഗങ്ങളും പരക്കുന്ന ഈ കാലത്ത് അണുബാധ, അണുനശീകരണം, അണുവിമുക്തമാക്കുക തുടങ്ങിയ വാക്കുകൾ നമുക്ക് അ അപരിചിതം അല്ലാതായിരിക്കുന്നു.

പാചകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങളിൽ വൈറസ് നിലനിൽക്കുകയില്ല എങ്കിലും, പാചകം ചെയ്യാത്ത, കടകളിൽ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കോവിഡ്‌ അണുക്കളുടെ ഒരു വാഹകനായി മാറാൻ നല്ല സാധ്യതയുണ്ട്. 

Hepatitis A ഇങ്ങനെ വ്യാപകമായ പരക്കുന്ന ഒരു രോഗാണുവാണ്. അതുപോലെതന്നെ മീനുകളും രോഗിയുടെ തുപ്പൽ കൊണ്ടോ മറ്റോ അണുബാധ വഹിക്കാൻ സാധ്യതയുള്ള പദാർത്ഥമാണ്. 

വീട്ടിലെക്ക് പുറത്തു നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങിക്കൊണ്ടു വരുമ്പോൾ എങ്ങനെ അണുവിമുക്തമാക്കാം എന്ന ചില പൊടിക്കൈകൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്.

പുറത്ത് നിന്ന് പദാർത്ഥങ്ങൾ വാങ്ങി വീട്ടിലേക്ക് വരുമ്പോൾ:

  1. സാധാ വെള്ളത്തിൽ തന്നെ ഇവ പല തവണ കഴുകുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
  1. വാങ്ങി വന്ന പഴങ്ങളും പച്ചക്കറിയും ചൂടുവെള്ളത്തിൽ അല്ലെങ്കിൽ ചൂടുവെള്ളവും ഉപ്പും കലർത്തിയോ കഴുകാവുന്നതാണ്.
  1. ഹൈഡ്രജൻ പെറോക്സൈഡ് പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവ വ്യാപകമായി ഉപയോഗിച്ച് കാണാറുണ്ടെങ്കിലും അവ കൂടുതലും ബാക്ടീരിയക്ക് എതിരെയാണ് ഫലപ്രദമാകുന്നത്.
  1. തൊലിയുള്ള പച്ചക്കറികളും പഴങ്ങളും സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അഭികാമ്യമല്ല. അതിൻറെ അവശിഷ്ടങ്ങൾ പൂർണമായും കഴുകിക്കളഞ്ഞു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. എന്നാൽ ഇത് പലപ്പോഴും നടക്കണമെന്നില്ല. പാത്രങ്ങൾ കഴുകുമ്പോൾ തന്നെ അതിൽ സോപ്പിന്റെ അവശിഷ്ടം ഇരിക്കുന്ന നമ്മൾ എപ്പോഴും കാണാറുണ്ട്. അതിനാൽ ഇവ ഉപയോഗിക്കുന്നത് അഭികാമ്യമല്ല.
  1. കോവിഡ് പശ്ചാത്തലം മാറുന്നതുവരെ എങ്കിലും പുറത്തുനിന്ന് പാചകം ചെയ്യാത്ത ഭക്ഷണങ്ങൾ, സാലഡുകൾ എന്നിവ കഴിക്കുന്നത് പരമാവധി ഒഴിവാക്കാം. പാചകം കോവിഡ്‌ സാധ്യത ഏറെ കുറയ്ക്കുന്നു.

7. സാലഡോ മറ്റോ തയ്യാറാക്കാൻ  ഉദ്ദേശിക്കുന്നു എങ്കിൽ അവ നന്നായി കഴുകി എന്ന് ഉറപ്പുവരുത്തുക.

8. പുറത്തു നിന്ന് വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും കൈകാര്യം ചെയ്യുന്നതിനുമുമ്പ് ഗ്ലൗസ് ധരിക്കുന്നതും ഈ അവസരത്തിൽ നല്ലതായിരിക്കും. അവയും ഇടയ്ക്കിടയ്ക്ക് കഴുകാനും ശ്രദ്ധിക്കണം.

9. വാങ്ങി വന്ന പച്ചക്കറികളോ പഴങ്ങളോ നേരെ ഉപയോഗിയ്ക്കാതെ ആദ്യം അണുനശീകരണ പ്രക്രിയകൾക്ക് ശേഷം മാത്രം എടുക്കുക. 

10. ഇനി കഴുകാൻ സാധിക്കാത്ത പഴങ്ങളോ മറ്റോ ഉണ്ടെങ്കിൽ അവ വാങ്ങി വന്ന ഉടനെ തന്നെ ഉപയോഗിക്കാതെ,  അടച്ച് ഒരു കണ്ടെയ്നറിൽ മൂന്നോ നാലോ മണിക്കൂർ വെച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക.

11. വീട്ടുജോലിക്കായി വരുന്നവരെയും ഈ ശീലങ്ങൾ കൃത്യമായി പഠിപ്പിക്കേണ്ടതാണ് 

കോവിഡ്‌ പശ്ചാത്തലം മാറുന്നതുവരെ എങ്കിലും ഭക്ഷണപദാർഥങ്ങളുടെ ശുചീകരണം നിങ്ങൾ തന്നെ ഏറ്റെടുക്കുന്നതായിരിക്കും നല്ലത്.